Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുടർകഥയുള്ള വമ്പൻചരിത്ര സിനിമകളുമായി കെ. മധു

keeravani-k-madhu-robin കീരവാണി, കെ മധു, റോബിൻ തിരുമല

രണ്ടു ഭാഗങ്ങളായി ചരിത്രത്തെ ആവേശഭരിതമായ കാഴ്ചകളാക്കാൻ ഒരുങ്ങിയിരിക്കുകയാണ് സംവിധായകൻ കെ.മധു. യുദ്ധത്തിന്റെ അതിസാഹസികതയും ഭരണതന്ത്രത്തിന്റെ ബുദ്ധി കൗശലതയും ജീവിതത്തിന്റെ സ്നേഹാമൃതും കൂട്ടി ചേർത്ത പരിപൂർണ ആഘോഷ സിനിമയായി തന്നെയാണ് ചിത്രം ഒരുങ്ങുക. 1700 മുതൽ 1800 വരെയുള്ള നൂറു വർഷക്കാലത്തിനിടയിൽ തിരുവിതാംകൂർ ഭരിച്ച പ്രഗത്ഭമതികളായ രണ്ട് മഹാരാജാക്കന്മാരുടെ കഥയ്ക്കാണ് ഇനി സിനിമാ രൂപം. ചിത്രത്തിന് ഒന്നും രണ്ടും ഭാഗങ്ങളുണ്ട്.

ആധുനിക തിരുവിതാംകൂറിന്റെ രാജശില്പിയും ലോകത്തിലെ ഏറ്റവും സമ്പന്നമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ പുനർനിർമിതി നടത്തിയ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സംഭവബഹുലമായ ജീവിതത്തെ ആസ്പദമാക്കിയാണ് ആദ്യ സിനിമ എത്തുക. 'അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ- കിങ് ഓഫ് ട്രാവൻകൂർ' എന്നാണ് ചിത്രത്തിന്റെ പേര്.

ഒരു വൈദേശിക ശക്തിയോട് കടൽ യുദ്ധത്തിൽ ഏറ്റുമുട്ടി വിജയം വരിച്ച ആദ്യ ഏഷ്യൻ രാജാവായാണ് ചരിത്രം മാർത്താണ്ഡവർമ്മയെ വാഴ്ത്തുന്നത്. ചരിത്രപ്രസിദ്ധമായ കുളച്ചൽ യുദ്ധത്തിൽ തോറ്റ ഡച്ചുകാരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ അവസാനം കൂടിയായി ഈ യുദ്ധം. കുളച്ചൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മാർത്താണ്ഡവർമ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂർത്തങ്ങൾ അനാവരണം ചെയ്യപ്പെടും.

രണ്ടാം ഭാഗത്തിന്റെ കാഴ്ച മാർത്താണ്ഡവർമ്മയുടെ പിൻഗാമിയായ ധർമ്മരാജാവ് എന്ന് പുകൾപെറ്റ ശ്രീ കാർത്തിക തിരുനാൾ മഹാരാജാവിന്റെ ജീവിതകഥയാണ്. ധർമ്മരാജ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ഒരേ സമയം ഇരുകൈകളിലും പടവാളും തൂലികയും ഏന്തിയ പ്രഗൽഭ മതിയായ ഒരു മഹാരാജാവിന്റെ ജീവിതം വരച്ചുകാട്ടുന്നു. കേരളത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ ഒട്ടനവധി മാറ്റങ്ങൾക്ക് കാരണമായ, ധർമ്മരാജാവും ടിപ്പുസുൽത്താനും തമ്മിലുള്ള യുദ്ധമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

manu-madhi മനു ജഗദ്, ആർ.മാധി, ശ്രീകർ പ്രസാദ്

പീറ്റർ ഹെയ്ൻ രണ്ടു ചിത്രങ്ങളുടെയും യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും ഒരുക്കും. ഒന്നാം ഭാഗമായ മാർത്താണ്ഡ വർമ്മയിൽ മാർത്താണ്ഡവർമ്മയായി വേഷമിടുന്നത് ഇന്ത്യൻ സിനിമയിലെ ഒരു സൂപ്പർ താരമാണ്. താരവും ആയുള്ള കരാർ ഇതിനകം ആയിക്കഴിഞ്ഞു. ധർമ്മരാജയിൽ ധർമ്മരാജാവായി പരിഗണിക്കുന്നത് ഇന്ത്യൻ സിനിമയിലെ നടന വിസ്മയമായ മറ്റൊരു താരത്തെയാണ്. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇവരെക്കൂടാതെ മലയാളം ,തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലെ പ്രഗൽഭരും പ്രശസ്തരുമായ ഒരു വൻതാരനിര തന്നെ ചിത്രത്തിൽ ഉണ്ടാവും. ഒപ്പം ഹോളണ്ടിലെയും, യു.കെയിലെയും നടീനടൻമാരും ചിത്രത്തിൽ അണിനിരക്കും. ഇന്ത്യയിലെയും ഹോളിവുഡിലെയും പ്രഗൽഭരായ സാങ്കേതിക പ്രവർത്തകരാണ് അണിയറയിൽ.

peter-jayakumar കെ.ജയകുമാർ, പീറ്റർ ഹെയ്ൻ, ഷിബു ചക്രവർത്തി

വർഷങ്ങളുടെ ഗവേഷണങ്ങൾക്കു ശേഷം രണ്ടു ചിത്രങ്ങൾക്കുമായി തിരക്കഥ ഒരുക്കുന്നത് റോബിൻ തിരുമലയാണ്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. തമിഴിലെയും തെലുങ്കിലെയും പ്രശസ്തനായ ക്യാമറാമാൻ ആർ.മാധിയാണ് ക്യാമറ . സംഗീതം ബാഹുബലിയിലൂടെ പ്രശസ്തനായ കീരവാണി നിർവഹിക്കുന്നു. എഡിറ്റിങ് ശ്രീകർ പ്രസാദ്.

ബാഹുബലി ഒന്നാം ഭാഗത്തിന് കലാസംവിധാനം നിർവഹിച്ച മനു ജഗത് ആണ് കലാസംവിധായകൻ. കെ.ജയകുമാറും ഷിബു ചക്രവർത്തിയും പ്രഭാ വർമ്മയുമാണ് ഗാനങ്ങൾ ഒരുക്കുന്നത്. പ്രശസ്ത വി എഫ് എക്സ് കൺസൽറ്റന്റും , ത്രീഡി അനിമേറ്ററുമായ ജീമോൻ പുല്ലേലി ആണ് സാങ്കേതികപ്രവർത്തനങ്ങളുടെ മേൽനോട്ടം നിർവ്വഹിക്കുന്നത്.

mohan-resul സെവൻ ആർട്സ് മോഹന്‍, റസൂൽ പൂക്കുട്ടി

മലയാള സിനിമയിൽ ഇതുവരെ നിർമ്മിക്കപ്പെട്ടതിൽ വച്ച് ഏറ്റവും ബൃഹത്തും ചെലവേറിയതുമായ ഈ ചരിത്ര സിനിമകളുടെ നിർമാണത്തിൽ ലോകപ്രശസ്തമായ ഇറ്റലിയിലെ സിനി സിത്തസ്റ്റുഡിയോയും മക്നാനാരിയം പ്രൊഡക്ഷൻ കമ്പനിയും പങ്കാളികളാകുന്നു. ഒപ്പം ഇന്ത്യയിലെ 5 ഭാഷകളിലെയും പ്രശസ്തരായ നിർമ്മാണ കമ്പനികളും കൈകോർക്കും. സെവൻ ആർട്സ് മോഹനനാണ് ലൈൻ പ്രൊഡ്യൂസർ.

prabha-varma പ്രഭാ വർമ്മ