വരുൺ ധവാൻ, അനുഷ്ക ശർമ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘സുയി ദാഗാ–മെയ്‍ഡ് ഇൻ ഇന്ത്യ’ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ശരത് ഖത്തരിയാ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം മനീഷ് ശർമ നിർമിക്കുന്നു.
Sui Dhaaga - Made in India | Official Trailer
കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ചിത്രമെന്നും റിപ്പോർട്ട് ഉണ്ട്. രാജ്യത്തെ കൈത്തറി മേഖലയുടെ ഉന്നമനമാണ് ലക്ഷ്യമെന്നും കേൾക്കുന്നു.
അനു മാലിക് സംഗീതം. ഛായാഗ്രഹണം അനിൽ മേഹ്ത. ചിത്രം സെപ്റ്റംബർ 28ന് തിയറ്ററുകളിലെത്തും.