Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐശ്വര്യയുടെ മോശം ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ ശകാരിച്ച് അഭിഷേക്; വിഡിയോ

aishwarya-abhishek-video

ഐശ്വര്യ റായിയുടെ മോശം ചിത്രമെടുത്ത പാപ്പരാസി ഫോട്ടോഗ്രാഫറെ ശകാരിച്ച് ഭർത്താവ് അഭിഷേക് ബച്ചൻ. ശകാരിക്കുക മാത്രമല്ല ഫോട്ടോഗ്രാഫറോട് ആ ചിത്രം നീക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

Abhishek Bachchan SAVES Aishwarya Rai From Wardrobe Malfunction In PUBLIC, SHOUTS On Photographer

ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ വീട്ടിൽ നിന്നും തിരികെ വരുമ്പോഴാണ് സംഭവം. അഭിഷേകും ഐശ്വര്യയും കാറിലേക്ക് നടന്നുവരുന്ന സമയത്ത് ഫോട്ടോഗ്രാഫർമാർ ചുറ്റും കൂടി. കാറിൽ കയറുന്ന ഐശ്വര്യയുടെ മോശം ചിത്രം എടുക്കാൻ ഒരു ഫോട്ടോഗ്രാഫർ ശ്രമിച്ചപ്പോഴാണ് അഭിഷേക് പ്രകോപിതനായത്. ആ ഫോട്ടോഗ്രാഫറെ അരികിലേക്ക് വിളിച്ച് ശകാരിക്കുകയും തുടർന്ന് ചിത്രം കാമറയിൽ നിന്ന് നീക്കം ചെയ്യാനും അഭിഷേക് ആവശ്യപ്പെട്ടു.

ഐശ്വര്യയുടെ കാര്യത്തിൽ അതീവശ്രദ്ധാലുവാണ് അഭിഷേക്. നേരത്തെ ഐശ്വര്യയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നതില്‍ താന്‍ ഏറെ അസ്വസ്ഥനാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. മകളുടെ ജനനശേഷം ശരീരഭാരം കുറയ്ക്കാന്‍ ഐശ്വര്യ ജിമ്മില്‍ പോ‌യെന്ന വാര്‍ത്തകള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും അഭിഷേക് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്നും അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ പോലും അവരെ വെറുതെ വിടാന്‍ ആളുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അഭിഷേക് പറഞ്ഞു.