Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി സോണിക ചൗഹാന്‍ കാറപകടത്തിൽ കൊല്ലപ്പെട്ടു

sonika സോണിക ചൗഹാനും വിക്രം ചാറ്റര്‍ജിയും

കാറപകടത്തിൽ നടി കൊല്ലപ്പെട്ടു. മിസ് ഇന്ത്യ ഫൈനലിസ്റ്റും ടെലിവിഷന്‍ അവതാരകയും മോഡലും നടിയുമായ സോണിക ചൗഹാന്‍ ആണ് മരണമടഞ്ഞത്. ‌‌സോണികയുടെ സുഹൃത്തും ടെലവിഷന്‍ താരവുമായ വിക്രം ചാറ്റര്‍ജിയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി മറിയുകായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സോണിക യാത്രമധ്യേ മരിച്ചു. അപകടത്തില്‍ നടന്‍ വിക്രം ചാറ്റര്‍ജിക്കും പരുക്ക് പറ്റിയിട്ടുണ്ട്.

കൊല്‍ക്കത്ത സ്വദേശിയായ സോണിക പ്രോ കബഡിലീഗിന്റെ അവതാരകയായിരുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും സോണിക അഭിനയിച്ചിട്ടുണ്ട്.

ഇന്ന് (ഏപ്രില്‍ 29 ശനിയാഴ്ച) പുലര്‍ച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്.നടനും കൂട്ടുകാരും പബ്ബില്‍ നിന്നും തിരിച്ചുവരുമ്പോളാണ് അപകടം ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ ഓടിച്ചിരുന്നത് വിക്രം ചാറ്റര്‍ജിയായിരുന്നത്രെ. ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.