ട്വിലൈറ്റ് സുന്ദരി ക്രിസ്റ്റീന്‍ സ്റ്റിവാർട്ട് വിവാഹിതയാകുന്നു. കാമുകിയായ അലീസ കാര്‍ഗിലിനെയാണ് നടി വിവാഹം ചെയ്യുന്നത്. ക്രിസ്റ്റീനയുമായുള്ള വിവാഹത്തിന് അലീസ സമ്മതം മൂളിക്കഴിഞ്ഞു.
26 വയസ്സുള്ള ക്രിസ്റ്റീന മൂന്നു വര്‍ഷമായി അലീസയുമായി പ്രണയത്തിലായിരുന്നു. വിവാഹം വളരെ ലളിതമായി നടത്താനാണ് ഇരുവരുടെയും തീരുമാനം.
ക്രിസ്റ്റീനും ട്വിലൈറ്റിലെ നായകനായ റോബര്‍ട്ട് പാറ്റിൻസണും മുമ്പ് കടുത്ത പ്രണയത്തിലായിരുന്നു. പിന്നീട് ഇവർ വേർപിരിഞ്ഞു. അതിന് ശേഷമാണ് ക്രിസ്റ്റീന്‍ അലീസുമായി അടുപ്പത്തിലാകുന്നത്.