ഷാരൂഖ് ഖാനും ആലിയ ഭട്ടും പ്രധാനകഥാപാത്രങ്ങളാകുന്ന ഡിയർ സിന്ദഗിയെ പ്രശംസിച്ച് സെൻസർ ബോർഡ്. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയായ സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് ആണ്. ഒരു സീനിലോ ഡയലോഗിലോ പോലും ബോർഡ് അംഗങ്ങൾക്ക് കത്രികവെക്കേണ്ടി വന്നില്ല.
Dear Zindagi | Take 4 : Set Free | Alia Bhatt, Shah Rukh Khan | Releasing Nov 25
സിനിമിലെ ഏതെങ്കിലും ഒരു രംഗം കട്ട് ചെയ്ത് കളയുക കുറ്റം ചെയ്യുന്നതിന് തുല്യമാണെന്നാണ് സെൻസർ ബോർഡ് അഭിപ്രായപ്പെട്ടത്. ഷാരൂഖ് ഖാന്റെ മികച്ച പ്രകടനമാണ് സിനിമയുടെ മറ്റൊരു പ്രത്യേകതയെന്നും അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും കൈകടത്തലുകളുടെ ആവശ്യം വരാറില്ലെന്നും ഇവർ പറയുന്നു.
Dear Zindagi Take 3: Love. BreakUp. Repeat | Alia Bhatt, Shah Rukh Khan | Releasing Nov 25
ഇംഗ്ലിഷ് വിംഗ്ലിഷ് എന്ന ചിത്രത്തിന് ശേഷം ഗൗരി ഷിന്‍ഡേ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്. തുടക്കക്കാരിയായ സിനിമാ സംവിധായികയുടെ വേഷമാണ് ആലിയ ഭട്ടിനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അലി സഫർ, ആദിത്യ റോയ് കപൂർ, കുനാൽ കപൂർ, അംഗത് ബേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.ആലപ്പുഴ ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു.
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷനും റെഡ് ചില്ലീസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവംബര്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.