എഴുത്തുകാർക്ക് നേരെയുള്ള പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിൽ കഥാകൃത്തായ ഉണ്ണി ആർ എഴുതിയ പ്രതികരണ കുറിപ്പ്.
ശിവനെ കണ്ടു. മൃത്യുഞ്ജയ ഹോമം നടത്തിയിട്ട് കാര്യമില്ലന്ന് പുള്ളിക്കാരൻ പറഞ്ഞു .പുതിയ 'കല' വന്നപ്പോൾ ആ കലയൊക്കെ അന്യം നിന്ന് പോയത്രേ. അപ്പോൾ ഇനി മുതൽ കലയ്ക്ക് രക്ഷയില്ലേന്ന് ശിവനോട് ചോദിച്ചപ്പോൾ ഇനി മുതൽ ഒരു 'കല'യ്ക്ക് മാത്രേ രക്ഷയുള്ളൂ എന്നാണ് പറഞ്ഞത്.
അല്ല, കല വേണ്ട ,ഈ ചന്ദ്രക്കലയെങ്കിലും ഉപയോഗിക്കാമോ? ചന്ദ്രക്കല എന്ന വാക്കു പോലും ഉപയോഗിക്കാൻ പാടില്ല. പിന്നെന്ത് ചെയ്യും ശിവനേ എന്ന് ചോദിക്കുകയും പുള്ളിക്കാരൻ ചാടിക്കേറി ഒറ്റപ്പറച്ചിലങ്ങ് പറഞ്ഞു, ചന്ദ്രക്കലയുടെ പര്യായമേ പറയാവൂ.
ഞാൻ ഈ പര്യായ കാര്യത്തിലൊക്കെ കൊറച്ച് മോശാന്ന് പറഞ്ഞപ്പോ പുളളിക്കാരൻ പറയുവാ ,എന്റെ കൊച്ചനേ ,ഞാനും പണ്ടേ മോശാണ് ,പക്ഷേ പഠിച്ചില്ലങ്കിൽ ജീവിക്കാൻ പറ്റത്തില്ലന്ന്!’