'അമ്മയുടെ കൈ അയാള് തല്ലി ഒടിച്ചതാണ്, ആ പാവം അത് ആരോടും പറയാതെ സഹിച്ചു...'
അധിക നാൾ ലീവെടുത്തു തനിക്ക് അമ്മയെ നോക്കിയിരിക്കാനാവില്ല. വൃദ്ധരെ സംരക്ഷിക്കുന്ന സ്നേഹഭവനിലേക്ക് മാറ്റുവാൻ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ അമ്മയെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചേ മതിയാകൂ. മാത്രമല്ല ജോലിക്കു പോയി വരുന്നതിനിടക്ക് അമ്മയെ കാണുകയും ആകാം.
അധിക നാൾ ലീവെടുത്തു തനിക്ക് അമ്മയെ നോക്കിയിരിക്കാനാവില്ല. വൃദ്ധരെ സംരക്ഷിക്കുന്ന സ്നേഹഭവനിലേക്ക് മാറ്റുവാൻ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ അമ്മയെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചേ മതിയാകൂ. മാത്രമല്ല ജോലിക്കു പോയി വരുന്നതിനിടക്ക് അമ്മയെ കാണുകയും ആകാം.
അധിക നാൾ ലീവെടുത്തു തനിക്ക് അമ്മയെ നോക്കിയിരിക്കാനാവില്ല. വൃദ്ധരെ സംരക്ഷിക്കുന്ന സ്നേഹഭവനിലേക്ക് മാറ്റുവാൻ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷെ അമ്മയെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചേ മതിയാകൂ. മാത്രമല്ല ജോലിക്കു പോയി വരുന്നതിനിടക്ക് അമ്മയെ കാണുകയും ആകാം.
അയാൾ നിങ്ങളെ അന്വേഷിച്ചു വീണ്ടും വന്നിരുന്നു. ഞാൻ നിങ്ങൾ ഇപ്പോൾ ഇവിടെയല്ല താമസമെന്നു പറഞ്ഞു. അയാൾ തിരിച്ചുപോയി. അത് നന്നായി. ഓഫീസിൽ ഒരുപാട് ജോലികൾ ഉണ്ടായിരുന്നു, അതിനാലാണ് വൈകിയതും, അതും നന്നായി അല്ലെ. നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ, ചിലപ്പോഴെങ്കിലും നാമറിയാതെ നമ്മെ ചില ദുരന്തങ്ങളിൽ നിന്നോ, അല്ലെങ്കിൽ നമുക്ക് ഇഷ്ടമില്ലാത്ത സന്ദർഭങ്ങളിൽ നിന്നോ രക്ഷിക്കുന്നുണ്ട്. ഞാൻ മറ്റൊന്നുകൂടി അയാളോട് പറഞ്ഞു, ഇനിയും ശല്യപ്പെടുത്തിയാൽ ഔദ്യോഗികമായി പൊലീസിൽ പരാതി എഴുതി കൊടുക്കുമെന്ന്. കഴിഞ്ഞ തവണ പൊലീസ് സ്റ്റേഷനിൽ വിളിച്ചു അവർ കൊടുത്ത വാക്കാലുള്ള മുന്നറിയിപ്പ് അയാളെ ഓർമ്മിപ്പിക്കണമെന്ന് എനിക്ക് തോന്നി.
അത് നന്നായി. എനിക്ക് ആരെങ്കിലുമൊക്കെ സഹായിക്കാനുണ്ടാകുമെന്ന് അയാൾക്ക് തോന്നിയിരിക്കാം. അതല്ല അയാൾ ഇനി പുറത്തെങ്ങാൻ ഞാൻ വരുന്നുണ്ടോ എന്ന് നോക്കി ഒളിച്ചിരിപ്പുണ്ടോ? ഉണ്ടാകില്ല, ഞാൻ ശ്രദ്ധിച്ചിരുന്നു. ഹോസ്റ്റലിന്റെ മുന്നിലുള്ള ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറി പോകുന്നത് കണ്ടു. ഹോസ്റ്റലിലേക്ക് വന്നത് ഒരു അവസാന ശ്രമം എന്ന നിലക്കാകും എന്ന് കരുതാം. അതോ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നറിയില്ല. എനിക്ക് അയാളെ കാണുകയേ വേണ്ട. എത്രയധികം ദുരനുഭവങ്ങൾ. എത്ര ഞാൻ സഹിച്ചു. മതിയായി. സാരമില്ല, ഇത്രയല്ലേ ആയുള്ളൂ എന്ന് നമുക്ക് ആശ്വസിക്കാം.
അയാൾക്കിഷ്ടമുള്ള ജീവിതം അയാൾ ജീവിച്ചോട്ടെ, എന്നാൽ അമ്മയെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ അത് അസഹ്യമായി. ഒരു ദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ അമ്മ കൈ അനക്കാൻ വയ്യാതെ ഇരിക്കുന്നു. കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു. പിന്നെ എന്തെ തന്നെ വിളിക്കാഞ്ഞതെന്നും ആശുപത്രിയിൽ പോകാതിരുന്നതെന്നും ചോദിച്ചപ്പോൾ, നീ വരാൻ കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞു. കൈ പ്ലാസ്റ്റർ ഇടേണ്ടി വന്നു. തനിക്ക് ഒരാഴ്ച ലീവും എടുക്കേണ്ടി വന്നു. വീണ്ടും അതാവർത്തിച്ചു. ഇത്തവണ വാതിൽപ്പടിയിൽ തട്ടി വീണതാണത്രെ. ഡോക്ടറാണ് പറഞ്ഞത്, വീണ് പറ്റിയ അപകടംപോലെ തോന്നുന്നില്ല. ആരോ തല്ലിയൊടിച്ചപോലെയുണ്ട്.
താൻ അമ്മയെ നോക്കി, അമ്മ ഒന്നും മിണ്ടാതെയിരുന്നു. അമ്മ എന്തിനാണ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നത്. അയാൾ ഒരിക്കലും നന്നാകില്ല. അയാൾ മയക്കുമരുന്നിന് അടിമയാണ്, അയാൾ നിങ്ങളെ കൊല്ലാനും മടിക്കില്ല. ഞാൻ പൊലീസിൽ പരാതി കൊടുക്കും. വേണ്ട, ഞാൻ മൊഴി കൊടുക്കില്ല. അമ്മ പറഞ്ഞു. അമ്മയെ രക്ഷിച്ചേ മതിയാകൂ, അധിക നാൾ ലീവെടുത്തു തനിക്ക് അമ്മയെ നോക്കിയിരിക്കാനാവില്ല. വൃദ്ധരെ സംരക്ഷിക്കുന്ന സ്നേഹഭവനിലേക്ക് മാറ്റുവാൻ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ അമ്മയെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചേ മതിയാകൂ. മാത്രമല്ല ജോലിക്കു പോയി വരുന്നതിനിടക്ക് അമ്മയെ കാണുകയും ആകാം. വീട് വാടകക്ക് കൊടുത്തു താനും ഹോസ്റ്റലിലേക്ക് മാറി.
ഒരിക്കൽ തന്നെ തേടി ഓഫീസിൽ വന്നു ശബ്ദമുണ്ടാക്കി. പൊലീസിൽ പരാതികൊടുക്കാൻ താൻ തന്നെയാണ് നിർബന്ധിച്ചത്. അത് വേണമോ എന്ന് ഓഫീസ് മേധാവി ചോദിച്ചിരുന്നു. വേണം, തന്റെ ശബ്ദത്തിന് നല്ല കട്ടിയുണ്ടായിരുന്നു. ഒരിക്കൽ അമ്മയെ കാണാൻ പോയപ്പോൾ സ്നേഹഭവന് പുറത്ത് അയാളെ കണ്ടു. തന്റെ രൂക്ഷനോട്ടം അയാൾക്ക് നേരിടാനായില്ല. വേറെയാരെയും അമ്മയെ കാണാൻ അനുവദിക്കരുതെന്ന് താൻ കർശന നിർദേശം കൊടുത്തിരുന്നത് അവർ പാലിച്ചുകൊണ്ട് അയാളെ അമ്മയെ കാണാൻ അനുവദിച്ചില്ല. അയാൾ തന്റെയരികിലേക്ക് വന്നില്ല. വന്നിരുന്നെങ്കിൽ തരിച്ചിരിക്കുന്ന ഈ കൈത്തലം അയാളുടെ മുഖത്ത് ആഞ്ഞു പതിച്ചേനെ. എനിക്കാരെയും ഭയമില്ല, എന്തിനു ഭയക്കണം. ഞാൻ തെറ്റുകൾ ഒന്നും ചെയ്യുന്നില്ല. ഞാൻ എന്റെ അമ്മയെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.
മറ്റൊരിക്കൽ അയാളെ വീണ്ടും സ്നേഹഭവന് മുന്നിൽക്കണ്ടു. അവർ വേഗം ഫോണെടുത്ത് പൊലീസിനെ വിളിച്ചു. വളരെ പെട്ടെന്നു തന്നെ പൊലീസ് എത്തി അയാളെ ജീപ്പിൽ കയറ്റി. വണ്ടിയിൽ ഇരിക്കുമ്പോൾ അയാൾ ദയനീയമായി അവരെ നോക്കി പറഞ്ഞു. ഞാൻ മാറി, എന്നെ വിശ്വസിക്കണം, എനിക്കെന്റെ അമ്മയെ കാണണം. അതൊരു ശരിയോ നുണയോ. എനിക്കറിയില്ല. ശരിയാണെങ്കിൽത്തന്നെ അയാളെ എങ്ങനെ അയാളുടെ അമ്മയുടെ സംരക്ഷണം വിശ്വസിപ്പിച്ചു ഏൽപ്പിക്കും. അപകടം സംഭവിച്ചാലും അമ്മയാണെങ്കിൽ അയാൾക്കെതിരായി മൊഴി കൊടുക്കില്ല. അമ്മമാർ അങ്ങനെയാണല്ലോ.
ഇനി എന്ത് ചെയ്യണം എന്നറിയാതെ അവർ നിന്നു. ജീവിതം ചിലപ്പോൾ അങ്ങനെയാണ്. ശരികൾക്കും തെറ്റുകൾക്കും ഇടയിൽ ഒരു തീരുമാനമെടുക്കുവാനാകാതെ നാം ഉഴറും. തനിക്കിപ്പോൾ അമ്മയുടെ സംരക്ഷണം ആണ് വലുത്, മറ്റുള്ളതൊക്കെ പിന്നെ നോക്കാം. ഓ, നിങ്ങളോട് പറയാൻ മറന്നുപോയി. അയാൾ എന്ന് ഞാൻ പറഞ്ഞുകൊണ്ടിരുന്നത് എന്റെ സ്വന്തം ചേട്ടനെക്കുറിച്ചു തന്നെയാണ്. സ്വന്തം ചേട്ടനെ അയാൾ എന്ന് വിളിക്കണമെങ്കിൽ അതിന് തക്കതായ കാരണമുണ്ടാകുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.