ഗ്ലാമറായി ഐശ്വര്യ റായി; ഫനെ ഖാൻ ട്രെയിലർ

fanney-khan-trailer

ഐശ്വര്യ റായ്, അനിൽ കപൂര്‍, രാജ്കുമാർ റാവു എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ഫനെ ഖാൻ ട്രെയിലർ എത്തി. അതുൽ മഞ്ജരേക്കർ ആണ് സംവിധാനം.

പോപ് ഗായികയാകാൻ സ്വപ്നം കണ്ട് നടക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. പോപ്സ്റ്റാര്‍ ആയി ഐശ്വര്യ എത്തുന്നു. ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് അനിൽ കപൂർ.

വിദേശഭാഷ ചിത്രത്തിന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ബെൽജിയം ചിത്രം എവരിബഡി ഫെയ്മസിൽ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള ചിത്രമാണ് ഫന്നെ ഖാന്‍. സംഗീതം അമിത് ത്രിവേദി. ഛായാഗ്രഹണം തിരു. ചിത്രം ആഗസ്റ്റ് 3ന് തിയറ്ററുകളിലെത്തും.