മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ ആദ്യ ബോളിവുഡ് ചിത്രം കർവാൻ റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുമ്പായി സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ നടന്നിരുന്നു. ചിത്രം കണ്ടിറങ്ങിയ പ്രമുഖർ ദുല്‍ഖറിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തി.
ആഗസ്റ്റ് മൂന്നിനാണ് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. ജിസിസി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ആഗസ്റ്റ് 2ന് റിലീസ് ചെയ്തു. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് കര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചിരിക്കുന്നത്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്‌ക്രൂവാലയാണ് നിര്‍മിച്ചിരിക്കുന്നു.
രൺവീർ സിങ്, രൺബീർ കപൂർ, അർജുൻ കപൂർ എന്നീ യുവതാരങ്ങളുമായി ദുർഖറിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഈയടുത്ത് ഐദിവാ എന്ന വെബ്സൈറ്റിൽ ദുൽഖറും മിഥിലാ പാർക്കറും ഒരുമിച്ചെത്തിയ വിഡിയോ വൈറലായിരുന്നു. വിഡിയോയിൽ ദക്ഷിണേന്ത്യയുടെ സൂപ്പർ സ്റ്റാർ എന്നാണ് മിഥില ദുൽഖറിനെ വിശേഷിപ്പിക്കുന്നത്.