മീനാക്ഷി ശേഷാദ്രി തിരിച്ചുവരുന്നു

ഒരുകാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്ന മീനാക്ഷി ശേഷാദ്രി തിരിച്ചുവരവിനൊരുങ്ങുന്നു. സണ്ണി ഡിയോള്‍ തന്നെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ഗായലിലൂടെയാണ് മീനാക്ഷി തിരിച്ചുവരുന്നത്.

1990ല്‍ ഇതേപേരില്‍ തന്നെ പുറത്തിറങ്ങിയ ചിത്രത്തിന്റെ റീമേയ്ക്ക് ആണിത്. അന്ന് സണ്ണിയും മീനാക്ഷിയുമായിരുന്നു ചിത്രത്തിലെ പ്രധാനതാരങ്ങള്‍. മീനാക്ഷി അവസാനമായി എത്തിയ ഗട്ടക് എന്ന ചിത്രത്തിലും സണ്ണി ഡിയോള്‍ തന്നെയായിരുന്നു ഹീറോ.

meenakshi-sheshadri-family

ഗായലിന്റെ തുടര്‍ഭാഗമായാണ് പുതിയ ചിത്രം ഒരുക്കുന്നത്. 19 വര്‍ഷത്തിന് ശേഷമാണ് മീനാക്ഷി വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയിലാണ് മീനാക്ഷി ഇപ്പോള്‍ താമസിക്കുന്നത്. മികച്ച നര്‍ത്തകി കൂടിയായ താരം ഭരതനാട്യം, ഒഡീസി, കഥക് എന്നിവ അവിടെ പഠിപ്പിക്കുന്നുമുണ്ട്.