അശോക് വരധൻ ഐപിഎസ്! സൂര്യ നായകനായ ‘ജയ് ഭീമി’ൽ ആകെ മൂന്ന് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ മുഖം മലയാളികൾ മറക്കില്ല. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ കള്ളൻ പ്രസാദിനെ വിറപ്പിച്ച എസ്ഐ സാജൻ മാത്യുവിന്റെ അതേ ശൗര്യവും ചടുലതയുമൊക്കെ അശോക് വരധനിലും കാണുവാനായി. യഥാർഥ ജീവിതത്തിലും പൊലീസ്

അശോക് വരധൻ ഐപിഎസ്! സൂര്യ നായകനായ ‘ജയ് ഭീമി’ൽ ആകെ മൂന്ന് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ മുഖം മലയാളികൾ മറക്കില്ല. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ കള്ളൻ പ്രസാദിനെ വിറപ്പിച്ച എസ്ഐ സാജൻ മാത്യുവിന്റെ അതേ ശൗര്യവും ചടുലതയുമൊക്കെ അശോക് വരധനിലും കാണുവാനായി. യഥാർഥ ജീവിതത്തിലും പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശോക് വരധൻ ഐപിഎസ്! സൂര്യ നായകനായ ‘ജയ് ഭീമി’ൽ ആകെ മൂന്ന് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ മുഖം മലയാളികൾ മറക്കില്ല. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ കള്ളൻ പ്രസാദിനെ വിറപ്പിച്ച എസ്ഐ സാജൻ മാത്യുവിന്റെ അതേ ശൗര്യവും ചടുലതയുമൊക്കെ അശോക് വരധനിലും കാണുവാനായി. യഥാർഥ ജീവിതത്തിലും പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അശോക് വരധൻ ഐപിഎസ്! സൂര്യ നായകനായ ‘ജയ് ഭീമി’ൽ ആകെ മൂന്ന് സീനുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ആ മുഖം മലയാളികൾ മറക്കില്ല. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ സിനിമയിൽ കള്ളൻ പ്രസാദിനെ വിറപ്പിച്ച എസ്ഐ സാജൻ മാത്യുവിന്റെ അതേ ശൗര്യവും ചടുലതയുമൊക്കെ അശോക് വരധനിലും കാണുവാനായി. യഥാർഥ ജീവിതത്തിലും പൊലീസ് ഉദ്യോഗസ്ഥനായ സിബി തോമസിന്റെ തമിഴകത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നു ‘ജയ് ഭീം’. പൊലീസിന്റെ നരനായാട്ടിനെക്കുറിച്ചു പ്രതിപാദിക്കുന്ന ‘ജയ് ഭീമി’ന്റെ വിശേഷങ്ങളും വ്യക്തിജീവിതത്തിലെ വെളിപ്പെടുത്തലുകളുമായി സിബി തോമസ് മനോരമ ഓൺലൈനില്‍.....

 

ADVERTISEMENT

അന്നുമിന്നും ആ കോള്‍ ഒരു സംഭവം

 

കൊറോണയ്ക്ക് മുന്‍പ്, നമ്മളെല്ലാം ലോക്ഡൗണിൽ ആകുന്നതിനു മുന്‍പ് ആണ് ഒട്ടും നിനച്ചിരിക്കാത്ത സമയത്താണ്  ചെന്നൈയിലെ 2ഡി എന്റര്‍ടെയ്ൻമെന്റിന്റെ ഓഫിസില്‍നിന്ന് കോള്‍ വരുന്നത്. ആ കോള്‍ എനിക്കന്നുമിന്നും ഒരു സംഭവമായാണ് തോന്നുന്നത്. ചെന്നൈയിലേക്കു ചെല്ലണമെന്ന് പറഞ്ഞു, ഞാന്‍ പോയി. സംവിധായകന്‍ ജ്ഞാനവേലുമായിട്ടായിരുന്നു സംസാരം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും കണ്ടപ്പോള്‍ മുതല്‍ എനിക്ക് അനുയോജ്യമായ ഒരു വേഷം തരണം എന്ന് വിചാരിച്ചിരുന്നെന്ന് പറഞ്ഞു. ഇത് യഥാര്‍ഥത്തില്‍ നടന്ന കഥയാണെന്നും ജാതിവ്യവസ്ഥയുടെ ഏറ്റവും നീചമായ മുഖം തലമുറകളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ക്കിടയില്‍നിന്നു വന്ന, സമൂഹത്തിലെ ഒരു തട്ടിലും അധികാരമില്ലാത്ത, തീര്‍ത്തും നിരാലംബയായ ഒരു സ്ത്രീയുടെ നീതിക്കായുളള പോരാട്ടമാണിതെന്നും പറഞ്ഞു.

 

ADVERTISEMENT

നമ്മുടെ വ്യവസ്ഥിതിയോട് പോരാടി ജയിച്ച ഒരുകൂട്ടം മനുഷ്യരെ അതില്‍ കാണാമെന്നും പൊലീസും കോടതിയും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ അധികാരകേന്ദ്രങ്ങളും ആ മനുഷ്യര്‍ക്കു മുന്‍പില്‍ ചോദ്യംചെയ്യപ്പെടുന്നുണ്ടെന്നും പറഞ്ഞുതന്നു. അവര്‍ക്കു മുന്‍പില്‍ പലവട്ടം അടഞ്ഞ നീതിയുടെ വാതിൽ ഒടുവില്‍ തുറക്കപ്പെടുന്നതാണ് കഥ. ഇത് യഥാര്‍ഥ സംഭവം ആയതുകൊണ്ടുതന്നെ ഒരു കഥയില്‍ ഒരിടത്തും ഒരു തരി പോലും അതിഭാവുകത്വം കടന്നു വന്നിട്ടില്ല, നാടകീയതയുമില്ല.

 

സിനിമ തിരുത്തിയോ പൊലീസ് ചിന്തയെ

 

ADVERTISEMENT

ഞാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ട് സ്വാഭാവികമായും സിനിമയില്‍ കാണുന്ന പല രംഗങ്ങളും എന്റെ ജീവിതത്തിലും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. ചോദ്യം ചെയ്യുന്നതും മേലുദ്യോഗസ്ഥരുടെ പെരുമാറ്റവുമൊക്കെ എത്രയോ വട്ടം നേരിട്ടിട്ടുളളതാണ്. ഓരോ കേസിലും പ്രതിയെന്ന് സംശയിക്കുന്ന ആളെ  ചോദ്യം ചെയ്യുമ്പോള്‍ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കില്‍ പോലും പലപ്പോഴും വളരെ  കണിശമായ ചോദ്യങ്ങളൊക്കെ ചോദിക്കേണ്ട സാഹചര്യം ഉണ്ടാകും. കേസ് തെളിയിക്കാന്‍ വ്യക്തിപരമായുള്ള വ്യഗ്രത, ക്രമസമാധാനം സമൂഹത്തില്‍ നിലനില്‍ക്കണമെന്ന ചിന്ത, മേലുദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദ്ദം ഇതെല്ലാം കൂടി കലര്‍ന്ന സമയത്താണ് മുന്നിലെത്തുന്ന, പ്രതി എന്ന് സംശയിക്കുന്ന ആളിനോട് അത്തരം ചോദ്യങ്ങളൊക്കെ ചോദിക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്. ചിലപ്പോള്‍ അവരൊക്കെ കേസില്‍ നിരപരാധികളാണെന്ന് പിന്നീട് തെളിയുമ്പോള്‍ അയാളുടെ വീട്ടുകാരും ബന്ധുക്കളും അനുഭവിച്ച വിഷമത്തെയും സമ്മര്‍ദ്ദത്തെയും കുറിച്ച് ഓര്‍ത്ത് എനിക്കു ശരിക്കും മനസ്സ് വിഷമിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ ജോലിയുടെ ഭാഗമായിട്ടു ചെയ്യുന്നതാണ്. വേറേ വഴികളൊന്നുമില്ല, ഈ ജോലി ഇങ്ങനെയൊക്കെയേ ചെയ്യാന്‍ കഴിയൂ എന്നോര്‍ത്തു സമാധാനിക്കുന്നു.

 

‘ജയ് ഭീമി’ൽ സിബി തോമസ്

വളരെ സമ്മര്‍ദ്ദമുള്ള ജോലിയാണ് പൊലീസിന്റേത്. ജോലിഭാരവുമുണ്ട്. എങ്കിലും പൊലീസ് യൂണിഫോമിന്റെ ചൂടും വിയര്‍പ്പുമെല്ലാം സിനിമയ്ക്ക് മുന്‍പില്‍ ഉരുകിത്തീരാറാണ് പതിവ്. നമ്മുടെ ഉള്ളിലുള്ള ഒരു കലയെ പുറത്തെടുക്കാനും അതിന് കാണികളുടെ കൂട്ടവും കിട്ടിയാല്‍ത്തന്നെ ഇത്തരം സമ്മര്‍ദ്ദമുള്ള മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ പിന്തുണയാണ്.  കുടുംബവും കൂടി ഒപ്പം നിന്നാല്‍ പിന്നെ മറ്റൊന്നും ബാധകമല്ലല്ലോ. ഒരു പ്രശ്‌നമുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ നമ്മുടെ മുന്‍പില്‍ മറ്റു പ്രശ്‌നങ്ങളില്ലാതിരിക്കുക എ്ന്നതാണ് ഏറ്റവും വലിയ കാര്യം. ജോലിയിലും വ്യക്തിജീവിതത്തിലും പ്രശ്‌നങ്ങളാകുകയും തീരെ റിലാക്‌സ് ചെയ്യാന്‍ സമയം കിട്ടാതെയും വരുമ്പോഴാണ് പൊലീസുകാര്‍ നിലവിട്ട് പെരുമാറുന്നത്. അന്നേരമാണ് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ അവരുടെ സര്‍വീസ് ജീവിതത്തില്‍ വരുന്നത്. ഞാനതിനെ ന്യായീകരിക്കുന്നതല്ല, അങ്ങനെയൊരു വശംകൂടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുവെന്നേയുള്ളൂ. 

 

തീര്‍ച്ചയായും ഇന്ത്യന്‍ പൊലീസില്‍ ഒട്ടാകെ ഒരുപാട് കസ്റ്റഡി മരണങ്ങളും ജാതിയുടെ പേരിലും മതത്തിന്റെ പേരിലും മനുഷ്യരെ വേര്‍തിരിച്ചു കാട്ടി നീതി നടപ്പിലാക്കുന്ന സംഭവങ്ങളും  ഉണ്ടായിട്ടുണ്ട്. ജാതി വേർതിരിവ് കാട്ടിയുളള സംഭവങ്ങള്‍ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ വിരളമാണെങ്കിലും മര്‍ദ്ദനങ്ങളില്‍ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.  പക്ഷേ കാലം മാറുന്നതിനനുസരിച്ച് അവയ്ക്കെല്ലാം മാറ്റം വന്നുവെങ്കിലും കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇപ്പോഴും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട് എന്നു മനസ്സിലാക്കാം. അവയെല്ലാം മനുഷ്യത്വ വിരുദ്ധവും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതുമാണ്. 

 

സിനിമ കണ്ടു കൊണ്ടിരുന്നപ്പോഴും കണ്ടു കഴിഞ്ഞപ്പോഴും എന്റെ മനസ്സില്‍ ഊട്ടിയുറപ്പിക്കപ്പെട്ട കാര്യം, ഒരു തരത്തിലും മേലുദ്യോഗസ്ഥരില്‍നിന്നും സമൂഹത്തില്‍നിന്നുമുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരെയും നിലവിട്ട് ചോദ്യം ചെയ്യുകയോ മര്‍ദ്ദിക്കുകയോ ചെയ്യരുതെന്നും പൂര്‍ണമായും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരു കേസില്‍ മുന്നോട്ടു പോകാന്‍ പാടുള്ളൂ എന്നുമാണ്. കേരളത്തിലെ പൊലീസുകാര്‍ക്കിടയില്‍ വലിയ മാറ്റമുണ്ട് ഇന്ന്. കാരണം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും ശിക്ഷ വരും എന്നുമുള്ള ബോധ്യമുള്ളതിനാലാണത്. ആരും നല്ലൊരു സര്‍വീസ് ജീവിതം കളഞ്ഞിട്ട് ജയിലില്‍ പോയി കിടക്കാന്‍ ആഗ്രഹിക്കുന്നില്ലല്ലോ.  

 

ഇതിനപ്പുറം മനസ്സു പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഓരോ സീനും സമ്മാനിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഒരു സന്ദേശം മനസ്സിലേക്കു കയറിയെങ്കില്‍ മറ്റെല്ലാ രംഗങ്ങളും പച്ചയായ മനുഷ്യന്‍ എന്ന നിലയില്‍ മനസ്സിനെ പിടിച്ചുലച്ചു.  

 

ഗംഭീരമാകുന്ന തമിഴ് സിനിമ

 

തമിഴ് സിനിമ വലിയ മാറ്റത്തിന്റെ പാതയിലാണ്. അവിടെനിന്ന് വരുന്ന ഓരോ സിനിമയും എത്രമാത്രം ശക്തമാണെന്നു നമ്മള്‍ കാണുന്നുണ്ട്.  അവ അത്രയും ഗംഭീരം ആകുന്നതിനുള്ള കാരണം അതിന്റെ തിരക്കഥാരചനയ്ക്കു മുന്‍പ് എഴുത്തുകാരനും സംവിധായകനും നടത്തുന്ന ആഴത്തിലുള്ള ഗവേഷണമാണ്. ആ സിനിമ തമിഴില്‍ മാത്രം ഒതുങ്ങാത്ത തരത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. അത്രമാത്രം പഠിച്ചാണ് ഓരോ സിനിമയേയും അവര്‍ സമീപിക്കുന്നത്. അതിനേക്കാളുപരി, സ്വന്തം സമൂഹത്തിലെ നെറികേടുകളെ കുറിച്ച് സംസാരിക്കാനുള്ള അടങ്ങാത്ത അഭിനിവേശം അവിടത്തെ പുതിയ തലമുറ സംവിധായകര്‍ക്ക് ഉണ്ട് എന്നുള്ളതാണ്. തമിഴ് സമൂഹം നേരിടുന്ന ജാതിമത ചിന്തകളെ തുറന്നു കാണിക്കാനുള്ള  വലിയ ആവേശം അവരുടെ സംവിധായകര്‍ക്കിടയിലുണ്ട്. അവ വിളിച്ചു പറഞ്ഞാലുള്ള ഭവിഷ്യത്തുകളെ കുറിച്ച് ചിന്തിക്കാതെ എല്ലാ സമ്മര്‍ദ്ദങ്ങളെയും അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ആത്മധൈര്യം അവര്‍ക്കുണ്ട്.  മലയാളത്തില്‍ ഒരുകാലത്ത് അത്തരം സിനിമകള്‍ ഉണ്ടായിരുന്നു. പിന്നെ അത് കാണാനില്ലാതായി. വീണ്ടും ഇപ്പോള്‍ അത് ചെറിയ രീതിയില്‍ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നു. മലയാളത്തില്‍നിന്നും ഇത്തരം ശക്തമായ സിനിമകള്‍ ഉണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ട്. 

 

കൊതിപ്പിച്ചു അവരും ആ കഥാപാത്രങ്ങളും

 

ജയ് ഭീമിലെ ഓരോ രംഗവും എനിക്ക് അവിസ്മരണീയമാണ് . എന്നെ അത്രമാത്രം മാനസികമായി നൊമ്പരപ്പെടുത്തിക്കൊണ്ട് പിന്തുടരുന്ന സിനിമയാണത്. അതില്‍ മണികണ്ഠൻ അവതരിപ്പിച്ച കഥാപാത്രവും എസ്ഐ വേഷവും എന്നെ കൊതിപ്പിച്ച രണ്ട് കാര്യങ്ങളാണ്. അവ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അതിനായി തിരഞ്ഞെടുക്കപ്പെട്ട രണ്ടു അഭിനേതാക്കാളും അത്രമാത്രം അതിനെ മികവുറ്റതാക്കി. സിനിമയിലേക്കെത്തിയ ഓരോ വ്യക്തിയും അഭിനയത്തിലും സാങ്കേതിക രംഗത്തും അങ്ങേയറ്റത്തെ അര്‍പ്പണബോധമാണ് കാഴ്ചവച്ചത്. അത് തന്നെയാണ് സിനിമയ്ക്കു കിട്ടിക്കൊണ്ടിരിക്കുന്ന അംഗീകാരത്തിനു പിന്നിലെ കാരണവും. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ലിജോ മോളും രജിഷ വിജയനും ജിജോയിയുമൊക്കെയുണ്ട്. സെൻഗിണി എന്ന കഥാപാത്രത്തെ അത്രമേല്‍ തീവ്രമായാണ് ലിജോ അവതരിപ്പിച്ചത്. നല്ല സംവിധായകരുടെ കയ്യിലെത്തിയാല്‍ ഗംഭീര അഭിനയം അവര്‍ പുറത്തെടുക്കും, ലിജോയെ തേടി ഇനിയുമൊരുപാട് സിനിമകള്‍ വരാനിരിക്കുന്നു. സംസ്ഥാന പുരസ്‌കാരം നേടിയെടുത്ത് പ്രതിഭയറിയിച്ച രജിഷ വിജയന്‍ അഭിനയത്തില്‍ കൃത്യമായ അളവുകോലുകള്‍ കാത്തുസൂക്ഷിക്കുന്ന മിടുക്കിയാണ്. ജിജോയി അഭിനയിച്ചും അഭിനയം പഠിപ്പിച്ചും തിളങ്ങി. എനിക്കും അവര്‍ക്കൊപ്പം ആ സിനിമയില്‍ ഭാഗമാകാനായത് ജീവിതത്തിലെ വലിയ നേട്ടമായാണ് കരുതുന്നത്. തമിഴകത്തു നിന്ന് അങ്ങനെയൊരു ക്ഷണം അപ്രതീക്ഷിതമായിരുന്നു എനിക്ക്. 

 

സൂര്യ എന്ന മനുഷ്യന്‍

 

സൂര്യ എന്ന വ്യക്തിയുടെ വലിയ പ്രയത്‌നവും വെല്ലുവിളികളെ നേരിടാനുളള തന്റേടവും കൊണ്ടുകൂടിയാണ് ഈ സിനിമയ്ക്ക് ഇത്രമാത്രം ശ്രദ്ധ ഇത്ര വേഗം കിട്ടിയത്. സൂര്യ എന്ന സൂപ്പര്‍സ്റ്റാറിനെ അന്നോളം സ്‌ക്രീനില്‍ കണ്ട പരിചയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹവും ഞാനും തമ്മിലുള്ള അന്തരം എത്രമാത്രം വലുതാണെന്ന എന്റെ ചിന്തയെ ആദ്യം കണ്ട മാത്രയില്‍ തന്നെ പെരുമാറ്റം കൊണ്ട് മായ്ച്ചുകളഞ്ഞു അദ്ദേഹം. താരത്തിന്റെ എല്ലാ പരിവേഷങ്ങളും മാറ്റിവച്ചുകൊണ്ട് സെറ്റിലെ ഓരോ മനുഷ്യരോടും ഇടപെടുന്ന രീതി കണ്ടിട്ട്, തികഞ്ഞ മനുഷ്യസ്‌നേഹി എന്നു മാത്രമേ എനിക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാനുള്ളൂ. അത്രമാത്രം സത്യസന്ധമായിരുന്നു  അത്.  അതുമാത്രമല്ല മലയാളത്തില്‍നിന്ന് വരുന്ന ഓരോ അഭിനേതാവിനെയും അത്രയും സ്‌നേഹത്തോടെയാണ് അദ്ദേഹം സ്വാഗതം ചെയ്യുന്നത്. 

 

നമ്മുടെ സേനയിലില്ല

 

ജാതിപരമായ വേര്‍തിരിവ് ഒരിക്കലും കേരള പോലീസ് സേനയില്‍ ഇല്ല. അതുപോലെ നമ്മുടെ കേരള സമൂഹത്തില്‍ ഉടലെടുത്ത് പൊലീസിനു മുന്നിലെത്തുന്ന വിഷയങ്ങളിലാണെങ്കിലും ജാതിയും രാഷ്ട്രീയവും രണ്ടാമതാണ് കടന്നുവരുന്നത് ആദ്യം പ്രശ്‌നമുണ്ടാകുന്നത് രണ്ടു മനുഷ്യര്‍ക്കിടയില്‍ ഉള്ള ഈഗോയില്‍ നിന്നുമാണെന്നാണ് എന്റെ അനുഭവം പിന്നെ അതില്‍നിന്ന് രക്ഷപ്പെടാന്‍ സൗകര്യം പോലെ ജാതിയും രാഷ്ട്രീയവും ഒക്കെ ഉപയോഗപ്പെടുത്തുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

 

പൊലീസുകാരന്റെ സിനിമാലോകം

 

പഠിക്കുന്ന സമയത്തൊക്കെ മനസ്സില്‍ സിനിമ മാത്രമായിരുന്നു. പൂനെ ഫിലിം ഇന്‍സ്റ്റ്യൂട്ട് ആയിരുന്നു  ലക്ഷ്യം. സിനിമാട്ടോഗ്രാഫി പഠിക്കണം, സംവിധായകന്‍ ആകണം എന്നൊക്കെ ആയിരുന്നു മനസ്സില്‍. അതുകൊണ്ടാണ് ഡിഗ്രി കഴിഞ്ഞ ഉടനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള എന്‍ട്രന്‍സ് എഴുതുന്നത്. പക്ഷേ അവസാനഘട്ട അഭിമുഖം വിജയിക്കാനായില്ല. ഭയങ്കരമായ മാനസിക വിഷമം ഉണ്ടാക്കി ആ പരാജയം. പിന്നെയാണ് കാലം കടന്നുപോയപ്പോള്‍ അനിവാര്യതയെന്നോണം പൊലീസ് കുപ്പായത്തിലെത്തുന്നത്. അതിനുള്ളില്‍ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് പൂനെ യാത്രയുടെ 25 വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമ എന്നിലേക്ക് വരുന്നത്; തീര്‍ത്തും യാദൃച്ഛികമായി. ഇപ്പോള്‍ സിനിമ ചെയ്യുന്നു, സിനിമകള്‍ കാണുന്നു, സിനിമ പഠിക്കുന്നു, സിനിമക്കായി എഴുതുന്നു, യൂണിഫോം ഇട്ട സര്‍വീസ് ജീവിതത്തിനൊപ്പം പുതിയ കഥാപാത്രങ്ങളെയും കാത്തിരിക്കുന്നു. 

 

ഇനിയൊരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി സിനിമ പഠിക്കാനുള്ള ഭാഗ്യമോ സാഹചര്യമോ എനിക്കില്ല. പക്ഷേ ഇത്രയും കാലത്തെ സര്‍വീസ് തന്ന ഒരുപാട് അനുഭവങ്ങള്‍ സിനിമയില്‍ എനിക്ക് മുതല്‍ക്കൂട്ടാവുമെന്ന് ബോധ്യമായി. കാരണം ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലി തന്നെ ഒരു വലിയ സര്‍വകലാശാലയാണ്. പൊലീസ് ജോലി സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു മേഖലയാണ്. നമ്മുടെ മുന്നിലേക്ക് വരുന്ന ഓരോ വ്യക്തിയിലും ഒരു കഥ ഉണ്ടാകും. ജീവിതത്തിന്റെ സ്വൈര്യം കെടുത്തുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങളുമായി മുന്നിലേക്കെത്തുന്ന ഓരോ മനുഷ്യരും പുതിയൊരു അനുഭവമാണ് മനസ്സില്‍ ചേര്‍ത്തുവയ്ക്കുന്നത്. 

 

ചിലര്‍ക്ക് പറയാനുണ്ടാകുക നീറുന്ന ആഴമുള്ള കഥകളാകും അവയങ്ങനെ മനസ്സില്‍ തങ്ങിനില്‍ക്കും. അവരെയെല്ലാം സിനിമയിലെ കഥാപാത്രങ്ങളായി ഞാന്‍ സങ്കല്‍പിച്ചു നോക്കും, അത് എങ്ങനെയിരിക്കും എന്നൊക്കെ വെറുതെ ചിന്തിക്കും, ഞാന്‍ വേറെ ഏത് സര്‍വകലാശാലയില്‍ പഠിച്ചാലും കിട്ടാത്ത ജീവിത അനുഭവം സിനിമയിലേക്ക് വേണ്ടെന്ന് അറിവുകളെല്ലാം ജോലി തന്നെ തരുന്നുണ്ട്. എന്റെ മുന്നിലേക്ക് വരുന്ന ആളുകള്‍ പറയുന്ന പ്രശ്‌നങ്ങളും അവരുടെ ശരീര ഭാഷയും ശബ്ദ വ്യത്യാസവും അവര്‍ ആ പ്രശ്‌നം നേരിടുന്ന രീതിയുമെല്ലാം എനിക്ക് വലിയൊരു പാഠശാലയാണ്. അവരുമായി സാമ്യമുള്ള കഥാപാത്രം സിനിമയില്‍ കിട്ടുകയാണെങ്കില്‍ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടതില്ല അവരെത്തന്നെ അനുകരിച്ചാല്‍ മാത്രം മതി. അത്ര ആത്മവിശ്വാസം ജോലി തരുന്നുണ്ട്

 

അതുപോലെ മേലുദ്യോഗസ്ഥരും സഹ പ്രവര്‍ത്തകരുമൊക്കെ വളരെ നല്ല പിന്തുണയാണ്. അവരെല്ലാവരും ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് വലിയ അഭിമാനമായാണ് കരുതുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പുറത്തിറങ്ങിയപ്പോള്‍ത്തന്നെ വലിയ സ്വീകാര്യത ആയിരുന്നു. ഈ സിനിമയില്‍ ആകെ മൂന്നു സീനുകളിലേയുള്ളുവെങ്കിലും സൂര്യ -ജ്യോതിക ടീമിന്റെ, സൂര്യ നായകനാകുന്ന സിനിമയില്‍ അഭിനയിക്കാനായത് വലിയ സംഭവം ആയാണ് അവര്‍ കരുതുന്നത്. പൊലീസില്‍ ചേര്‍ന്നാലും കലാ ജീവിതവുമായി മുന്നോട്ടു പോകാം. പക്ഷേ ഡിപ്പാര്‍ട്‌മെന്റിന്റെ പിന്തുണ വേണമെന്ന് മാത്രം. എനിക്കത് ഉള്ളതുകൊണ്ടാണ് സിനിമയുടെ ഭാഗമാകാന്‍ കഴിയുന്നത്.

 

അവരൊക്കെ ഞാന്‍ സിനിമയിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍

 

സിനിമയില്‍ നിന്നുള്ളത് നല്ല സൗഹൃദങ്ങള്‍ മാത്രമാണ്. ഏറ്റവും വലിയ സന്തോഷം രാജീവ് രവി ആണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓറിയന്റേഷനിൽ രാജീവിനൊപ്പം ഞാന്‍ ഉണ്ടായിരുന്നെന്ന് അറിഞ്ഞതു മുതല്‍ എന്നോട് ഒരു പ്രത്യേക സ്‌നേഹം കാണിച്ച വ്യക്തിയാണ് അദ്ദേഹം. എന്റെ മനസ്സ് അറിയുന്ന പോലെ. അങ്ങനെ ഞങ്ങള്‍ക്കിടയില്‍ ആ സൗഹൃദം വീണ്ടും ഓര്‍മവച്ചപ്പോള്‍ സിനിമ സംബന്ധിയായ ചര്‍ച്ചകളും അതുപോലെ സജീവമായി.  എന്റെ മനസ്സ് നന്നായി വായിച്ചെടുക്കാന്‍ രാജീവിനു കഴിഞ്ഞ പോലെ.  അങ്ങനെയാണ് രാജീവ് രവിക്കൊപ്പം ‘കുറ്റവും ശിക്ഷയും’ എന്ന സിനിമ ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞാന്‍ എഴുതിയ തിരക്കഥയാണ് കുറ്റവും ശിക്ഷയും. സിനിമയില്‍ വന്ന കാലം മുതല്‍ക്കേ ശ്യാം പുഷ്‌കര്‍, ദിലീഷ് പോത്തന്‍, അരാഫത്ത്, ജോയ് മാത്യു, ഉണ്ണിമായ പ്രസാദ് എന്നിവരുമായൊക്കെ നല്ല സൗഹൃദമാണ്. അതുപോലെ ജോയ് മാത്യു, രഞ്ജിത്ത് സര്‍ എന്നിവരും. ഞാന്‍ സിനിമയില്‍ നില്‍ക്കണമെന്നും അതിനുള്ള കഴിവുണ്ടെന്നുമുള്ള രീതിയിലാണ് ഇതുവരെയും എല്ലാവരും പെരുമാറിയിട്ടുള്ളത്. അതെനിക്ക് വലിയ പ്രചോദനമാണ്. ഇവരില്‍ പലരും ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമകളെ കുറിച്ചു വരെ സംസാരിക്കാറുണ്ട്.

 

മറക്കാനാകില്ല ആ സിനിമകളും വാക്കുകളും

 

ആദ്യ സിനിമയായ തൊണ്ടി മുതലിലെ എല്ലാ രംഗങ്ങളും വളരെ രസകരമായ ഓര്‍മകളാണ്. തൊണ്ടിമുതലിന്റെ കാസ്റ്റിങ് കോള്‍ കണ്ട് പോയ അന്നുതൊട്ട് തുടങ്ങിയ നല്ല ഓര്‍മകള്‍ ഒരുപാടുണ്ട്. അന്ന് എനിക്ക് ചെയ്യാന്‍ കിട്ടിയത് ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി വരുമ്പോൾ അവരോടു സംസാരിക്കുന്നതും അതിലെ പ്രതിയെ വിളിച്ച് ഒരു ചര്‍ച്ച നടത്തുന്നതുമാണ്. അന്ന് എതിര്‍കക്ഷി ആയിട്ട് അഭിനയിക്കാന്‍ വന്നത് അസോഷ്യേറ്റ് ഡയറക്ടറായ രാജേഷ് മാധവനായിരുന്നു. രാജേഷിനോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയും ചെയ്തുകൊണ്ടിരുന്ന നേരത്ത് ആ ഉത്തരങ്ങള്‍ എന്നെ വല്ലാതെ അങ്ങോട്ട് ചൊടിപ്പിക്കുകയും രാജേഷിനെ ശരിക്കും ഞാന്‍ അടി കൊടുക്കുന്ന ഒരു ഘട്ടം എത്തുകയും ചെയ്തു. ആ സമയത്ത് കട്ട് പറഞ്ഞില്ലായിരുന്നെങ്കില്‍ ശരിക്കും രാജേഷിനോട് ഞാന്‍ കൊമ്പുകോര്‍ത്തേനെ.  കട്ട് പറഞ്ഞ സ്ഥലത്ത് വച്ച് അവര്‍ക്കൊരു നിസ്വാര്‍ത്ഥമായ അഭിനയ പ്രകടനം ആയി തോന്നിയിട്ടുണ്ടാകണം. അതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് പ്രവേശനം കിട്ടിയത് എന്നാണ് എന്റെ വിശ്വാസം. 

 

ഷൂട്ടിങ്ങിലെ ഓരോ ദിവസവും സമ്മാനിച്ചിട്ടുള്ളത് ഒരിക്കലും മറക്കാനാകാത്ത, അത്രയും നാള്‍ അറിഞ്ഞിട്ടില്ലാത്ത കുറേ കാര്യങ്ങള്‍ ആയിരുന്നു. പ്രതിയെ പിടിക്കുന്നത്, തൊണ്ടിമുതല്‍ കണ്ടെത്തുന്നത്, പ്രതി രക്ഷപ്പെട്ടു പോകുന്നത്, അത് മേലുദ്യോഗസ്ഥരോട് പറയുന്നത്, പിന്നെ പ്രതിയെ പിടികൂടുതുന്നത്...ഇതൊക്കെ ഞാന്‍ സര്‍വീസ് ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ ആണ്. അത് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു മാധ്യമത്തില്‍ കൂടി പുറത്ത് വരികയും അതില്‍ ഞാന്‍ സാക്ഷിയാവുകയും അതില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം കിട്ടുകയും ചെയ്തപ്പോള്‍ എനിക്കതൊരു വലിയ അനുഭവം ആയി മാറുകയായിരുന്നു.

 

അതുപോലെ എന്റെ നാട്ടിലെ തിയറ്ററില്‍ ആ സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ആള്‍ക്കാരൊക്കെ ചുറ്റുംകൂടി അഭിനന്ദിക്കുകയും എനിക്കൊപ്പംനിന്ന് സെല്‍ഫി എടുക്കുകയും പരിചയപ്പെടാന്‍ വരുകയും ചെയ്ത നിമിഷം മറക്കാന്‍ കഴിയില്ല. അത് ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തു. അതുപോലെ കുപ്രസിദ്ധ പയ്യനില്‍ നിമിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്നുണ്ട,് എല്ലാവര്‍ക്കും കേസന്വേഷണത്തിന്റെ കാര്യത്തില്‍ ദൈവത്തിന്റെ വഴിയില്‍ കൂടി നടക്കാന്‍ കഴിയില്ല, നിങ്ങള്‍ക്ക് സാധിക്കട്ടെ എന്ന്. ആ തിയറ്ററില്‍ ,ആ സിനിമയ്ക്ക് ആദ്യത്തെ കയ്യടി വരുന്നത് ആ ഡയലോഗ് പറഞ്ഞതിനുശേഷം ആയിരുന്നു. സിനിമ കണ്ടിറങ്ങിയ ഒരാള്‍ എന്നോട് പറഞ്ഞത് സാറിനു മാത്രമേ അങ്ങനെ പറയാന്‍ സാധിക്കൂ എന്നാണ.് ഞാനെന്നും ആഗ്രഹിച്ചിട്ടുള്ള കാര്യമാണ് ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നുള്ളതും നമ്മുടെ കൈകൊണ്ട് അങ്ങനെ ഒരു സാഹചര്യം ഉണ്ടാകരുതേയെന്നും. അതെല്ലാം മനസ്സില്‍ കിടന്നതുകൊണ്ടാകും ആളുകളുടെ കൂടി മനസ്സില്‍ തട്ടുന്ന വിധത്തില്‍ ആ ഡയലോഗ് പറയാൻ കഴിഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

 

അതുപോലെ ‘സിദ്ധാര്‍ഥന്‍ എന്ന ഞാൻ’ സിനിമ കണ്ടുകഴിഞ്ഞ് എനിക്കറിയാത്ത, പ്രായംചെന്ന ദമ്പതികള്‍ എന്നോട് പറഞ്ഞത് സിനിമയുടെ അവസാനം സന്തോഷകരം ആയിരുന്നെങ്കിലും സിദ്ധാർഥന്‍ എന്നും ഒരു നോവായി ഞങ്ങളുടെ മനസ്സില്‍ ഉണ്ടാകും എന്നാണ. ഇത്തരം പ്രതികരണങ്ങളാണ് എന്നെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കുന്നത്.

 

ആവര്‍ത്തിക്കുന്ന പൊലീസ് വേഷങ്ങള്‍

 

ഇനി ഒന്‍പതു സിനിമകളാണ് പുറത്തുവരാനുള്ളത്. ‘സോറോ’യിലും ‘പട’യിലും മുഴുനീള പൊലീസ് വേഷങ്ങളാണ്. പിന്നെയും ചെറുതും വലുതുമായ പൊലീസ് വേഷങ്ങളാണ് മണപ്പള്ളി യുണൈറ്റഡ്, പത്രോസിന്റെ വേഷങ്ങള്‍, ലൈക്ക എന്നീ സിനിമകളില്‍. തുറമുഖത്തില്‍ ട്രേഡ് യൂണിയന്‍ നേതാവായ വക്കീലിന്റെ വേഷമാണ്. കുറ്റവും ശിക്ഷയും സിനിമയില്‍ വ്യത്യസ്തമായ വേഷമാണ്. അതെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ പറയാനാകില്ല. സ്റ്റേറ്റ് ബസ് എന്ന സിനിമയില്‍ ബസ് ഡ്രൈവറുടെ വേഷമാണ്. തീര്‍ച്ചയായും സിനിമയില്‍ അധികം ചെയ്തതും ഇനി ചെയ്യാനിരിക്കുന്ന വേഷങ്ങള്‍ മിക്കതും പൊലീസ് വേഷങ്ങള്‍ ആണ്. 

 

ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ പുതിയ വേഷങ്ങളിലേക്കും വ്യത്യസ്തമായ വേഷങ്ങളിലേക്കുള്ള ചവിട്ടുപടിയായി ഇതിനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള കഥാപാത്രങ്ങള്‍, ശക്തനായ വില്ലന്‍, സരസനായ ഒരു ചെറുപ്പക്കാരന്‍ ഇത്തരം വേഷങ്ങള്‍ ഒക്കെ ചെയ്യാന്‍ വലിയ ആഗ്രഹമാണ്. ഒരുപാട് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യണം എന്ന് ചിന്തിക്കുന്നുമുണ്ട.് പക്ഷേ വളരെ വൈകി സിനിമയിലേക്ക് വന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ കാത്തിരിക്കേണ്ടതുണ്ട്. അതുപോലെ ഞാന്‍ പൊലീസുകാരനായതുകൊണ്ട് എന്നില്‍നിന്ന് പൊലീസ് വേഷങ്ങള്‍ കാണാനായിരിക്കും മിക്കവര്‍ക്കും താല്പര്യം. കാരണം കൂടുതല്‍ യാഥാർഥ്യത്തോടെ ആ കഥാപാത്രത്തെ എനിക്ക് അവതരിപ്പിക്കാനാകുമെന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകാം. അതില്‍ അവരെ തെറ്റ് പറയാന്‍ പറ്റുകയില്ല.

 

ഞാന്‍ ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമയായിരുന്നു സിദ്ധാര്‍ഥന്‍ എന്ന  ഞാന്‍. എന്നാല്‍ ആ സിനിമ അധികം ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ അതിലെ കഥാപാത്രത്തെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. എന്നെപ്പോലെ ഒരുപാട് പേരും, അതുപോലെ ഒരു കുപ്രസിദ്ധ പയ്യന്‍ സിനിമയില്‍ കുറച്ചു നേരമേ ഉള്ളുവെങ്കിലും ശ്രദ്ധിക്കപ്പെട്ടു. അതുപോലെയുള്ള വ്യത്യസ്തമായ വേഷങ്ങള്‍ തീര്‍ച്ചയായും വരും തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

 

അഭിനയത്തിനപ്പുറമുള്ള വഴികളും എനിക്ക് സിനിമ സമ്മാനിച്ചു. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും തിരക്കഥ കൂടാതെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന, ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ സാബു ജയിംസിന്റെ സിനിമയ്ക്ക് തിരക്കഥ ഒരുക്കി. ഗിരീഷ് ദാമോദരന്റെ പുതിയ സിനിമയ്ക്ക് തിരക്കഥയൊരുക്കി. അതുപോലെ മാതൃഭൂമി ബുക്‌സിനു വേണ്ടി എഴുതിയ കുറ്റസമ്മതം എന്നു പേരിട്ട പുസ്തകം പുറത്തിറങ്ങാനിരിക്കുന്നു. അങ്ങനെ സിനിമാലോകം എന്നിലേക്ക് വിശാലമായ, ഒരിക്കലും നടക്കുമെന്ന് ചിന്തിച്ചിട്ടില്ലാത്ത അവസരങ്ങളുടെ വാതായനമാണ് തുറന്നുതന്നത്. അപ്പോള്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന പരാതിക്ക് പ്രസക്തിയില്ലല്ലോ.