Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ ആരും തല്ലിയിട്ടില്ല: ബാല

bala ബാല

തനിക്ക് മർദ്ദനമേറ്റെന്ന് പറഞ്ഞ് മാധ്യമങ്ങളിൽ വരുന്ന വാർത്ത തെറ്റാണെന്ന് നടൻ ബാല മനോരമ ഓൺലൈനോട് പറഞ്ഞു. പാര്‍ക്കിംഗ്‌ സ്‌ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ ബാലയ്‌ക്ക് മര്‍ദ്ദനമേറ്റെന്നും മര്‍ദ്ദനത്തില്‍ ബാലയുടെ മുന്‍ നിരയിലെ പല്ല്‌ അടര്‍ന്നു പോയെന്നുമായിരുന്നു വാർത്തകൾ വന്നത്.

എറണാകുളം പാലാരിവട്ടത്തെ കോമത്ത്‌ ലെയ്‌സില്‍ പ്ലാറ്റിനം ലോട്ടസ്‌ അപ്പാര്‍ട്ട്‌മെന്റിൽ ആണ് സംഭവം നടന്നത്. ഇതിനെ തുടർന്ന് ബാല സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും വിവാദമാകാതിരിക്കാന്‍ നടൻ കേസ്‌ ഒത്തുതീര്‍പ്പാക്കിയെന്നും വാർത്തയിൽ പറഞ്ഞിരുന്നു. എന്നാൽ തന്നെ ആരും മർദ്ദിച്ചിട്ടില്ലെന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്നും ബാല പറയുന്നു. നടന്ന സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ബാല മനോരമ ഓൺലൈനിൽ...

news ബാലയ്ക്കെതിരെ പ്രചരിച്ച വാർത്ത

‘എന്റെ ഓർമ ശരിയാണെങ്കിൽ 20 ദിവസം മുൻപ് എറണാകുളത്ത് വച്ചാണ് സംഭവം നടക്കുന്നത്. കാർ പാർക്ക് ചെയ്യാൻ പോകുന്നതിനിടെയാണ് രണ്ടുപേർ തമ്മിൽ തർക്കം നടക്കുന്നത് കാണാൻ ഇടയായത്. കുറച്ച് നിമിഷങ്ങൾ ഞാനത് നോക്കി നിൽക്കുകയും പെട്ടന്നു തന്നെ അവിടെ നിന്ന് പോകുകയും ചെയ്തു. ആൾക്കൂട്ടത്തിനിടയിൽ എന്നെ പെട്ടന്ന് തിരിച്ചറിയുന്നതിനാൽ ഞാൻ കാരണമാണ് പ്രശ്നമുണ്ടായതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ച് കാണും.

ഇപ്പോൾ തെറ്റായ വാർത്ത പുറത്തുവന്നതോടെ ഫോൺകോളുകളും നിർത്താെത വന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് യാതൊരു സ്ഥിരീകരണവുമില്ലാതെ ഇത്തരം തെറ്റായ വാർത്തകൾ മാധ്യമങ്ങൾ നൽകുന്നത്. ആദ്യം ഈ വാർത്ത കൊടുത്ത മാധ്യമത്തിൽ ഞാൻ വിളിച്ച് അന്വേഷിച്ചിരുന്നു. തെറ്റായ വാർത്ത നൽകിയതിൽ മാപ്പു പറയുകയും അവർ ചെയ്തിട്ടുണ്ട്. ഞാനിപ്പോൾ‌ പാലക്കാട് കാലം പറഞ്ഞ കഥ എന്ന സിനിമയുടെ സെറ്റിലാണ്’. ബാല പറഞ്ഞു.