പ്രണയം – അറയ്ക്കൽ അബ്ദുൽ ഹാദി എഴുതിയ കവിത

കാരണമേതുമില്ലാതെ എന്നിൽ നിറഞ്ഞു നിന്നൊരു സങ്കടം. സ്വയം മടുപ്പു തോന്നി അസ്വസ്ഥനായി മുറിയിൽ തെക്ക് വടക്ക് നടന്നു. എന്റെ കണ്ണുകളിൽ മിഴിനീര് നിറഞ്ഞൊഴുകി. എനിക്ക് എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞില്ല. എനിക്കെന്നെ തന്നെ നഷ്ടമാകുകയായിരുന്നു. തളർന്നുറങ്ങി പോയെന്നിലേക്ക് യാഥാർഥ്യമെന്നോണം ഒരു സ്വപ്നം

കാരണമേതുമില്ലാതെ
എന്നിൽ നിറഞ്ഞു
നിന്നൊരു സങ്കടം.
സ്വയം മടുപ്പു തോന്നി
അസ്വസ്ഥനായി
മുറിയിൽ തെക്ക്
വടക്ക് നടന്നു.
എന്റെ കണ്ണുകളിൽ
മിഴിനീര് നിറഞ്ഞൊഴുകി.
എനിക്ക് എന്താണ്
സംഭവിക്കുന്നതെന്നറിഞ്ഞില്ല.
എനിക്കെന്നെ തന്നെ
നഷ്ടമാകുകയായിരുന്നു.
തളർന്നുറങ്ങി പോയെന്നിലേക്ക്
യാഥാർഥ്യമെന്നോണം
ഒരു സ്വപ്നം കടന്നെത്തി.
എനിക്കത്രയും പ്രിയപ്പെട്ടൊരാൾക്ക്
എന്തോ അത്യാഹിതം
സംഭവിച്ചിരിക്കുന്നു.
രാവിലെ കട്ടിലിൽ
നിന്നെഴുന്നേൽക്കാനാവാതെ
തളർന്ന് കിടന്ന
എന്നിലേക്ക് അവസാനം
ആ വാർത്തയെത്തി.
എന്റെ ജീവനായ ചിത്രശലഭം
പാതി തളർന്നു പോയിരിക്കുന്നു.
അവളോടൊപ്പം ഞാൻ
ആർത്തു കരഞ്ഞു പോയി
ഒടുവിലവൾ രോഗമുക്തമായപ്പോൾ
ഞാനും പതുക്കെ സങ്കടങ്ങളിൽ
നിന്ന് മുക്തി നേടി.
പ്രണയം അതൊരു വിസ്മയം
ആത്മാവ് ഒന്നായി അലിഞ്ഞു
പോയ അത്ഭുതം.