‘ആറാട്ട്’ സെറ്റ് തന്നെ ആഘോഷമായിരുന്നു: സ്വാസിക വിജയ് അഭിമുഖം
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക അന്യഭാഷാ ചിത്രങ്ങളിലും സീരിയലുകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രം ആറാട്ടിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് സ്വാസിക എത്തുന്നത്. പാലക്കാടൻ ഗ്രാമഭംഗി ഒട്ടും
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക അന്യഭാഷാ ചിത്രങ്ങളിലും സീരിയലുകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രം ആറാട്ടിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് സ്വാസിക എത്തുന്നത്. പാലക്കാടൻ ഗ്രാമഭംഗി ഒട്ടും
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക അന്യഭാഷാ ചിത്രങ്ങളിലും സീരിയലുകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രം ആറാട്ടിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് സ്വാസിക എത്തുന്നത്. പാലക്കാടൻ ഗ്രാമഭംഗി ഒട്ടും
കുടുംബ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് സ്വാസിക വിജയ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക അന്യഭാഷാ ചിത്രങ്ങളിലും സീരിയലുകളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബി. ഉണ്ണികൃഷ്ണൻ-മോഹൻലാൽ ചിത്രം ആറാട്ടിൽ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് സ്വാസിക എത്തുന്നത്. പാലക്കാടൻ ഗ്രാമഭംഗി ഒട്ടും ചോരാതെ ഒപ്പിയെടുത്ത രണ്ടു ഹിറ്റ് പാട്ടുകളിൽ നിറഞ്ഞാടാൻ കഴിഞ്ഞതും മലയാള സിനിമയുടെ ഈറ്റില്ലമായ വരിക്കാശ്ശേരി മനയുടെ പ്രൗഢി ആസ്വദിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നുവെന്ന് സ്വാസിക പറയുന്നു. ആറാട്ടിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് സ്വാസിക...
‘മോഹൻലാലിനെ നായകനാക്കി ആറാട്ട് എന്നൊരു ബിഗ് ബജറ്റ് ചിത്രം ചെയ്യാൻ പോവുകയാണെന്നും അതിലൊരു കഥാപാത്രം ചെയ്യാമോ എന്നും എന്നെ വിളിച്ചു ചോദിച്ചത് തിരക്കഥാകൃത്ത് ഉദയൻ (ഉദയ് കൃഷ്ണ) ചേട്ടനാണ്. കോവിഡ് കാരണം മുടങ്ങിപ്പോയ ചിത്രങ്ങൾ വീണ്ടും ഷൂട്ട് തുടങ്ങിയ സമയമായിരുന്നു. ലോക്ഡൗൺ തുടങ്ങി ഒരു വർഷത്തോളം ഒന്നും ചെയ്യാനില്ലാതെ ഇരിക്കുകയായിരുന്നു. കോവിഡ് തുടങ്ങിയതിൽ പിന്നെ ഒരുപാട് താരങ്ങളെ വച്ച് വലിയൊരു ക്യാൻവാസിൽ ആദ്യമായി ഷൂട്ട് ചെയ്ത ചിത്രം ഒരുപക്ഷേ ആറാട്ട് ആയിരിക്കും.
ഉദയൻ ചേട്ടൻ എന്നോട് പറഞ്ഞത് ‘ഈ സിനിമയിൽ ഒരുപാട് താരങ്ങളുണ്ട്. ഇതൊരു ചെറിയ കഥാപാത്രമാണ്. അവാർഡ് ജേതാവായ സ്വാസികയെ ഈ കഥാപാത്രം ചെയ്യാൻ വിളിക്കുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. ലാലേട്ടൻ, ബി. ഉണ്ണികൃഷ്ണൻ സർ ഞാൻ എല്ലാവരും ഒത്തുചേരുന്ന സിനിമയാണ്. നല്ല കളർഫുൾ ആയ ഒരു ഫെസ്റ്റിവൽ സിനിമയാണ് ഇത് സ്വാസികയ്ക്ക് നല്ലൊരു അവസരമായിരിക്കും’, എന്നാണ്. ഒരു ലാലേട്ടൻ സിനിമയിൽ അവസരം ലഭിച്ചിട്ട് ആരെങ്കിലും വേണ്ടെന്ന് പറയുമോ, ഞാൻ അപ്പോൾ തന്നെ ഓക്കേ പറഞ്ഞു. കൊയ്ത്ത് പാട്ടാണ് ആദ്യം ചിത്രീകരിച്ചത്. പാലക്കാട് ഗ്രാമത്തിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്ത രണ്ടു പാട്ടുകളാണ് കൊയ്ത്ത് പാട്ടും വിഷു പാട്ടും. മലയാളത്തനിമ വിളിച്ചുപറയുന്ന നല്ല രണ്ടു പാട്ടുകളാണ് അവ. പാട്ടിൽ ഉടനീളം ഞാൻ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു.
നെയ്യാറ്റിൻകര ഗോപന് വളരെ പ്രിയപ്പെട്ട ഒരു കുടുംബമാണ് ബാലേട്ടന്റെ കുടുംബം. ആ ബാലേട്ടന്റെ മക്കളായാണ് ഞാനും മാളവികയും (മാളവിക മേനോൻ) അഭിനയിച്ചത്. ഇന്ദ്രൻസേട്ടനാണ് ഞങ്ങളുടെ അച്ഛനായ ബാലേട്ടനായി അഭിനയിക്കുന്നത്. വലിയൊരു പ്രതിസന്ധിഘട്ടത്തിൽ ബാലേട്ടന്റെ കുടുംബത്തെ രക്ഷിക്കാൻ ഞാനുണ്ട് എന്നുപറഞ്ഞു നെയ്യാറ്റിൻകര ഗോപൻ വരുകയാണ്. എനിക്കും മാളവികയ്ക്കും സീൻ കുറവാണെങ്കിലും സിനിമയിലുടനീളം ഞങ്ങളെപ്പറ്റി പറയുന്നുണ്ട്. വളരെ കളർഫുൾ ആയ നല്ല രണ്ടു പാട്ടിലും ആടിപ്പാടി അഭിനയിക്കാൻ കഴിഞ്ഞു.
മലയാള സിനിമയുടെ തറവാട് എന്ന് വിശേഷിപ്പിക്കാവുന്ന ലൊക്കേഷനാണ് പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തിനു സമീപമുള്ള വരിക്കാശ്ശേരി മന. മലയാള പ്രേക്ഷകരുടെ മനസ്സിൽ അത്രത്തോളം ആ മന പതിഞ്ഞുപോയിട്ടുണ്ട്. ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം, ചന്ദ്രോത്സവം, രാവണപ്രഭു, രാപ്പകൽ, വല്യേട്ടൻ, ബസ് കണ്ടക്ടർ. ദ്രോണ, മാടമ്പി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്ത വരിക്കാശ്ശേരി മനയും പരിസരവും സന്ദർശിക്കാനും അവിടെ ചിത്രീകരിച്ച സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതും എന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണ്. ഞാൻ ആദ്യമായിട്ടാണ് മനയിൽ പോകുന്നത്.
മനയിലെ ഓരോ സ്ഥലത്തുകൂടി പോകുമ്പോഴും ഓരോ സിനിമയിലെ രംഗങ്ങൾ ഓർമ്മവരും. ഞങ്ങൾ എല്ലാവരും ഒരു പിക്‌നിക് മൂഡിൽ ആയിരുന്നു. പിന്നെ നെടുമുടി വേണു ചേട്ടൻ പ്രദീപ് ചേട്ടൻ തുടങ്ങിയ അനശ്വര താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. ലാലേട്ടനോടൊപ്പം ആടിപ്പാടി സ്ക്രീൻ പങ്കിടാൻ കഴിഞ്ഞു. എന്നെ സംബന്ധിച്ച് ഇങ്ങനെ കുറെ നല്ല അനുഭവങ്ങൾ കൂടി തന്ന സിനിമയാണ് ആറാട്ട്.
ലാലേട്ടനോടൊപ്പം ഇട്ടിമാണി എന്ന സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞിരുന്നു. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഉണ്ണികൃഷ്ണൻ സാറിനോടൊപ്പവും ഉദയൻ ചേട്ടനോടൊപ്പവും ആദ്യമായാണ് പ്രവർത്തിക്കുന്നത്. എല്ലാം കൊണ്ടും കോവിഡിനു ശേഷം നല്ലൊരു ടീമിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞു. സിനിമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങൾ പലതരത്തിലുള്ളതാണ്. ഒരുപാട് നാളുകൾക്കു ശേഷം തിയറ്ററിൽ ഉത്സവം പോലെ ഒരു സിനിമ ആഘോഷിക്കാൻ കഴിഞ്ഞു എന്നാണു പല കുടുംബ പ്രേക്ഷകരുടെയും അഭിപ്രായം. ഇത്തരത്തിലുള്ള ഒരു ലാലേട്ടൻ ചിത്രം വളരെ നാളിനു ശേഷമാണല്ലോ ഉണ്ടാകുന്നത്.
സിനിമയെക്കുറിച്ച് കുറെ നെഗറ്റീവ് റിവ്യൂവും വരുന്നുണ്ട്. ഉണ്ണികൃഷ്ണൻ സർ പല ഇന്റർവ്യൂവിലും പറഞ്ഞിട്ടുണ്ട് ആറാട്ട് വളരെ സാധാരണക്കാരായ പ്രേക്ഷകർക്ക് വേണ്ടിയുള്ളതാണെന്ന്. ഒരുപാടു നാളായി പുറത്തുപോകാൻ കഴിയാതെ തിയറ്ററിൽ വന്നു സിനിമകാണാൻ മടിച്ചിരുന്ന പ്രേക്ഷകരെ തിയറ്ററിലേക്ക് സിനിമയെത്തിക്കുക, സിനിമ ഒരു വിനോദമായി മാത്രം കാണുക എന്നൊക്കെയാണ് ആറാട്ട് കൊണ്ട് ഉദേശിച്ചത്. മോഹൻലാൽ എന്ന ബ്രാൻഡിനെ വച്ചിട്ട് ആരാധകർക്ക് ഏറെ ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ പാട്ടുകളും സംഘട്ടന രംഗങ്ങളും പഞ്ച് ഡയലോഗും, സ്പൂഫുമൊക്കെ ഉള്ള ഒരു അടിപൊളി പടമാണ് ആറാട്ട്.
വളരെ മനോഹരമായ സീനുകളും ചിത്രീകരണവുമാണ്. കുടുംബ പ്രേക്ഷകർ തീയറ്ററിൽ എത്തുന്നുണ്ട്, ഒരുപാടുപേർ ചിത്രം ആസ്വദിച്ച് വളരെ സന്തോഷമായാണ് മടങ്ങുന്നത്. എല്ലാ മനുഷ്യരുടെയും കാഴ്ചപ്പാടും ആസ്വാദനവും ഒരേരീതിയിൽ ആയിരിക്കില്ലല്ലോ അതുകൊണ്ടു അഭിപ്രായങ്ങളും വ്യത്യസ്തരീതിയിൽ ആയിരിക്കും. എല്ലാത്തരം പ്രതികരണങ്ങളും പോസിറ്റീവ് ആയി എടുക്കുന്നു.’–സ്വാസിക പറഞ്ഞു.