മഴമേഘം – ശ്യാമള ഹരിദാസ് എഴുതിയ കവിത
പലവട്ടമായി കാണാൻ ശ്രമിച്ചൊരു ഗോപകുമാരനെ ഞാൻ മാറോടണച്ചു. പഴയൊരു സ്വപ്നത്തിൽ മാധുര്യം നുകർന്നു ഞാൻ നിന്നെ തേടിയലഞ്ഞു ഇളം മേനി തഴുകിയ നിൻ പൊൻമുഖം ഇളം വെയിലേറ്റ് വാടിയല്ലോ....... വാടിയല്ലോ. ഏഴു നിറങ്ങളിൽ മഴവില്ലുദിച്ചപ്പോൾ ഏതു നിറമാണു മുന്നിലെന്നോർത്തു. കാർമുകിൽ ഇല്ലാത്ത മഴ മേഘങ്ങളില്ല

പലവട്ടമായി കാണാൻ ശ്രമിച്ചൊരു
ഗോപകുമാരനെ ഞാൻ മാറോടണച്ചു.
പഴയൊരു സ്വപ്നത്തിൽ മാധുര്യം
നുകർന്നു ഞാൻ നിന്നെ തേടിയലഞ്ഞു
ഇളം മേനി തഴുകിയ നിൻ പൊൻമുഖം
ഇളം വെയിലേറ്റ് വാടിയല്ലോ.......
വാടിയല്ലോ.
ഏഴു നിറങ്ങളിൽ മഴവില്ലുദിച്ചപ്പോൾ
ഏതു നിറമാണു മുന്നിലെന്നോർത്തു.
കാർമുകിൽ ഇല്ലാത്ത മഴ മേഘങ്ങളില്ല
കാർവർണ്ണമെന്നാലോ മനോഹര ദൃശ്യം.
മനസ്സിന്റെ നിനവിൽ പൂത്ത നിൻ മോഹങ്ങളെ
കണ്ടിട്ടും കാണാത്തപോലെ
നടിച്ചു ഞാൻ....... നടിച്ചു.
മുന്നിൽ നിന്നൊരു കിടാവിനെ കണ്ടപ്പോൾ
മനസ്സിന്നുള്ളിലൊരു സ്നേഹത്തിൻ
പൂത്തിരി ഉയർന്നു പൊങ്ങി...... പൊങ്ങി.
മാരിവിൽ നാണിച്ചു നിന്നു
അതുകണ്ട കാർമേഘങ്ങൾ പൊട്ടിച്ചിരിച്ചു.
മനസ്സിന് കുളിരു കോരും
നിന്നെ സ്മരിച്ചെൻ ഉള്ളം നിറഞ്ഞു.