വിഷാദപൗർണ്ണമി – ജൂബി ടി. മാത്യു എഴുതിയ കവിത

മറയുന്ന ചന്ദ്രബിംബമേ ഇന്നുനിറയൂ നീയെന്നിലൊഴുകി പൗർണ്ണമിരാവിൽ പാൽക്കുടന്ന നിലാവൊഴുക്കുക നീയെന്നിൽ മുഴുക്കെ വാനവും വീഥിയും താരാപഥങ്ങളും കൺചിമ്മി കാതോർത്തു നിൽപ്പു വിടരുമീ രാപുഷ്‌പം ഒരു മുളന്തണ്ടിന്റെ ഈണത്തിൽ ഒന്നായ് ഉലഞ്ഞു ചെറുകുളിർകാറ്റിന്റെ പരിലാളനങ്ങളിൽ നിർവൃതി പൂകുന്ന നിമിഷം ആർദ്രമായൊരിരവിൻ

മറയുന്ന ചന്ദ്രബിംബമേ
ഇന്നുനിറയൂ
നീയെന്നിലൊഴുകി
പൗർണ്ണമിരാവിൽ
പാൽക്കുടന്ന
നിലാവൊഴുക്കുക
നീയെന്നിൽ മുഴുക്കെ
വാനവും വീഥിയും
താരാപഥങ്ങളും
കൺചിമ്മി
കാതോർത്തു നിൽപ്പു
വിടരുമീ രാപുഷ്‌പം
ഒരു മുളന്തണ്ടിന്റെ
ഈണത്തിൽ
ഒന്നായ് ഉലഞ്ഞു
ചെറുകുളിർകാറ്റിന്റെ
പരിലാളനങ്ങളിൽ
നിർവൃതി പൂകുന്ന നിമിഷം
ആർദ്രമായൊരിരവിൻ
നീർണാംബരങ്ങളും
മധുരിത
ശോണിമയാർന്നു
പുലരിതൻ പൂമാനം
സൂര്യാംശു അണിയുമ്പോൾ
ഈ രാവുമെങ്ങോ മറഞ്ഞു
അമ്പിളിവട്ടവും മാഞ്ഞു
പുഷ്പം നമ്രശിരസ്കയായ്
മിഴികൂമ്പി നിന്നു