ആരാണീ ബെന്യാമിൻ ? മേജർ രവി

ആരാണീ ബെന്യാമീൻ ? മോഹൻലാലിനെ തെറ്റിദ്ധരിപ്പിക്കുന്നത് മേജർ രവിയാണെന്ന സാഹിത്യകാരൻ ബെന്യമിന്റെ വിമർശനത്തെപ്പറ്റി ചോദിച്ചപ്പോൾ മേജർ രവിയുടെ മറുചോദ്യം ഇതായിരുന്നു. ബെന്യാമിൻ ആരെണെന്ന് പോലും എനിക്കറിയില്ല. വേറെ ഏതെങ്കിലും വിഷയമായിരുന്നെങ്കിൽ ഇക്കാര്യത്തിൽ ഞാൻ പ്രതികരിക്കില്ലായിരുന്നു. എന്നാൽ മോഹൻലാൽ എന്ന നടന്റെ പേര് ഇതിൽ വലിച്ചിഴച്ചതുകൊണ്ടാണ് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നത്.

മോഹൻലാലിന്റെ അടുത്ത് ചെല്ലാനോ അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനോ കഴിയാത്ത ചില വ്യക്തികളുടെ അസൂയ പ്രകടനമാണ് ബെന്യാമിനെപ്പോലുള്ളവരുടെ വാക്കുകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. ഒരു സംവിധായകനെന്ന നിലയില്ല മറിച്ച് മോഹൻലാൽ ആരാധകൻ എന്ന നിലയിലാണ് ഞാനിപ്പോൾ പ്രതികരിക്കുന്നത്. മേജർ രവി പറഞ്ഞു.

ഇത്തരം പരാമർശങ്ങളിലൂടെ ഞാനും ലാലും തമ്മിലുള്ള വ്യക്തിബന്ധം തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. ജീവിതത്തിൽ ഒന്നുമാകാത്തവരുടെ അസൂയ ആണ് ഈ പ്രസ്താവനകൾ. വിവരമില്ലായ്മ എന്നേ ഇതിനെയൊക്കെ പറയാനൊള്ളൂ. ഇവരെപ്പോലുള്ളവരുടെ മണ്ടത്തരങ്ങൾ കേട്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന നടനല്ല മോഹൻലാൽ. അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മോഹൻലാൽ. അതേ പോലെ ഒരു പട്ടാളക്കാരൻ എന്ന നിലയിൽ എനിക്കും അദ്ദേഹം ആദരവ് തരുന്നുണ്ട്. വെറുമൊരു സിനിമാബന്ധമല്ല ഞങ്ങൾ തമ്മിൽ. ഞാനും ലാലും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും എനിക്കില്ല. എന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് മോഹൻ‌ലാൽ ബ്ലോഗ് എഴുതിയതെന്നാണ് ഇവരെപ്പോലെയുള്ളവരുടെ വിചാരം. എന്നേക്കാൾ അറിവും അനുഭവും ഉള്ള വ്യക്തിയാണ് മോഹൻലാല്‍. എഴുത്തിലുള്ള അദ്ദേഹത്തിന്റെ ജ്ഞാനം എനിക്ക് നേരിട്ടറിയാവുന്നതുമാണ്. അദ്ദേഹം പറഞ്ഞു.

മേജർ രവിയാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട നടനാണ് മോഹൻലാൽ : ബെന്യാമിൻ

മോഹൻലാലിനെതിരെ പറഞ്ഞാൽ ഞാൻ പ്രതികരിച്ചിരിക്കും. മുൻപ് ഒരു മലയാളസിനിമയിൽ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചതിന് ടെലിവിഷൻ ചാനലുകളിൽ കയറി അക്കൂട്ടരെ വിമർശിക്കാൻ ചങ്കൂറ്റം കാണിച്ച വ്യക്തിയാണ് മേജർ രവി. അന്ന് എവിടെയായിരുന്നു ഈ പറയുന്ന ബുദ്ധിജീവികൾ ? അന്നും അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്ന ആരാധകൻ എന്ന നിലയിലാണ് പ്രതികരിച്ചത്. അദ്ദേഹം കൂട്ടിച്ചേർത്തു.