തറവാട്ടിലെ നെയ്യപ്പം കട്ടിട്ടോടുന്ന കള്ളൻപൂച്ചയുടെ പിന്നാലെ ഓടിയിട്ട് വന്ന എനിക്ക് പാമ്പമ്മൂമ ഒഴിച്ച് തന്ന അരിപ്പായസം ഇന്ന്, കാട്ടിൽ നിന്ന് മുയലിനെ വേട്ടയാടിയ മോനൂട്ടന് കിട്ടുന്നുണ്ടോ? കിണറ്റിലെ വെള്ളം കോരുമ്പോൾ അകപ്പെട്ട തവളയെ കണ്ടോടിയ എനിക്ക് അച്ഛൻ നൽകിയ ചക്രമിട്ടായി ഇന്ന് ആർക്കും കിട്ടിയില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തറവാട്ടിലെ നെയ്യപ്പം

കട്ടിട്ടോടുന്ന കള്ളൻപൂച്ചയുടെ 

ADVERTISEMENT

പിന്നാലെ ഓടിയിട്ട് വന്ന 

എനിക്ക് പാമ്പമ്മൂമ ഒഴിച്ച്

തന്ന അരിപ്പായസം

ഇന്ന്,

ADVERTISEMENT

കാട്ടിൽ നിന്ന് മുയലിനെ 

വേട്ടയാടിയ മോനൂട്ടന്

കിട്ടുന്നുണ്ടോ?
 
കിണറ്റിലെ വെള്ളം കോരുമ്പോൾ

ADVERTISEMENT

അകപ്പെട്ട തവളയെ

കണ്ടോടിയ എനിക്ക്

അച്ഛൻ നൽകിയ

ചക്രമിട്ടായി ഇന്ന്

ആർക്കും കിട്ടിയില്ല
 
അമ്മൂമ്മ അടുപ്പിൽ

കളഞ്ഞ ചാരമെടുത്തു 

"കുമ്മട്ടിക്കജ്യൂസ്"

എന്ന് പറഞ്ഞു എന്നെ 

ചേട്ടന്‍ പറ്റിച്ചപ്പോൾ എനിക്ക്

ഉണ്ടായ വിഷമം

ഇന്നാർക്കാണുള്ളത്.
 
ഉസ്കൂളിൽ രണ്ടാം ക്ലാസിൽ

പഠിക്കുമ്പോൾ പുല്ല് മിട്ടായി

കൊണ്ട് വരുന്ന ചേട്ടന്റെ 

അടുക്കലേക്ക്, വാങ്ങാൻ വേണ്ടി

തേച്ചുവച്ച തവളച്ചെരുപ്പിട്ട്

പോയതിന്

പൃഷ്ഠത്തില്‍ പപ്പടക്കൊള്ളികൊണ്ട് 

കിട്ടിയ അടി ഇന്നാർക്കും

കിട്ടുന്നില്ല!

English Summary:

Malayalam Poem ' Marunna Kalam ' Written by Hashir