മനോഹരമായ പ്രണയകഥകളിലൊന്നായ ലൈലയും മജ്നുവും വീണ്ടും വെള്ളിത്തിരയിൽ. സാജിദ് അലി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. പുതിയ കാലഘട്ടത്തിലെ ലൈലയുടെയും മജ്നുവിന്റെയും പ്രണയകഥപറയുന്ന ചിത്രം ഏക്ത കപൂറും ഇംതിയാസ് അലിയും നിർമിക്കുന്നു.
പുതുമുഖങ്ങളാണ് നായകനും നായികയും. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ആഗസ്റ്റിൽ റിലീസിനെത്തും.