പേറ്റുനേരം – മിൻസി മൈക്കിൾ എഴുതിയ കവിത

അവളുടെ മഷിത്തുമ്പുകൾ എന്തോ പറയാൻ വെമ്പി... എഴുതാൻ വെമ്പി... അറിയാതെയഴിഞ്ഞു വീണ അക്ഷരക്കൂട്ടുകൾ അർഥങ്ങൾ വാരി പെറുക്കിക്കൂട്ടുമ്പോൾ പാതി പുറത്തുവന്ന കുഞ്ഞിനെ പ്രസവിക്കാനാകാതെ അവളുടെ മനസ്സ് പേറ്റുവേദനയിൽ പിടഞ്ഞു പുറത്തു വരുന്നത് ചാപിള്ളയോ ജീവസ്സുറ്റതോ... ചവറ്റുകൂനയിൽ എറിയപ്പെടേണ്ടതോ

അവളുടെ മഷിത്തുമ്പുകൾ എന്തോ പറയാൻ വെമ്പി...
എഴുതാൻ വെമ്പി...
അറിയാതെയഴിഞ്ഞു വീണ അക്ഷരക്കൂട്ടുകൾ
അർഥങ്ങൾ വാരി പെറുക്കിക്കൂട്ടുമ്പോൾ
പാതി പുറത്തുവന്ന കുഞ്ഞിനെ പ്രസവിക്കാനാകാതെ
അവളുടെ മനസ്സ് പേറ്റുവേദനയിൽ പിടഞ്ഞു
പുറത്തു വരുന്നത് ചാപിള്ളയോ ജീവസ്സുറ്റതോ...
ചവറ്റുകൂനയിൽ എറിയപ്പെടേണ്ടതോ വായിക്കപ്പെടേണ്ടതോ...
മനസ്സിലടിഞ്ഞുകൂടിയ കാർമേഘങ്ങളും നിലാവുകളും
ഇണചേർന്ന് ഇഴചേർന്ന് ചിന്തകളെ ഗർഭം ധരിക്കുമ്പോഴും
അനുഭവങ്ങൾ ഊറിക്കൂട്ടിയ വന്യതയിൽ നിന്നാ
ചിന്താഭ്രൂണങ്ങൾ പോഷകങ്ങൾ വലിച്ചെടുക്കുമ്പോഴും
പേറ്റുനേരത്തിത്ര നോവുണ്ടാകുമെന്നറിഞ്ഞില്ലാ നേരങ്ങളിൽ
പെറ്റുവീണ ചീളുകളെ വകഞ്ഞു തിരിഞ്ഞു കോറിയതിനെ
വൃത്തിയാക്കി തളർന്നാ പേറ്റുനേരത്തും
അവളുടെ മനസ്സിൽ അടുത്തൊരിണചേരലിനായി
അണ്ഡങ്ങളും ബീജങ്ങളും ഒഴുകിക്കൊണ്ടേയിരുന്നു...