നിനവ് - അനുപമ എഴുതിയ കവിത

ഒരു മഴക്കിരുപുറവുമായി നമുക്കിന്നിത്തിരി നനയാം നിനവാർന്ന ഓർമ്മകൾ ചെറു തൂവാനമായെൻ മിഴികളെ പുണരവേ എന്നോ മറന്നൊരീണമെൻ ഹൃദയതന്ത്രികളിൽ വീണ്ടുമുണരുന്നുവെന്നോ ഒരു പകൽക്കിനാവിൻ മായികക്കാഴ്ചയായി നീയെന്നിൽ നിറയുന്നുവെന്നോ ഒരു മഴക്കിരുപുറവുമായി നമുക്കിന്നിത്തിരി നനയാം കാലമൊരു മാന്ത്രിക ദണ്ഡുമായി

ഒരു മഴക്കിരുപുറവുമായി നമുക്കിന്നിത്തിരി നനയാം
നിനവാർന്ന ഓർമ്മകൾ
ചെറു തൂവാനമായെൻ
മിഴികളെ പുണരവേ
എന്നോ മറന്നൊരീണമെൻ
ഹൃദയതന്ത്രികളിൽ
വീണ്ടുമുണരുന്നുവെന്നോ
ഒരു പകൽക്കിനാവിൻ
മായികക്കാഴ്ചയായി
നീയെന്നിൽ നിറയുന്നുവെന്നോ
ഒരു മഴക്കിരുപുറവുമായി
നമുക്കിന്നിത്തിരി നനയാം
കാലമൊരു മാന്ത്രിക ദണ്ഡുമായി
മായിച്ചിരുന്നോ നിന്നിലെ
നീറുമോർമ്മകളെ ...
ചുടുനെടുവീർപ്പുകളെ...
കാതോരമാരോ ചൊല്ലും
കളിചിരിപ്പൊട്ടുകളെ...
കനൽക്കാഴ്ചകളെ...
ഒരു മഴക്കിരുപുറവുമായി
നമുക്കിന്നിത്തിരി നനയാം
തുടരുന്ന യാത്രയിൽ
മുറുകുന്ന ഭാണ്ഡമതിൽ
സ്മൃതികൾതൻ പാഥേയം
എന്നോ ചേർത്തിരുന്നു
പുതു രുചിക്കൂട്ടുകൾ
മഴവില്ല് തീർക്കവേ
മിഴിനീരുപ്പുമായതെന്നിൽ
പിടഞ്ഞിരുന്നു........
നേർത്ത തേങ്ങലായി
അമർന്നിരുന്നു...
ഒരു മഴക്കിരുപുറവുമായി
നമുക്കുന്നിത്തിരിനനയാം
അകലമേറെയെന്നറിയാം
ഇനിയൊരു വസന്തമിതൾ
വിടരില്ലെന്നറിയാം
ഒന്നിച്ചൊരു മഴയിനി
നനയില്ലെന്നറിയാം
ഉള്ളിലൊരു പെരുമഴ
ക്കാലമൊളിപ്പിച്ച്
ഒരു മഴക്കിരുപുറവുമായി
നമുക്കിന്നിത്തിരി നനയാം
ജനിമൃതികൾക്കിടയിലൊരു
നുറുങ്ങു വെട്ടമായി
പൊലിയുന്ന ജീവിതകാഴ്ചകൾ
പുനർജ്ജനി തേടുന്നൊരു
ആത്മാവിൻ ദാഹങ്ങൾ
മലർ മഞ്ഞു പോലെ
പൊതിയുന്ന മോഹങ്ങൾ
അതിലെവിടെയോ നീയുണ്ട്
നിൻ നിലക്കാത്ത നാദമുണ്ട്
ഒരു മഴക്കിരുപുറവുമായി
നമുക്കിന്നിത്തിരി നനയാം