80 കോടി മുടക്ക്; റിലീസിന് മുമ്പേ ധോണി വാരിക്കൂട്ടിയത് 60 കോടി

സൂപ്പർ ക്രിക്കറ്റർ മഹേന്ദ്രസിങ് ധോണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ‘എംഎസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ റിലീസിനൊരുങ്ങുകയാണ്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുശാന്ത് സിങ് രാജ്പുത്താണ് ധോണിയാകുന്നത്.

80 കോടി രൂപ മുതല്‍മുടക്കില്‍ നിർമിച്ച സിനിമ റിലീസിനു മുമ്പേ വാരിക്കൂട്ടിയത് 60 കോടി രൂപയാണ്. 45 കോടി സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് വകയിലും 15 കോടി രൂപ ചിത്രവുമായി സഹകരിച്ച ബ്രാന്‍ഡുകള്‍ വഴിയുമാണ് നേടിയിരിക്കുന്നത്.

ധോണിയുടെ ക്രിക്കറ്റ് കരിയറിലെ ഇതുവരെ ആരും അറിയാത്ത സംഭവങ്ങൾ ചിത്രത്തിൽ ആവിഷ്കരിക്കുന്നുണ്ട്. ധോണിയുടെ പിതാവ് പാൻസിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. കിയര അദ്വാനിയാണ് സാക്ഷി ധോണിയായെത്തുന്നത്. ഭൂമിക ചൗള, ദിഷ പട്ടാനി, ഹെറി ടാംഗ്രി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.