കേരളത്തിലെ ഇടതു പക്ഷത്തെക്കുറിച്ചുള്ള ചരിത്ര സിനിമയാണ് തന്റെ സ്വപ്നചിത്രമെന്ന് സംവിധായകൻ ആഷിക്ക് അബു. പൂർണമായിട്ടുള്ള രൂപം മനസ്സിൽ ഇല്ലെങ്കിലും തന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇൗ ചിത്രമെന്നും മനോരമ ഒാൺലൈൻ ചാറ്റ് ഷോ ആയ ഐ മീ മൈസെൽഫിൽ ആഷിക്ക് പറയുന്നു.
ഒരുപാട് ഗവേഷണങ്ങൾ ചെയ്തെങ്കിൽ മാത്രമെ ഇൗ ചിത്രം പൂർത്തീകരിക്കാൻ സാധിക്കൂ. പറയുന്ന കാര്യങ്ങൾ സത്യസന്ധമായിരിക്കണം. അതിനു കൂടുതൽ സമയം വേണ്ടി വരും. ആഷിക്ക് പറഞ്ഞു. കൂടുതൽ വ്യക്തത വന്നിട്ടില്ലെങ്കിലും സമയമെടുത്ത് ഇൗ ചിത്രം പൂർത്തീകരിക്കാൻ സാധിക്കുമെന്നു തന്നെയാണ് വിശ്വാസം.
ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രമാണ് ആഷിക്ക് അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത്. റാണി പത്മിനി ആണ് അദ്ദേഹം അവസാനം ഒരുക്കിയ ചിത്രം. തീയറ്ററിൽ നിറഞ്ഞോടുന്ന മഹേഷിന്റെ പ്രതികാരത്തിന്റെ നിർമാതാവും ആഷിക്ക് തന്നെയാണ്.