പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നു. ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവലാണ് മോദിയായി വെള്ളിത്തിരയിലെത്തുന്നത്. നടൻ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്ന് റാവല്‍ പറഞ്ഞു. വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. 1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്.
നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തീയറ്ററുകളില്‍ എത്തും.
മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ ജീവിത കഥ പറയുന്ന 'ദി ആക്സിഡെന്‍റ്റല്‍ പ്രൈം മിനിസ്റ്റർ' എന്നൊരു സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അനുപം ഖേർ ആണ് മൻമോഹൻ സിങിന്റെ വേഷത്തിൽ എത്തുന്നത്.
ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ജീവിതകഥ റിലീസിന് തയാറെടുത്തിരിക്കുകയാണ്. മേരികോം, ഭാഗ് മില്‍ഖാ ഭാഗ്, പാഡ്മാന്‍, തുടങ്ങി നിരവധി ജീവചരിത്ര സിനിമകളാണ് കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡില്‍ ഇറങ്ങിയത്.