തീരത്തു ഞാൻ നിൽക്കേ എൻ ചിന്തകളിൽ ഒരു മിന്നൽ പോലെ ഞാൻ കേള്‍ക്കുന്നു ആ ഇരമ്പൽ അവളുടെ ആർത്തുല്ലസിച്ചു തുള്ളികളിച്ചു അവൾ ഒരു കുട്ടിയായി മാറുകയായിരുന്നു കുട്ടികളിക്ക് മാറ്റം വരാത്ത അവൾക്കു എന്റെ ചിന്തകൾക്കു എന്തുവില? കരുതലായി മാറുമൊരു ‘അമ്മ തൻ വാത്സല്യം നിറയുന്ന നേരവും ഞാൻ അവളിൽ കണ്ടു. ഇതാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരത്തു ഞാൻ നിൽക്കേ

എൻ ചിന്തകളിൽ ഒരു മിന്നൽ പോലെ

ADVERTISEMENT

ഞാൻ കേള്‍ക്കുന്നു ആ ഇരമ്പൽ അവളുടെ

ആർത്തുല്ലസിച്ചു തുള്ളികളിച്ചു അവൾ

ഒരു കുട്ടിയായി മാറുകയായിരുന്നു

കുട്ടികളിക്ക് മാറ്റം വരാത്ത അവൾക്കു

ADVERTISEMENT

എന്റെ ചിന്തകൾക്കു എന്തുവില?
 
കരുതലായി മാറുമൊരു ‘അമ്മ തൻ

വാത്സല്യം നിറയുന്ന നേരവും 

ഞാൻ അവളിൽ കണ്ടു.

ADVERTISEMENT

ഇതാ തുള്ളിക്കളിക്കുന്ന മീനുകൾക്കെല്ലാം

അവൾ മടിത്തട്ടായി, അമ്മയായി മാറി.

ചിതയിൽ ചാരമായി ബാക്കി വന്നൊരാ

മനുഷ്യന്റെ അവസാന ഭാഗവും ഇരുകയ്യിൽ

സ്വീകരിക്കുന്നു അവൾ

അവൾ അപ്പോൾ ആശ്രയമേകുന്നു
 
കലിയിളകി നിൽക്കുമൊരു രൂപം ഞാൻ ഓർക്കുന്നു

ഒരു നാളിൽ അവൾ അന്ന് നിറഞ്ഞാടി

ഘോരരൂപിണിയായി

എവിടെ എൻ ചിന്തകൾ ഇപ്പൊ

എൻ ചിന്തകൾ ഇപ്പൊ അവളിലായി

ഞാൻ തിരിച്ചു പോകാന്‍ ഒരുങ്ങവെ

എന്നുടെ കാലിലായി ഇതാ ഉരുമ്മി

അവളിലെ കുഞ്ഞി പെണ്ണിനെ വീണ്ടും ഓർമിപ്പിക്കുന്നു
 
ഞാൻ ചിരിച്ചു കൊണ്ടിതാ നോക്കിയപ്പോൾ

ഓടി മറയുന്നു അവളിലെ തിരകൾ

ഒരു കുഞ്ഞി പെണ്ണിനെ പോലെ

നിനക്കല്ലാതെ ആർക്കാണ് പകർന്നാട്ടം പറ്റുന്നതു?

കടലമ്മ കള്ളി തന്നെ..

English Summary:

Malayalam Poem ' Kadalamma Kalli ' Written by Arya Krishnan