മുന്നീർക്കുടം പൊട്ടിപ്പുറത്തേക്ക് വന്നിട്ടൽപം മാത്രമേ ആയുള്ളൂ ഞാൻ കേട്ടു, ആദ്യാക്ഷരങ്ങൾ 'കുഞ്ഞേ, നിന്നെയാരോ കളഞ്ഞത്'! അലറിക്കലഞ്ഞീല ശ്വാസമെടുത്തീല ധൈര്യം ഞാൻ സ്വരുകൂട്ടി ആവുമ്പോൾ ആശ്വസിക്കാൻ.. വേദന കൊണ്ടപ്പോളമ്മ പറഞ്ഞത് വേഗം വരികെന്റെ കുഞ്ഞേ, എന്നു ഞാൻ കേട്ടതല്ലേ.. എന്റെ കുഞ്ഞെന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുന്നീർക്കുടം പൊട്ടിപ്പുറത്തേക്ക്

വന്നിട്ടൽപം മാത്രമേ ആയുള്ളൂ ഞാൻ 

ADVERTISEMENT

കേട്ടു, ആദ്യാക്ഷരങ്ങൾ

'കുഞ്ഞേ, നിന്നെയാരോ കളഞ്ഞത്'! 

അലറിക്കലഞ്ഞീല 

ശ്വാസമെടുത്തീല 

ADVERTISEMENT

ധൈര്യം ഞാൻ സ്വരുകൂട്ടി

ആവുമ്പോൾ ആശ്വസിക്കാൻ..
 
വേദന കൊണ്ടപ്പോളമ്മ

പറഞ്ഞത് വേഗം വരികെന്റെ കുഞ്ഞേ,

ADVERTISEMENT

എന്നു ഞാൻ കേട്ടതല്ലേ..

എന്റെ കുഞ്ഞെന്നാൽ കളയാനാവുമോ,യില്ല 

അച്ഛനു വേണ്ടത്രേ,

സെറ്റിൽ ആയില്ലപോലും ഞങ്ങൾ..

തികച്ചും വേദന ഒഴിവാക്കലുകൾ

ഏറെ പ്രിയമുള്ള മോളായിരിക്കുമമ്മേ ഞാനും. 
 
അംഗീകാരം തന്നു കൂടെ കൂട്ടുന്ന സുഖം 

വാങ്ങിയെടുക്കാനാവുമോ പറയൂ നിങ്ങൾ.

പിന്നെ ഞാനറിഞ്ഞില്ല ഇങ്ങെത്തീ കുറെയേറെ 

കനിവുകളുള്ള കൈകളിൽ മാറി മാറി.

സ്വന്തമെന്നുള്ള സ്നേഹം ആകാനായ് 

പറ്റുമോ അവർക്കെന്നെ?

രക്തബന്ധങ്ങൾക്കെല്ലാം വിട ഞാൻ പറയട്ടെ..
 
വയറൊഴിച്ചമ്മയ്ക്കു സുഖമായിരിക്കുമൊ,

അല്ലലുണ്ടാവുമോ അച്ഛന്റെ മനസിലും?

ചിലപ്പോൾ, ശൂന്യമാം

മറവി നടിച്ചവർ മരിച്ചു ജീവിക്കയാം.

ആർക്കും പറയാം

കുറേ കഥകൾ തൻ ഇതിവൃത്തം. 

കൊല്ലങ്ങളേറെ കഴിയുമ്പോൾ 

മരണമെത്തുന്ന നേരത്തവർ ഓർത്തിടാം

വേണ്ടിയിരുന്നില്ലെന്നു തപിച്ചിടാം.
 
ഒരുപിടി വാരികൊടുക്കാതെ നഷ്ടപ്പെടുത്തിയ

മകളെക്കുറിച്ചോർത്തു വിലപിച്ചീടാം.

ഇടയ്ക്ക് ഞാൻ അറിയാതെ വന്നുപോകുന്ന കാറ്,

അച്ഛനോ അമ്മയോ വരുമായിരിക്കുമല്ലേ?

അറിയാതെ പോകുന്നതെത്ര ദുഃഖകരം 

അതിലും ഭേദം കാണാതെയിരിക്കട്ടെ!

ഇവിടെ കറങ്ങുന്നു പമ്പരം, കളിതത്ത

കലപില, വയറിന്റെ ശാന്തതയില്ലയില്ല..
 
കൂട്ടകരച്ചിൽ, ചിണുങ്ങലുകൾ

പാൽകുടിക്കാൻ ചുഴറ്റുന്ന നാവുകൾ.

ഒറ്റപ്പെടലിന്റെ ഒരു പർവ്വം ഒറ്റദിവസം കൊണ്ട് 

ഞാൻ താണ്ടിയോ? അത്ഭുതം!

വീടുകൾ സ്വർഗങ്ങൾ

കളിച്ചു ചിരിച്ചിടും കുറുമ്പ് കാട്ടി 

ജനിച്ചപടി പോലോടിടും

കുരുന്നുകൾ സുഖമായിരിക്കട്ടെ..
 
നവമി' നല്ല പേര്

നവനോന്മേഷം എനിക്കുമുണ്ടല്ലോ

കൈകളിൽ കുഞ്ഞുകൺകളിൽ.

ആവില്ല വിദ്വേഷം അവരോടെനിക്ക്..

ഞാൻ വളർന്നീടും പൊരുതീടും

കാലിടറി ഞാൻ നടക്കാൻ പഠിച്ചിടും

ഏറ്റവും മുൻപേ സ്വയം പര്യാപ്തതയും നേടും..

അന്നവർ മോഹിക്കട്ടെ കൊടുക്കും 

ഞാൻ ആശയ്ക്ക് ഉചിതമായ്..
 
എല്ലാരും

തെറ്റുകൾ എന്തിനന്നങ്ങനെ വീണ്ടും വീണ്ടും..?

ഇടയ്ക്കു തികട്ടിടും പൊടിപ്പാൽ പോലെ ഒരോർമ്മ,

പാവം അലൻ കുർദി, അച്ഛനാവർത്തി വായിച്ച്ഛമ്മ 

കേട്ടതും വീണ്ടും പാവം എന്നോ പറഞ്ഞത്?

മണ്ണിലെ കിടപ്പുകണ്ടുകാണും..

ഹൃദയമില്ലാതിരിക്കില്ല,യല്ലേ?
 
ഇനിയും ഞങ്ങൾ പിറന്നു വീഴും മണ്ണിൽ 

മനുഷ്യനുള്ളോം കാലം പലനിറ രൂപങ്ങളിൽ..

ഞങ്ങളിൽ ചിലരുണ്ട് 

രത്തൻ ടാറ്റായെപോലെ അതിസൂര്യൻ..

അനാഥബാല്യം പേറും വേദന ജയിച്ചവർ..

ആക്ഷേപം മൂത്തു ഞങ്ങൾ മറക്കായ്ക

ഉദിച്ചുയരാനുള്ള കൃത്യമാം ലക്ഷ്യസ്ഥാനം.

കിടക്കയല്ലേ ജീവൻ പോകുന്നു മുന്നോട്ടു

മാത്രം, ഉറച്ച മനസ്സിൻ സ്ഥൈര്യം 

പിഞ്ചിളം കൈ കാലുകളിൽ തുള്ളിക്കളിച്ചീടട്ടെ...

English Summary:

Malayalam Poem ' Navami ' Written by Shobhi M. S.