ഇനി ഒരിക്കലും കാണില്ല എന്ന് താൻ വിചാരിച്ച ആ മുഖം ആണ് വീണ്ടും കാണാൻ പോകുന്നത്. പക്ഷെ എന്തിന്? എന്തിന് കാണണം? തന്റെ ഓർമ്മയുടെ വേഗത തന്റെ നടത്തത്തിന് ഇല്ലായിരുന്നു. ആ നടത്തത്തിൽ മനസ്സ് എപ്പോഴോ 15 വർഷം പുറകോട്ടുപോയി..

ഇനി ഒരിക്കലും കാണില്ല എന്ന് താൻ വിചാരിച്ച ആ മുഖം ആണ് വീണ്ടും കാണാൻ പോകുന്നത്. പക്ഷെ എന്തിന്? എന്തിന് കാണണം? തന്റെ ഓർമ്മയുടെ വേഗത തന്റെ നടത്തത്തിന് ഇല്ലായിരുന്നു. ആ നടത്തത്തിൽ മനസ്സ് എപ്പോഴോ 15 വർഷം പുറകോട്ടുപോയി..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇനി ഒരിക്കലും കാണില്ല എന്ന് താൻ വിചാരിച്ച ആ മുഖം ആണ് വീണ്ടും കാണാൻ പോകുന്നത്. പക്ഷെ എന്തിന്? എന്തിന് കാണണം? തന്റെ ഓർമ്മയുടെ വേഗത തന്റെ നടത്തത്തിന് ഇല്ലായിരുന്നു. ആ നടത്തത്തിൽ മനസ്സ് എപ്പോഴോ 15 വർഷം പുറകോട്ടുപോയി..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത് ഒരു സാധാരണ ഞായറാഴ്ച ആയിരുന്നില്ല റിട്ടയേർഡ് എസ് പി ആകാശ് വർമ്മയ്ക്ക്. സെൻട്രൽ ജയിലിന്റെ വരാന്തയിലൂടെ നടക്കുമ്പോൾ അയാൾ ഇങ്ങനെ ചിന്തിച്ചു. ഇനി ഒരിക്കലും കാണില്ല എന്ന് താൻ വിചാരിച്ച ആ മുഖം ആണ് വീണ്ടും കാണാൻ പോകുന്നത്. പക്ഷേ എന്തിന്? എന്തിനു കാണണം? തന്റെ ഓർമ്മയുടെ വേഗത തന്റെ നടത്തത്തിന് ഇല്ലായിരുന്നു. ആ നടത്തത്തിൽ മനസ്സ് എപ്പോഴോ 15 വർഷം പുറകോട്ടുപോയി..

സമയം അഞ്ചര.. ‘ദീപം.. ദീപം..’ പണി കഴിഞ്ഞ് കുളിച്ച് വന്ന അച്യുതൻ ആ ദീപത്തെ തൊഴുതു ആരെയോ കാത്തു റോഡരികിലെ ഗേറ്റും നോക്കി നിൽക്കുകയായിരുന്നു. അയാൾ ഇങ്ങനെ വിളിച്ച് ചോദിച്ചു: ‘ഡീ അവൻ വന്നോ?’ ‘ഇല്ല, ഇതുവരെ വന്നില്ല. വരേണ്ട സമയം കഴിഞ്ഞു. ഈ ചെക്കൻ എവിടെ പോയിരിക്കാണാവോ?’ കുറച്ചേറെ പരിഭ്രമത്തോടെ അവൾ പറഞ്ഞു. ആ മുഖം വിളറി വെളുത്തിരുന്നു. കാത്തിരിപ്പു മണിക്കൂറുകള്‍ നീണ്ടു. ‘ഇനി നിൽക്കണ്ട, വാ സ്റ്റേഷനിലേക്കു പോകാം,’ അച്യുതൻ പറഞ്ഞു. കേട്ടപാടെ അവർ നേരെ സ്കൂട്ടറിൽ കയറി.

ADVERTISEMENT

സ്റ്റേഷനിൽ.. ആദ്യം കണ്ട സാറിനോട് അച്യുതൻ: ‘സാര്‍ എന്റെ കുട്ടി..’ മുഴുവിപ്പിക്കുന്നതിന് മുൻപേ ഉള്ളിലെ മുറിയിലേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു ‘ദാ അങ്ങോട്ടു പൊക്കോ, ആ സാറിനോട് പറ.’ അവർ ആ മുറിയിലേക്ക് ഓടി. ‘ഡോ, നിങ്ങൾ ഇതെങ്ങോട്ടാ ഇടിച്ചു കയറുന്നെ? എന്താ പ്രശ്നം? അവിടെ നിന്നോണ്ട് പറ.’ കുറച്ച് ധാർഷ്ട്യത്തോടെ സ്റ്റേഷൻ സൂപ്രണ്ട് പറഞ്ഞു.

അച്യുതൻ: ‘സാർ, എന്റെ കുട്ടി ഇതുവരെ വന്നില്ല.’

സാർ: ‘ഓഹ്, മിസ്സിംഗ് അല്ലേ. എവിടെ പോയതാ?’

അച്യുതൻ: ‘രാവിലെ സ്കൂൾ എന്നു പറഞ്ഞ് പോയതാ.’

ADVERTISEMENT

സാർ: ‘എന്നിട്ട് സ്കൂളിലേക്കു വിളിച്ചോ?’

അച്യുതൻ: ‘സാർ, ഈ സമയത്ത്?’

സാർ: ‘ആ.. ആ.. അപ്പോൾ രാവിലെ സ്കൂളിലേക്കു പോയ കുട്ടി ഇതുവരെ വന്നിട്ടില്ല. പറ, എന്താ സ്കൂൾ യൂണിഫോം? കുട്ടീടെ ഫോട്ടോ വല്ലതുമുണ്ടോ?’

അച്യുതൻ: ‘സാർ, ഫോട്ടോ..’ പറയുമ്പോൾ അയാളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. എന്നാലും അയാൾ മുഴുപ്പിച്ചു ‘കുട്ടിയെ കാണാത്ത വെപ്രാളത്തിൽ ഫോട്ടോ എടുക്കാൻ മറന്നു, സാർ.’

ADVERTISEMENT

സാർ: ‘ഹഹഹ, കൊള്ളാം. ഫോട്ടോ ഇല്ലാതെ ഞാൻ എങ്ങനെയാ? ശരി പെൺകുട്ടിക്ക് എത്ര വയസുണ്ട്?’

അച്യുതൻ: ‘സാർ, പെണ്ണല്ല, ആണ്‍കുട്ടിയാണ്?’

സൂപ്രണ്ടിന്റെ ചിരി കുറച്ച് ‘അയ്യോ, ദോ! ചെറിയ കുട്ടി ഒന്നുമല്ലല്ലോ! അവൻ വന്നോളും.. ചുമ്മാ രണ്ടോ മൂന്നോ മണിക്കൂർ വൈകിയതിന്? അപ്പോഴേക്കും ഇങ്ങോട്ട് കെട്ടി എടുത്തോളും. വല്ല കൂട്ടുകാരിയേ, കാണാൻ മറ്റും പോയതാവും. അല്ലെങ്കിൽ വേറെ എന്തെങ്കിലും സെറ്റപ്പ് ഉണ്ടാവും ചെക്കന്.’

ഇതു കേട്ടപ്പോൾ ഇതുവരെ ഒരു അക്ഷരം പോലും പറയാതെ മരവിച്ചുനിന്ന അച്യുതന്റ ഭാര്യ ഉച്ചത്തിൽ പറഞ്ഞുകൊണ്ട് പൊട്ടി കരഞ്ഞു: ‘സാർ, എന്റെ മകൻ അങ്ങനെ അല്ല! അവന്‍ അങ്ങനെയുള്ള കുട്ടി അല്ല!’ ആ സ്റ്റേഷൻ മുഴുവൻ ആ അമ്മയുടെ അലർച്ച മുഴങ്ങി. അച്യുതൻ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പെട്ടെന്ന് ആകാശ് വർമ അയാളുടെ പുറകിൽ നിന്നുള്ള വിളി കേട്ടു ഞെട്ടി.. 

ഓഫിസർ: ‘സർ, ആൾ വന്നിട്ടുണ്ട്.’

ആകാശ് വർമ തന്റെ മുഖം ഉയർത്തി നോക്കി. ആ മുഖവും പേരും താന്‍ ഒരിക്കലും മറക്കില്ല.. വെറും ഒരൊറ്റ കേസ് കൊണ്ട് തന്റെ ജീവിതം മാറ്റിമറിച്ചവൻ. വേലു മുമ്പിലുള്ള കസേരയിൽ ഇരുന്നു എന്നിട്ടു ചോദിച്ചു : ‘എപ്പിഡിയെറുക്ക് സർ, ന്യാബകം ഇറുക്ക? നാൻ വേലു.. പതിനഞ്ച് വറശം മുന്നാടി...’ വേലു പറയുന്നതിന് മുമ്പ് ആകാശ് വർമ്മ പറഞ്ഞു. ‘നിന്റെ പേരും നാളും പറയാന്‍ ആണോ, നീ എന്നെ കാണണം എന്നു പറഞ്ഞെ. നാളെ നിനക്ക് തൂക്കു വിചാരണ അല്ലേ...’

വേലു: ‘ആമ സർ.. നാന്ത കൊന്നത്..’ പക്ഷേ പറയുമ്പോൾ വേലുവിന്റെ കണ്ണിൽ ഭയമില്ലായിരുന്നു. വെറും നിർവികാരം.

വേലു വീണ്ടും വർമ്മയെ പുറകോട്ടു കൊണ്ടുപോയി. ആ അമ്മയുടെ കരച്ചിലിൽ തുടങ്ങിയ അന്വേഷണം നിന്നത് അന്ന് അച്യുതന്റെ കൂടെ കൂലിപ്പണി ചെയ്ത വേലുന്റെ വീട്ടിലാണ്. അന്ന് കേരളം കണ്ട ഏറ്റവും മികച്ച ഓഫീസര്‍ക്കുള്ള മെഡൽ മേടിച്ച വർമ്മ.. ഇതുവരെ ഉള്ള എല്ലാ കേസും തെളിയിച്ചതിന്റ അഹങ്കാരവും.. കണ്ണൂരിലേക്കു ചോദിച്ച് മേടിച്ച ട്രാൻസ്ഫർ. ട്രാൻസ്ഫർ കഴിഞ്ഞ് അഞ്ചാംനാൾ... പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ മിസ്സിംഗ് കേസ്. ഒരു രാത്രിയും ഒരു പകലും തിരച്ചിൽ. സ്കൂൾ തൊട്ടു വരുന്ന ബസ് വരെ എല്ലാരോടും വർമ്മ അന്വേഷിച്ചു. ബസ് ഇറങ്ങി എന്ന് കണ്ടക്ടർ പറയുന്നു. പിന്നെ ഉള്ളത് അന്ന് താമസിച്ച വേലുവിന്റ വീട്. പക്ഷേ കാര്യങ്ങൾ വര്‍മ്മക്കു തെറ്റിയത് മൂന്നാം നാൾ ആയിരുന്നു. പത്തു കിലോമീറ്റർ മാറി ഉള്ള റെയിൽവേ ട്രാക്കിൽ ആ പതിനേഴു വയസ്സുകാരന്റെ ബോഡി കിട്ടുമ്പോൾ..

സ്വന്തം മോനെ, അവസാനം ആയി ഒന്നു കാണാൻ പോലും പറ്റാതെയുള്ള അമ്മയുടെ കരച്ചിൽ അതായിരുന്നു അന്ന് വേലുവിന്റെ അറസ്റ്റു വരെ എത്തിയത്. കൃത്യമായ തെളിവുകൾ ഒന്നും അന്ന് വർമ്മക്കു കണ്ടെത്താൻ കഴിഞ്ഞും ഇല്ല. അറസ്റ്റിൽ പ്രാദേശിക പാർട്ടി വക സ്റ്റേഷൻ ഉപരോധങ്ങൾ. ശരിക്കുമുള്ള പ്രതിയെ വിട്ടു കേസ് ഒരു പാവത്തിന്റെ മേൽ കെട്ടി വെക്കാൻ ഉള്ള പൊലീസ് ശ്രമം അങ്ങനെ ആയിരുന്നു അന്നത്തെ പത്രത്തിന്റെ തലക്കെട്ട്. അവസാനം കോടതി വേലുവിനെ വെറുതെ വിട്ടു. വർമക്കു സസ്പെൻഷൻ. പക്ഷേ വർമ്മ വൈറ്റില കേസ് പല രീതിയിൽ അന്വേഷിച്ചിട്ടും എങ്ങും എവിടെയും എത്തിയില്ല. അവസാനം ഏതാണ്ട് തന്റെ രാജിയിൽ അവസാനിച്ചു. ഇതിനൊക്കെ കാരണക്കാരനായ വേലു ആണ് ഇപ്പോൾ എന്റെ മുമ്പിൽ ഇരിക്കുന്നത്. സ്വന്തം കുഞ്ഞിനെ പോലും നിഷ്പ്രയാസം കൊന്നുകളഞ്ഞവൻ. വർമ ചിന്തകൾ പൂർത്തിയാക്കുന്നതിനു മുമ്പ് വേലു തുടങ്ങി. 

വേലു: ‘സർ.. ആമ സർ നാൻ താ എൻ സിന്ന കുളന്തയെയും കൊന്നത്..’ വർമ്മ ഞെട്ടിയില്ല. വേലു അത് പ്രതീക്ഷിച്ചും ഇല്ല. വേലു തുടർന്നു. ‘തെരിയുമാ, സിവകാശി താൻ എൻ ഊര്. എൻ അപ്പ അമ്മ... വേലു തുടർന്നു. നാലാം വയസ്സിൽ തുടങ്ങിയ അച്ഛന്റെ പീഡനം. തന്നെയും തന്റെ അമ്മയെയും എന്നും തല്ലുന്ന അച്ഛനെ ഒരു നാൾ അമ്മ തലക്കു അടിച്ചു കൊന്നു. ദൂരെ നാട്ടിൽ പണിക്കു പോയി തിരിച്ചു വന്നില്ല എന്ന കള്ളം.. പക്ഷേ അതോടെ വേലുവിന്റെ ജീവിതം ആകെ മാറി. വേറെ വേറെ ആണിന്റെ കൂടെ എന്നും കാണുന്ന അമ്മയെ.. എങ്ങും വിടാതെ തന്നെ ഒരു ചങ്ങലക്കു ഇട്ടു അമ്മയുടെ പീഡനം. പിന്നെ അമ്മയെ കാണാൻ വരുന്ന മാർവാടികൾക്കും അവരുടെ ഡ്രൈവർമാർക്കും മറ്റൊരു സുഖം തീർക്കാനുള്ള ഉപകരണം. വർഷങ്ങൾ നീണ്ടു പോയി. ഒടുവിൽ വേലു എങ്ങനെയോ അവിടുന്നു രക്ഷപ്പെട്ടു. അന്നു പക്ഷേ രക്ഷപ്പെട്ടത് അവന്റെ ശരീരം മാത്രമായിരുന്നു. മനസ്സ് അവിടെ തന്നെ. പിന്നെ ഒരു തരം വിഭ്രാന്തി ആയിരുന്നു.

മറ്റുള്ള അച്ഛനമ്മമാർ അവരുടെ കുട്ടികളെ സ്നേഹിക്കുന്നത് കാണുമ്പോൾ.. അത് അച്യുതന്റെ മോന്റെ കൊലയിലും എത്തി. പിന്നീട് വർഷങ്ങൾ കടന്നുപോയി. പോകെ പോകെ വേലുവിന് സ്വന്തം ഭാര്യ, സ്വന്തം മോളെ സ്നേഹിക്കുന്നത് പോലും കാണാൻ പറ്റാതെ ആയി. ആ ക്രൂരത അറിഞ്ഞ് കേരളം മൊത്തം നടുങ്ങി. 

വേലു: ‘നാളെ എന്നെ കൊല്ല പോറെയ്.. ഒരു അച്ഛ മോളെ കൊന്നതിക്ക്..’ 

വർമ്മ ഒന്നും മിണ്ടിയില്ല. സമയം കഴിഞ്ഞു. തിരിച്ചു തൂക്കു കയറു പൂവുന്നതിന് മുമ്പ് വേലു എന്തോ വര്‍മ്മയോട് പറഞ്ഞു.

പിറ്റേന്ന് വേലു തൂക്കിലേറി. എന്നാൽ അതേ സമയത്ത്, വർമ്മ ആത്മഹത്യ ചെയ്തു. അതിനു മുമ്പ് വർമ്മ അവസാനം ഒരു ഫോൺ ചെയ്തിരുന്നു – അദ്ദേഹത്തിന്റ അനിയൻ സന്തോഷ് വർമ്മക്ക്. ആകാശ് ഇങ്ങനെ പറഞ്ഞു: ‘സന്തോഷ് വേലു സമ്മതിച്ചു.. പക്ഷേ ഞാൻ അവനെ കണ്ടിട്ട് തിരികെ പോവുന്നതിന് മുമ്പ് അവൻ ഇങ്ങനെ എന്നോട് പറഞ്ഞു.. ‘സർ, എന്നുടെ ആദ്യ കൊല താൻ അച്യുതൻ മോൻ, അത് പതിനഞ്ച് വർഷം മുന്നാടി. ഇന്ത പതിനഞ്ച് വര്‍ഷം ഞാൻ കേരളത്തിൽ എല്ലായിടവും പോയി. ഒന്നൂടെ പൊലീസ്കാർക്ക് മുടിയുമ, നാൻ പോയ വലി പോവാൻ?’ ഇതും പറഞ്ഞ് ആകാശ് കോൾ നിർത്തി.

വർമ്മക്ക് കൂടുതൽ എന്തേലും അറിയുമായിരുന്നോ? വേലു ശരിക്കും എത്ര കൊലകൾ ചെയ്തു? ഇനി അങ്ങനെ തെളിയപ്പെടാത്ത കേസുകൾ ഉണ്ടെങ്കിൽ അതിന്റെ പുറകെ മറ്റൊരു ആകാശ് വർമ്മ പോവുമോ? ഒരുപാട് ചോദ്യങ്ങൾ. ആ ലക്കത്തിന്റെ അവസാന വരിയും എഴുതുമ്പോൾ പുറകീന്നു ബാർ അറ്റൻഡർ വിളിച്ചു: ഹേ, സന്തോഷ് സർ 

എക്സ്ട്രാ ലാർജ്?

English Summary:

Malayalam Short Story ' Alayunna Athmakkal ' Written by Anirudh Karun