ബാഹുബലിയെ തകർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയിരിക്കുന്ന ആമിര്‍ഖാന്റെ ദംഗല്‍ ഇതുവരെ നേടിയത് 1948 കോടിയാണ്. ഇതിൽ ചൈനയിൽ നിന്ന് മാത്രം 181 ദശലക്ഷം ഡോളര്‍ ആണ് ചിത്രം വാരിക്കൂട്ടിയത്.( ഏകദേശം 1164 കോടി).
300 ദശലക്ഷം ഡോളര്‍ നേടി 2016 ലെ ലോകത്തെ ഏറ്റവും പണം വാരിയ ചിത്രങ്ങളില്‍ മുപ്പതാം സ്ഥാനത്ത് ആണ് ദംഗൽ. തായ്‌വാനില്‍ നിന്ന് 40 കോടി, പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 115.62 ദശലക്ഷം കൂടി നേടിയപ്പോള്‍ സിനിമ മൊത്തത്തില്‍ നേടിയത് 301.3 ദശലക്ഷം ഡോളർ.
ഇതു തുടർന്നാൽ സിനിമ 2000 കോടി രൂപ ക്‌ളബിൽ കയറുമെന്ന് ട്രെയ്ഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം ചിത്രം 2000 കോടി അടുക്കുമ്പോള്‍ നായകനും സഹനിർമാതാവുമായ ആമിർ ദംഗലില്‍ നിന്നും ചെറിയ നേട്ടമേ ഉണ്ടാക്കിയിട്ടുള്ളൂ.
ചൈനീസ് സര്‍ക്കാര്‍ ബോക്‌സ്ഓഫീസ് വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് വിദേശ സ്റ്റുഡിയോകള്‍ക്ക് നല്‍കുന്നത്. നിർമാതാക്കളായ സ്റ്റുഡിയോ യുടിവി ഡിസ്‌നിയ്ക്ക് 275 കോടിയാണ് ചൈനീസ് ബോക്സ്ഓഫീസിൽ നിന്നും ലഭിക്കുക. ഇതിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ ആമിറിന് ലഭിക്കൂ.
സിനിമയിൽ അഭിനയിച്ചതിനുള്ള പ്രതിഫലത്തിന് പുറമെ 175 കോടി ദംഗലിലൂടെ ആമിറിന് ലഭിച്ചിരുന്നു. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആയതിനാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിര്‍ സ്വന്തമാക്കി.
സാറ്റ്‌ലൈറ്റ് റൈറ്റ് കൂടാതെ ഈ സിനിമയ്ക്ക് ഭാവിയിൽ ഏത് രീതിയിലൂടെയും ലഭിക്കുന്ന തുകകളുടെ 33 ശതമാനം ആമിറിനും എന്നതാണ് കരാർ.