'ഒരു ദത്തുപുത്രിക്കു വേണ്ടി എന്തിനാണ് ഇത്രയും പണം കളയുന്നതെന്ന് ആ വീട്ടിലെ എല്ലാവരും അച്ഛനോട് ചോദിച്ചു...'

അമ്മ എന്നാല്‍ അവന് അവന്റെ ഹീറോ ആയ അച്ഛനെ മറന്ന് മറ്റൊരാളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന നിഗൂഢയായ സ്ത്രീയാണ്. അവനറിയാം ഈ ഹോണ്ടസ ഞാന്‍ വാങ്ങിയതല്ല. ഇതിന്റെ അവകാശി മറ്റൊരാളാണ്. പക്ഷെ ഒരിക്കല്‍ പോലും അവനത് ചോദിച്ചിട്ടില്ല.
അമ്മ എന്നാല്‍ അവന് അവന്റെ ഹീറോ ആയ അച്ഛനെ മറന്ന് മറ്റൊരാളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന നിഗൂഢയായ സ്ത്രീയാണ്. അവനറിയാം ഈ ഹോണ്ടസ ഞാന്‍ വാങ്ങിയതല്ല. ഇതിന്റെ അവകാശി മറ്റൊരാളാണ്. പക്ഷെ ഒരിക്കല്‍ പോലും അവനത് ചോദിച്ചിട്ടില്ല.
അമ്മ എന്നാല്‍ അവന് അവന്റെ ഹീറോ ആയ അച്ഛനെ മറന്ന് മറ്റൊരാളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന നിഗൂഢയായ സ്ത്രീയാണ്. അവനറിയാം ഈ ഹോണ്ടസ ഞാന്‍ വാങ്ങിയതല്ല. ഇതിന്റെ അവകാശി മറ്റൊരാളാണ്. പക്ഷെ ഒരിക്കല്‍ പോലും അവനത് ചോദിച്ചിട്ടില്ല.
ഇപ്പോള്‍ എനിക്ക് അറുപത് വയസാണ് പ്രായം. എഴുത്തുകാര്‍ക്ക് പ്രായം കൂടുമ്പോള്‍ ആളുകള്‍ക്ക് കൗതുകം കൂടുമെന്ന് തോന്നുന്നു. വീഞ്ഞുപോലെയാണ് അവരതിനെ കാണുന്നത്. എന്തോ രസഹ്യക്കൂട്ട് ഒളിപ്പിച്ച പോലെ. അവരതു കണ്ടെത്താന്‍ കാതോര്‍ക്കും. അതോ ഞാന്‍ ഈ അറുപതുകളില്‍ അപ്രതീക്ഷിതമായി മരണപ്പെട്ടാല്‍ എന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആദ്യം കൊടുക്കാന്‍ ചാനലുകാര്‍ക്കിടയില്‍ ഒരു മത്സരം നടക്കുന്നതും ആവാം. ഈയിടെ ഒരുപാട് ജേണലിസ്റ്റുകള്‍ ഇന്റര്‍വ്യൂ എടുക്കാന്‍ എത്താറുണ്ട്. ചോദിച്ച ചോദ്യങ്ങള്‍, ഒരേ ഉത്തരങ്ങള്‍ ഞാന്‍ മടുത്തു തുടങ്ങി. അന്ന് ഞാന്‍ ഷട്ടര്‍ തുറന്ന് എന്റെ പഴയ ഹോണ്ടസ കാര്‍ പുറത്തിറക്കി പൊടി തട്ടി സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. ആ കാറില്‍ തൊടുമ്പോഴൊക്കെ എന്റെ മുഖത്ത് പത്തുവയസ് കുറയും. കണ്ണുകള്‍ വിടരും. എന്റെ നീല ഞരമ്പുകളിലൂടെ രക്തം അതിവേഗം പ്രവഹിക്കുന്നത് അറിയാന്‍ കഴിയും.
എന്റെ മകന്‍ കൊച്ചുമകനെ സ്കൂളിലാക്കി ഗെയ്റ്റ് തുറന്ന് ബെന്‍സ് പാര്‍ക്ക് ചെയ്ത് എന്റെ ചുവന്ന ഹോണ്ടസയിലേക്ക് അനിഷ്ടത്തിന്റെ ഒരു നോട്ടമെറിഞ്ഞു. അവന്റെ മുമ്പില്‍ വച്ച് ആ വണ്ടിയില്‍ തൊടുമ്പോള്‍ എന്തുകൊണ്ടോ ഉള്ളിലൊരു ലജ്ജ ഉണരും. അതിന്റെ ആവശ്യമില്ല. എങ്കിലും അവന്റെ നോട്ടം എന്നെ ചെറുതായൊന്ന് ഉലയ്ക്കും. അത് വകവയ്ക്കാത്ത ഭാവം ഞാന്‍ കൃത്രിമമായി ഉണ്ടാക്കിയെടുക്കും. വേറെ വഴിയില്ലല്ലോ. അമ്മ എന്നാല്‍ അവന് അവന്റെ ഹീറോ ആയ അച്ഛനെ മറന്ന് മറ്റൊരാളുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന നിഗൂഢയായ സ്ത്രീയാണ്. അവനറിയാം ഈ ഹോണ്ടസ ഞാന്‍ വാങ്ങിയതല്ല. ഇതിന്റെ അവകാശി മറ്റൊരാളാണ്. പക്ഷേ ഒരിക്കല്‍ പോലും അവനത് ചോദിച്ചിട്ടില്ല. അവന്‍ ജനിക്കും മുമ്പേ ഈ കാര്‍ ഇവിടെ ഉണ്ട്. അവന്റെ അച്ഛന്‍ ഒരിക്കല്‍ പോലും ഇതില്‍ കയറിയിട്ടില്ല. വെറുതെ പോലും ഒന്ന് ഓടിച്ചു നോക്കിയിട്ടില്ല. വളരും തോറും ഈ കാറും ഞാനും ഏതോ വലിയ തെറ്റിന്റെ ഭാഗമാണെന്ന് അവന് തോന്നി തുടങ്ങി. അവന്റെ അച്ഛന്‍ വളരെ ബുദ്ധിമാനായിരുന്നു. ഒരു സംസാരത്തിന്റെ ആവശ്യം പോലും വരാതെ എന്റെ മകന്റെ ഉള്ളില്‍ ആ കാറിനോടുള്ള അനിഷ്ടത്തിന്റെ വിത്തു പാകി.
എന്റെ കണ്ണ് നിറയുന്ന നേരത്താണ് തൊട്ടുപിറകില്‍ ഒരു പെണ്‍കുട്ടിയുടെ കുപ്പിവള പൊട്ടിയ പോലുള്ള സംസാരം ഉയരുന്നത്. ''ഹായ് മാം... ഈ ഹോണ്ടസാ മാമിന്റെ ആണോ. എന്ത് രസമാണ്. ശ്ശോ ഞാന്‍ ഒന്ന് കേറിക്കോട്ടേ.'' അവളുടെ കണ്ണുകളിലെ കൗതുകം കണ്ട് ആരാണെന്ന് ചോദിക്കാന്‍ പോലും മറന്ന് ഞാന്‍ ഡോര്‍ തുറന്നു കൊടുത്തു. വളരെ മൃദുലമായി അവള്‍ എന്റെ കാറിനെ തലോടി. ഞാന്‍ യാന്ത്രികമായി ഡ്രൈവിങ് സീറ്റിലേക്ക് കയറി. അവള്‍ കൗതുകത്തോടെ എന്നെ നോക്കി. ''എന്തായാലും നീ ആഗ്രഹിച്ച് കയറിയതല്ലേ. നമുക്കൊരു റൈഡ് പോകാം.'' അവള്‍ സന്തോഷംകൊണ്ട് എന്റെ കൈയ്യില്‍ ഇറുകെ പിടിച്ച് തോളിലേക്ക് ചാരി. എന്തൊരു പെണ്ണാണ്. പക്ഷേ എനിക്ക് ഇഷ്ടക്കേടൊന്നും തോന്നിയില്ല. വയസാംകാലത്ത് നമ്മുടെ അടുത്തേക്ക് വരുന്നവരോടൊക്കെ നമുക്കൊരു സ്നേഹം തോന്നും. നമ്മള്‍ അവഗണിക്കപ്പെടുന്നില്ല എന്ന ഉറപ്പാണല്ലോ അത്. അതുകൊണ്ടാവാം. അവള്‍ എന്നോട് പ്രത്യേകിച്ചൊന്നും ചോദിച്ചില്ല. പക്ഷേ ഞാന്‍ ഒരു കഥ പറഞ്ഞു തുടങ്ങി. ഈ ഹോണ്ടസ എന്റെയല്ല. എന്റെ പ്രണയത്തിന്റെ ഗന്ധം പേറിയ ഒരു മനുഷ്യന്റേതാണ്. ''എനിക്കറിയാം. അല്ലെങ്കില്‍ ഇതിങ്ങനെ ഇത്ര ഇഷ്ടത്തോടെ സൂക്ഷിക്കില്ലല്ലോ...'' അവള്‍ പതിയെ പറഞ്ഞു.
ഞാന്‍ എംബിബിഎസ് ചെയ്യുന്ന സമയത്താണ് എന്റെ വീട്ടില്‍ ആദ്യമായി എന്റെ അനാഥത്വം ചര്‍ച്ചയാകുന്നു. ഞാന്‍ മിടുക്കി ആയതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ പഠിച്ചുകയറി എംബിബിഎസ് വരെ എത്തിയതായിരുന്നു. പക്ഷേ ആ സമയത്ത് നല്ലൊരു തുക വീട്ടുകാര്‍ക്ക് ചെലവാക്കേണ്ടി വന്നു. ഒരു ദത്തുപുത്രിക്ക് വേണ്ടി എന്തിനാണ് ഇത്രയും പണം ചെലവാക്കുന്നത് എന്ന് ആ വീട്ടിലെ എന്റെ സഹോദരങ്ങള്‍ ഉള്‍പ്പടെ അച്ഛനോട് തര്‍ക്കമുണ്ടാക്കി. അമ്മ പോലും മാറി തുടങ്ങി. ഹോസ്റ്റലിലേക്കുള്ള മണിഓര്‍ഡര്‍ നിലച്ചു. അച്ഛന്റെ മൗനം മാത്രം മതി എനിക്ക് കാര്യം മനസിലാകാന്‍. കുറച്ചു ദിവസം ഞാന്‍ ക്ലാസ്സിന് പോയില്ല. നേരെ ലൈബ്രറിയിലേക്ക്. അവിടെ ഇരുന്ന് വായനയാണ്. ഒരിക്കല്‍ ഞാന്‍ വായിക്കാനെടുത്ത പുസ്തകത്തില്‍ ഒരു കത്ത് കണ്ടു. താഴെ ബൊഗെയ്ന്‍ വില്ലക്കരികില്‍ ഒരു ചുവന്ന ഹോണ്ടസ കാര്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. വരൂ.
എന്റെ ഉള്ളില്‍ അതിശയം നിറഞ്ഞു. ആ കാര്‍ ഞാന്‍ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. പക്ഷേ അതിനുള്ളില്‍ ആരായിരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് മുഖം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ജനാലയിലൂടെ നോക്കി. ഒരു കറുത്ത തൊപ്പി വച്ച വെളുത്ത മനുഷ്യന്‍. സൂട്ട് ആണ് ധരിച്ചിരിക്കുന്നത്. മുഖം താഴ്ത്തി സിഗററ്റ് കത്തിക്കുകയാണ്. തൊപ്പിയുടെ മറവില്‍ എനിക്ക് മുഖം കാണാന്‍ ആയില്ല. അതുവഴി പോകുന്ന കുട്ടികള്‍ ആ കാര്‍ കൗതുകത്തോടെ നോക്കി പിറുപിറുക്കുന്നു. അയാള്‍ അവരെ അവിടെ പിടിച്ചു നിര്‍ത്തി. സിഗററ്റ് താഴെയിട്ടു. ഞാന്‍ വരില്ലെന്ന് മനസിലായ പോലെ അയാള്‍ ലൈബ്രറിയിലേക്ക് നോക്കി. വിദൂരതയില്‍ നിന്നും അവ്യക്തമായി ഞാന്‍ ആ മുഖം കണ്ടു. അയാള്‍ കുട്ടികളെ കാറില്‍ കയറ്റി ഒരു കൂക്ക് വിളിയോടെ മുന്നോട്ടു പറന്നു. തൊട്ടുപിറകില്‍ നിന്നും എന്റെ പുറത്തേക്കുള്ള നോട്ടം കണ്ട് ആരോ ചോദിച്ചു. ''ആരാണത്.'' ''മുപ്പതുകളിലും ജീവിതം ആഘോഷമാക്കിയ ആരോ ആണ്.''
അടുത്ത ദിവസവും ഞാന്‍ ലൈബ്രറിയില്‍ വന്നു. അതേ എഴുത്ത് പുസ്തകത്തിനിടയില്‍ നിന്നും വീണ്ടും കിട്ടി. പുറത്ത് അയാള്‍ ഉണ്ട്. ഞാന്‍ പോയില്ല. കുറച്ചു ദിവസങ്ങള്‍ അതങ്ങനെ കടന്നു പോയി. പിന്നീട് കോളജില്‍ നിന്നും വിളി വന്നു. എന്റെ ഫീസ് ആരോ അടച്ചിട്ടുണ്ട്. ഞാന്‍ അടുത്ത ദിവസം മുതല്‍ കോളജില്‍ പോയി തുടങ്ങി. ആരായിരിക്കും എന്റെ ഫീസ് അടച്ചിട്ടുണ്ടാവുക. ഞാന്‍ ആ ചുവന്ന ഹോണ്ടസ കാര്‍ ഓര്‍ത്തു. ആരുടെയോ ഔദാര്യത്തില്‍ പഠിക്കുന്ന ഒരു തരം ലജ്ജ ഇടയ്ക്ക് തോന്നുമെങ്കിലും വീട്ടുകാരോടുള്ള വാശിയില്‍ ഞാന്‍ ഗംഭീരമായി പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഞാന്‍ ആ കാര്‍ കണ്ടില്ല. അയാള്‍ ഏതോ തിരക്കുകളിലേക്ക് മറഞ്ഞതാവാം. തിരിച്ചുവരാന്‍ കഴിയാത്ത തിരക്കുകള്‍ ഉറപ്പായും ഉണ്ടാവാം. കാരണം ഞാന്‍ അറിഞ്ഞതിനേക്കാള്‍ വലിയ ആരോ ആയിരുന്നു അദ്ദേഹം.
എന്റെ വിവാഹം കഴിഞ്ഞു. എന്റെ ഹൃദയവും തകര്‍ന്നു. ഞാന്‍ ഏറെ കാലം ജോലിക്ക് പോകാതെ ചുവരുകള്‍ക്കിടയില്‍ ഒതുങ്ങി. വര്‍ഷം ആറ് കഴിഞ്ഞു. ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് മിന്നായം പോലെ റോഡില്‍ ഞാന്‍ അതേ കാര്‍ കണ്ടു. അത് നിര്‍ത്താതെ ഹോണടിച്ച് തിരിച്ചു വന്നു. അന്ന് ഞാന്‍ എന്റെ തലച്ചോറ് പറഞ്ഞതു കേള്‍ക്കാതെ ഹൃദയം പറഞ്ഞതു കേട്ടു. ഞാന്‍ ധൈര്യപൂര്‍വ്വം ആ കാറിനു നേരെ നടന്നു. അകത്തുകയറി ഡോര്‍ അടച്ചു. അദ്ദേഹത്തിന്റെ മുഖമൊന്ന് കാണുംമുമ്പേ എന്നെ ഇറുകെ ചുംബിച്ചു. എനിക്ക് ശ്വാസം മുട്ടി. ഞാന്‍ വിറച്ചു. എന്റെ ഹൃദയം പൊട്ടിതെറിക്കും പോലെ വിങ്ങി. ഒടുവില്‍ കണ്ണു തുറന്ന് ഞാന്‍ ആ മുഖത്തേക്ക് നോക്കി. ആ കണ്ണുകള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. എന്റെ ഓര്‍മ്മയില്‍ നിന്നും ആ മുഖം മായരുതെന്ന നിര്‍ബന്ധത്തില്‍ ഒരു നിമിഷം കൂടി ഞാന്‍ ആ മുഖത്തേക്ക് ഇമവെട്ടാതെ നോക്കി. കാര്‍ തുറന്ന് ഇറങ്ങാന്‍ നേരം അയാള്‍ എന്റെ കൈയ്യില്‍ പിടിച്ചു നിര്‍ത്തി. ഞാന്‍ തിരിഞ്ഞു നോക്കി.
''നീ ആദ്യമായാണോ ചുംബിക്കപ്പെടുന്നത്.?'' ആ ചോദ്യത്തിന് ഉത്തരം നല്‍കാതെ കിതച്ചുകൊണ്ട് ഞാന്‍ വീട്ടിലേക്ക് ഓടി. നഗ്നയായി ബാത്ടബില്‍ കിടന്ന് വിങ്ങിപ്പൊട്ടി. അയാള്‍ എന്നോട് ഒന്നിനേ കുറിച്ചും സംസാരിച്ചില്ല. പക്ഷേ ആ കണ്ണുകള്‍ എന്നോട് ഒരായിരം കാര്യങ്ങള്‍ പറഞ്ഞപോലെ തോന്നി. അടുത്ത ദിവസം തന്നെ ഞാന്‍ ഹോസ്പിറ്റലില്‍ ജോലിക്ക് പോകാനുള്ള കാര്യങ്ങള്‍ നോക്കി തുടങ്ങി. ചില പരീക്ഷകള്‍ എഴുതി. ഏറ്റവും മികച്ച ആശുപത്രിയില്‍ ജോലി ചെയ്തു. ഒരിക്കല്‍ ഞാന്‍ ഒരു യാത്രയുടെ ഭാഗമായി ഒറ്റയ്ക്ക് കോഴിക്കോട് നില്‍ക്കേണ്ടി വന്നു. അന്ന് ആരുടെ കൈയ്യിലും മൊബൈല്‍ ഫോണ്‍ ഒന്നും ഇല്ല. ഹോട്ടലിലേക്ക് വന്ന ഒരു കോള്‍ ആയിരുന്നു അത്. എന്റെ മുറിയിലേക്ക് ഒരാള്‍ വന്ന് താഴേക്ക് ചെല്ലാന്‍ പറഞ്ഞു. ഞാന്‍ റോഡിലേക്ക് ഇറങ്ങി. ആ പഴയ ചുവന്ന ഹോണ്ടസ. കാറില്‍ നിന്നും ഇറങ്ങി അയാള്‍ എന്റെ അടുത്തേക്ക് നടന്നു. ഞങ്ങള്‍ക്കിടയില്‍ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. വര്‍ഷങ്ങളായി ഒരുമിച്ചുള്ള കാമുകീകാമുകന്മാരെ പോലെ ഞങ്ങള്‍ കൈ കോര്‍ത്തു.
അയാള്‍ വലിച്ചുകൊണ്ടിരുന്ന സിഗററ്റ് എനിക്ക് നേരെ നീട്ടി. യാന്ത്രികമായി ഞാനത് വാങ്ങി ചുണ്ടില്‍ വച്ചു. എന്റെ ചുമ കണ്ട് അദ്ദേഹം ഉറക്കെ ചിരിച്ചു. പുക എടുക്കേണ്ടത് എങ്ങനെയാണെന്ന് എന്നെ പഠിപ്പിച്ചു. ''സത്യം ചെയ്യ് എന്നോടൊപ്പം ഇങ്ങനെ ഉള്ള കൂടിക്കാഴ്ചയില്‍ അല്ലാതെ നീ സിഗററ്റ് തൊടില്ലെന്ന്...'' ഞാന്‍ അയാളെ നോക്കി ചിരിച്ചു. അയാള്‍ എനിക്ക് ജീവിതത്തിലെ ആദ്യത്തെ അനുഭവങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയാണെന്ന് തോന്നി. എന്നും ഓര്‍ക്കാനുള്ള ഓര്‍മ്മകളുടെ ഒരു ലിസ്റ്റ് തയാറാക്കി കൊണ്ടു വന്ന പോലെ. അയാള്‍ എനിക്കൊരു ബിയര്‍ ഒഴിച്ചു. ആദ്യം ഞാനത് നിരസിച്ചു. എന്നിട്ട് പ്രതീക്ഷിക്കാതെ ഒറ്റ വലി. ഒന്ന്, രണ്ട്, മൂന്ന്.... ഞാന്‍ നിര്‍ത്താതെ ചിരി തുടങ്ങി. ഞങ്ങള്‍ ഒരുമിച്ച് ചിരിക്കാന്‍ തുടങ്ങി.
അന്ന് ആദ്യമായി ഞാന്‍ അയാളോട് പേര് ചോദിച്ചു. പിന്നെ പറയാം എന്ന് പറഞ്ഞ് അയാള്‍ ഒഴിഞ്ഞു മാറി. എനിക്ക് നിരാശ തോന്നി. ബാല്‍ക്കണിയില്‍ വച്ച് അയാള്‍ എന്റെ കഴുത്തില്‍ മുഖം അമര്‍ത്തി. എന്റെ പേളിന്റെ വെളുത്ത കമ്മലില്‍ കടിച്ചു. അത് ഊരി താഴേക്ക് വീഴുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. എനിക്ക് അനങ്ങാന്‍ കഴിഞ്ഞില്ല. എന്റെ ശരീരം വല്ലാതെ ചൂടുപിടിച്ചു. കണ്ണുകള്‍ നിറഞ്ഞു. പേരുപോലും അറിയാത്ത ഒരാളെ ഞാന്‍ ഇഷ്ടം നിറഞ്ഞ് ഇറുകെ കെട്ടിപ്പിടിച്ചു. ഞങ്ങള്‍ മനോഹരമായി സെക്സ് ചെയ്തു. ഉറങ്ങാതിരുന്ന് കഥകള്‍ പറഞ്ഞു. ഉറക്കെ ചിരിച്ചു. ഒരുമിച്ച് ആഹാരം കഴിച്ചു. അദ്ദേഹം എനിക്ക് ഭക്ഷണം വാരി തന്നു. എന്റെ നെറ്റിയില്‍ ചുംബിച്ചു. ഏറ്റവും ഭംഗിയായി ഉടുപ്പ് ഇടീച്ച് മുടികെട്ടി തന്ന് എന്നെ രാത്രിയില്‍ തെരുവിന്റെ വെളിച്ചത്തില്‍ നടക്കാന്‍ കൊണ്ടുപോയി. ഞങ്ങള്‍ പൂന്തോട്ടത്തിലൂടെ കൈപിടിച്ച് കഥ പറഞ്ഞു നടന്നു.
വണ്‍ ഡേ ലൗ. ഒരു ദിവസത്തെ പ്രണയം. പിറ്റേന്നു രാവിലെ ഞാന്‍ തിരിച്ചു. എന്റെ കൈയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ല. ഞങ്ങള്‍ക്ക് വിളിക്കാന്‍ കഴിയില്ല. വീട്ടിലെ ലാന്റ് ഫോണിലേക്ക് വരുന്ന നിശബ്ദമായ ഫോണ്‍ കോണുകള്‍ എന്റെ ഭര്‍ത്താവിന്റെ ഹലോക്ക് മുമ്പില്‍ കട്ട് ചെയ്യപ്പെട്ടു. ഒന്നും എഴുതാത്ത കത്തുകള്‍ ഇടയ്ക്ക് വീട്ടിലേക്ക് എത്താറുണ്ട്. ഞാന്‍ അതില്‍ അക്ഷരങ്ങള്‍ സങ്കല്‍പ്പിച്ച് വായിച്ചു. തിരിച്ച് മറുപടി എഴുതാന്‍ എനിക്കും ധൈര്യം വന്നില്ല. ആരാവും ആ കത്ത് വായിക്കുക എന്ന് ഉറപ്പില്ലല്ലോ. ഒന്ന് രണ്ട് വെളുത്തപേപ്പറുകള്‍ ഞാനും അയച്ചിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ കണ്ടതേ ഇല്ല. ഒരു ദിവസം വെളുപ്പാംകാലത്ത് എന്റെ ഗെയ്റ്റിന് മുമ്പില്‍ ആ കാര്‍ നിര്‍ത്തി ഇട്ടിരിക്കുന്നു. വണ്ടിയുടെ ചാവിയും ഒരു കത്തും അതിന് മുകളില്‍ ഉണ്ടായിരുന്നു. ''ഇത് നിനക്കുള്ളതാണ്. ഇതെന്റെ ഹൃദയമാണ്.''
ഞാന്‍ ആ കാറിന് മുകളിലേക്ക് ചാഞ്ഞ് വിങ്ങി കരഞ്ഞു. എനിക്ക് സഹിക്കാനായില്ല. ഇനി ആ കാറില്‍ അദ്ദേഹം എന്നെ കാണാന്‍ എത്തുമെന്ന് പ്രതീക്ഷിക്കരുത് എന്നാണ് അതിന്റെ അർഥമെന്ന് എനിക്ക് മനസിലായി. ഒരുപക്ഷേ മറ്റൊരു രാജ്യത്തേക്ക് കുടുംബവുമായി താമസം മാറേണ്ടി വന്നതാവാം. ഞാന്‍ ഓരോന്ന് ചിന്തിച്ചുകൂട്ടി ഒരു വിഷാദരോഗിയായി. എന്റെ ഭര്‍ത്താവ് പണ്ടത്തേക്കാള്‍ എന്നെ വെറുത്തു. ആ കാറിനൊരു ഉത്തരം ഇല്ലാത്ത കാലത്തോളം അതങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ ഉറപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒരിക്കല്‍ ഞങ്ങള്‍ ഒരുമിച്ചുറങ്ങി. എല്ലാ വെറുപ്പോടെയും എന്നെ ചുംബിക്കാതെ തന്നെ അയാള്‍ എന്നെ നോവിച്ച് തൊട്ടു. ഒരുതരം ഭയാനകമായ വേദന. എന്റെ ഹൃദയം പൊടിഞ്ഞു. ഞാന്‍ ആ ചുവന്ന ഹോണ്ടസാ കാറില്‍ വരുന്ന മനുഷ്യനെ ഓര്‍ത്തു. ഒരിക്കലും പേരു പറയാത്ത ഒരാള്‍. എന്നെ അത്രയും സ്നേഹത്തോടെ നോവിക്കാതെ തൊട്ട ലാളനയോടെ ചുംബിച്ച അയാളുടെ പേര് എന്തായിരിക്കും... ആ രാത്രി ഞാന്‍ വിങ്ങിപോയി.
ആ പെണ്‍കുട്ടി എന്റെ കഥകേട്ട് ഇറുകി പിടിച്ചു. ''ഹാരി ജോണ്‍ വില്‍സണ്‍.'' അവള്‍ ഒരു പേര് പറഞ്ഞു. ഞാന്‍ ഞെട്ടലോടെ അവളെ നോക്കി. ''അദ്ദേഹം എന്റെ വളര്‍ത്തച്ഛനാണ്.'' ''എന്റെ മോളേ.. ഞാന്‍ കരുതി നീ ഇന്റര്‍വ്യൂ എടുക്കാന്‍ വന്ന കുട്ടിയാവുമെന്ന്...'' ഞാന്‍ അവളെ തുരുതുരെ ചുംബിച്ചു. ''അദ്ദേഹം വിവാഹം കഴിച്ചിട്ടില്ലേ...'' ''ഉണ്ട്. മൂന്ന് മക്കള്‍. പക്ഷേ മാം ഒരു ഓര്‍ഫണ്‍ ആയിരുന്നല്ലോ. എന്തോ അദ്ദേഹം ആ ചിന്തയില്‍ ഒരു കുഞ്ഞിനെ എടുത്തു വളര്‍ത്തി. ആരോടും പറയാത്ത ഇങ്ങനൊരു ഓര്‍മ്മ പങ്കുവച്ച് നിങ്ങളുടെ അടുത്തെത്തിക്കാന്‍ എന്നെ തിരഞ്ഞെടുത്തതാവാം. എനിക്ക് പക്വതയായപ്പോള്‍ മുതല്‍ പറയുമായിരുന്നു. അദ്ദേഹം മരിച്ചുകഴിഞ്ഞാല്‍ ചെന്നു കാണണമെന്ന്. ഞാന്‍ അച്ഛന്‍ മരിക്കും മുമ്പേ ഇങ്ങ് പോന്നു. വീട്ടിലുണ്ട്. വേണമെങ്കില്‍ കാണാം...'' ''വേണ്ട. അദ്ദേഹം ഈ ബന്ധം ഭാര്യയും മക്കളും അറിയരുതെന്ന് ഒരുപാട് നിര്‍ബന്ധമുള്ള ആളാണ്. അതുകൊണ്ടാണ് ഇത്രയും ഇഷ്ടം നിലനിന്നപ്പോഴും എന്റെ അടുത്തു നിന്ന് ഓടിപോയിട്ടുണ്ടാവുക. വിശ്വസ്തയായ ഒരു കുഞ്ഞിനെ വളര്‍ത്തി എടുത്ത് ഇത്രയും ചെയ്യണമെങ്കില്‍ എന്നോടുള്ള സ്നേഹം എത്ര വലുതായിരിക്കും. അത് മതി.''
ഞാനും അവളും ഒരുപാട് സംസാരിച്ചു. അദ്ദേഹം മരിച്ച ശേഷമാണ് അവള്‍ എന്നെ കാണാന്‍ വന്നതെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ അദ്ദേഹം ജീവനോടെ ഉണ്ടെന്ന പോലെയാണ് അവള്‍ അവസാനം വരെ സംസാരിച്ചത്. ആദ്യം എനിക്കത് മനസിലായില്ല. വല്ലാത്തൊരു നിഗൂഡത നിറഞ്ഞു നിന്നു. അവസാനം അവളെന്നെ തുരുതുരെ ചുംബിച്ചു. എനിക്ക് പേടി ആകുന്നു അച്ഛനില്ലാത്ത ഈ ലോകത്ത് ജീവിക്കാന്‍. ഞാന്‍ തകര്‍ന്നുടഞ്ഞു. അദ്ദേഹം മരിച്ചെന്ന് ഞാന്‍ വിശ്വസിക്കില്ല. പിന്നെ ഞാന്‍ രണ്ടാമതൊന്നു ചിന്തിച്ചില്ല. എന്റെ എംബിബിഎസ് കാലമോര്‍ത്തു. ദത്തുപുത്രിയെന്ന പേരില്‍ എന്നെ വീട്ടുകാര്‍ തള്ളിക്കളഞ്ഞ കാലം. ഞാന്‍ അവളെ എന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എനിക്കൊരു മകളെ കിട്ടി. എന്റെ മകന്‍ എന്നെ സ്നേഹിക്കാന്‍ മറന്നതിനു പകരം എന്നെ സ്നേഹിക്കാന്‍ അയാള്‍ എനിക്കു വേണ്ടി ഒരു കുഞ്ഞിനെ വളര്‍ത്തി അയച്ചതാണെന്ന് ഞാന്‍ വിശ്വസിച്ചു. ആ കാറിന് ശേഷമുള്ള രണ്ടാമത്തെ സമ്മാനമായിരുന്നു അത്. അല്ലെങ്കിലും അദ്ദേഹം ഒന്നും തുറന്നു പറയുന്ന ആളല്ല. പറയേണ്ട ആവശ്യമില്ല വായിച്ചെടുക്കാന്‍ ഞാന്‍ മിടുക്കിയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വണ്‍ ഡേ ലൗ. ഒരു ദിവസത്തെ പ്രണയം. ഒരു ജന്മത്തെ ഓര്‍മ്മ... അതാണ് ഹോണ്ടസ.