അജ്ഞാത വാസം – അശ്വതി ബാബു എഴുതിയ കവിത

അതിസൗഹൃദങ്ങളുടെ ഗീതോപദേശങ്ങൾ കേട്ടുമടുത്ത കുരുക്ഷേത്രഭൂമിയിൽ വെച്ചാണ് ബ്രഹന്നളായിരിക്കുന്നതെത്രമേൽ ഭാഗ്യമെന്നവനോർത്തത്. അവനവനായിരിക്കാനനുവാദമില്ലാത്ത കോട്ടകൾ വിട്ട്, ബ്രഹ്മാസ്ത്രങ്ങൾ നിറഞ്ഞ ആവനാഴിയുപേക്ഷിച്ച്, പരിചിതർക്കിടയിലപരിചിതനായി, സ്വത്വഭാരമുപേക്ഷിച്ചൊരഞ്ജാതവാസം. പൗരുഷ വീരത്തിന്റെ

അതിസൗഹൃദങ്ങളുടെ ഗീതോപദേശങ്ങൾ
കേട്ടുമടുത്ത കുരുക്ഷേത്രഭൂമിയിൽ വെച്ചാണ്
ബ്രഹന്നളായിരിക്കുന്നതെത്രമേൽ
ഭാഗ്യമെന്നവനോർത്തത്.
അവനവനായിരിക്കാനനുവാദമില്ലാത്ത
കോട്ടകൾ വിട്ട്,
ബ്രഹ്മാസ്ത്രങ്ങൾ നിറഞ്ഞ
ആവനാഴിയുപേക്ഷിച്ച്,
പരിചിതർക്കിടയിലപരിചിതനായി,
സ്വത്വഭാരമുപേക്ഷിച്ചൊരഞ്ജാതവാസം.
പൗരുഷ വീരത്തിന്റെ അരുതായ്കകളോർത്തു
കണ്ണീരും വേദനയും മറയ്ക്കേണ്ട,
ആശങ്കയും അധീരതയും പൊട്ടിക്കരച്ചിലുമാവാം.
സൗഗന്ധിക മണമുള്ള കിടക്ക പകുക്കാൻ
മത്സരിച്ചു ജയിക്കേണ്ട.
അതി പരിചയം ചാലിച്ച ചോദ്യശരങ്ങൾ,
ശപഥങ്ങൾ, കുടിപ്പകകൾ, കടപ്പാടുകൾ,
പ്രതിജ്ഞകൾ, പ്രതീക്ഷകൾ വേണ്ട
യുദ്ധങ്ങൾ വേണ്ടയിനി കളത്തിലുമിടനെഞ്ചിലും.
കിളിക്കണ്ണുമാത്രമല്ല കാണേണ്ടതിനി
കണ്ണിനിമ്പമേകുന്നതൊക്കെയാവാം
മുടി കോതാതെ മുഖം മിനുക്കാതെയീ
തെരുവോരത്തു നിന്നൊരു പാട്ടു മൂളാം.
ഇനിയൊരു മറുജന്മവും
വേണ്ടയെനിക്കൊരു വീരഗാഥയും.