മഹേന്ദ്ര സിങ് ധോണിയുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിയുടെ വേഷത്തില്‍ യുവനടി കൈറ അദ്വാനിയെത്തും. ഫഗ്ലി എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരം നടി ജൂഹി ചൗളയുടെ ബന്ധുകൂടിയാണ്.
നേരത്തെ ആലിയ ഭട്ട്, ശ്രദ്ധ കപൂർ, ക്രിതി സനൻ എന്നിവരുടെ പേരുകളും ഈ േവഷത്തിനായി പരിഗണിച്ചിരുന്നു. ഒരു മുന്‍നിരനായികയെ വേണ്ടെന്നും പ്രേക്ഷകര്‍ക്ക് അത്രപരിചയമില്ലാത്ത ഒരു നടി മതിയെന്നായിരുന്നു സംവിധായകന്‍ നീരജ് പാണ്ഡെയുടെ വിശദീകരണം. അങ്ങനെ കൈറയ്ക്ക് നറുക്ക് വീണു.
എം.എസ്. ധോണി: ദ അൺടോൾഡ് സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നീരജ് പാണ്ഡെയാണ് നിർവഹിക്കുന്നത്. സുശാന്ത് സിങ് രാജ്പുത്താണ് ചിത്രത്തിൽ ധോണിയാകുന്നത്. നായിക ഒഴികെയുള്ള മറ്റു പ്രധാന കഥാപാത്രങ്ങളെ തീരുമാനിച്ചുകഴിഞ്ഞു. ധോണിയുടെ ക്രിക്കറ്റ് ജീവിതവും സ്വകാര്യ ജീവിതവും ഉൾപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥ.
ചിത്രത്തിനായി കഠിനമായ പരിശ്രമത്തിലാണ് സുശാന്ത്. ധോനിയുടെ മാസ്റ്റര്‍പീസായ ഹെലികോപ്റ്റര്‍ ഷോട്ട് എടുക്കുന്നതിനിടെ സുശാന്തിന്‍റെ വാരിയെല്ലിന് പരുക്കേറ്റിരുന്നു. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ ശങ്കര്‍ മോര്‍ ആണ് സുശാന്തിനെ സിനിമയ്ക്കായി പരിശീലിപ്പിക്കുന്നത്. ധോനിയുമായും സുശാന്ത് നെറ്റ് പ്രാക്ടീസിങ് നേടിയിരുന്നു. അടുത്തവര്‍ഷമാകും ചിത്രം തിയറ്ററുകളിലെത്തുക.