ബാബു ആന്റണി, ആ പേര് മലയാളികൾക്കെന്നും ഒരാവേശമാണ്. ‘ആർഡിഎക്സ്’ സിനിമയിൽ അദ്ദേഹത്തിനു ലഭിച്ച വരവേൽപ് തന്നെ അതിനൊരുദാഹരണം. മലയാളികൾ മാത്രമല്ല തമിഴകത്തിന്റെ ഒരു സൂപ്പർസ്റ്റാറും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഫാൻ ആണ്. സാക്ഷാല്‍ ദളപതി വിജയ്‍യും ഒരു ബാബു ആന്റണി ഫാൻ ആണ്. പപ്പയുടെ ‘പൂഴിവാസലിലെ’ എന്ന തമിഴ്

ബാബു ആന്റണി, ആ പേര് മലയാളികൾക്കെന്നും ഒരാവേശമാണ്. ‘ആർഡിഎക്സ്’ സിനിമയിൽ അദ്ദേഹത്തിനു ലഭിച്ച വരവേൽപ് തന്നെ അതിനൊരുദാഹരണം. മലയാളികൾ മാത്രമല്ല തമിഴകത്തിന്റെ ഒരു സൂപ്പർസ്റ്റാറും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഫാൻ ആണ്. സാക്ഷാല്‍ ദളപതി വിജയ്‍യും ഒരു ബാബു ആന്റണി ഫാൻ ആണ്. പപ്പയുടെ ‘പൂഴിവാസലിലെ’ എന്ന തമിഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബു ആന്റണി, ആ പേര് മലയാളികൾക്കെന്നും ഒരാവേശമാണ്. ‘ആർഡിഎക്സ്’ സിനിമയിൽ അദ്ദേഹത്തിനു ലഭിച്ച വരവേൽപ് തന്നെ അതിനൊരുദാഹരണം. മലയാളികൾ മാത്രമല്ല തമിഴകത്തിന്റെ ഒരു സൂപ്പർസ്റ്റാറും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഫാൻ ആണ്. സാക്ഷാല്‍ ദളപതി വിജയ്‍യും ഒരു ബാബു ആന്റണി ഫാൻ ആണ്. പപ്പയുടെ ‘പൂഴിവാസലിലെ’ എന്ന തമിഴ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാബു ആന്റണി, ആ പേര് മലയാളികൾക്കെന്നും ഒരാവേശമാണ്. ‘ആർഡിഎക്സ്’ സിനിമയിൽ അദ്ദേഹത്തിനു ലഭിച്ച വരവേൽപു തന്നെ അതിനൊരുദാഹരണം. മലയാളികൾ മാത്രമല്ല തമിഴകത്തിന്റെ ഒരു സൂപ്പർസ്റ്റാറും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഫാൻ ആണ് – സാക്ഷാല്‍ ദളപതി വിജയ്‍. പപ്പയുടെ ‘പൂവിഴി വാസലിലെ’ എന്ന തമിഴ് സിനിമ കണ്ടു പഠിക്കാനായിരുന്നു സിനിമയിേലക്കു ചുവടുവയ്ക്കുന്ന, ബാബു ആന്റണിയുടെ മകന്‍ ആർതറിനോട് വിജയ്‍യുടെ  ഉപദേശം. ബാബു ആന്റണിയുടെ ഭാര്യ എവ്ജെനിയ, മക്കൾ ആർതർ, അലക്സ്  എന്നിവർ ‘ലിയോ’ സിനിമയുടെ സെറ്റ് സന്ദർശിച്ചപ്പോഴാണ് താനും ഒരു ബാബു ആന്റണി ഫാൻ ആയിരുന്നുവെന്ന് വിജയ് അവരോടു പറഞ്ഞത്. ബാബു ആന്റണിയുടെ കുടുംബം സഞ്ജയ് ദത്തിനെയും ലോകേഷ്, അൻപറിവ്‌ തുടങ്ങിയവരെയും സന്ദർശിച്ചു. ലോകേഷ് ചെറുപ്പം മുതൽ ബാബു ആന്റണിയുടെ കഥാപാത്രങ്ങളുടെ ആരാധകനാണ്. ‘ലിയോ’യുടെ കൂടുതൽ വിശേഷങ്ങളുമായി ബാബു ആന്റണി മനോരമ ഓൺലൈനിൽ....

‘‘ലിയോ സിനിമയുടെ ചിത്രീകരണത്തിനിടെ എന്റെ കുടുംബം ലൊക്കേഷൻ സന്ദർശിച്ചിരുന്നു. കുടുംബത്തിലെ വിശേഷങ്ങളൊക്കെ സെറ്റിൽ പറയാറുണ്ടായിരുന്നു. എന്റെ കുടുംബത്തെ കണ്ടപ്പോൾ വിജയ് സാറിന് വളരെ സന്തോഷമായി. സത്യത്തിൽ അദ്ദേഹത്തിന് അവരെയെല്ലാം കാണാൻ ആഗ്രഹമുണ്ടായിരുന്നു. 

ADVERTISEMENT

അദ്ദേഹം ആർതറിനോടു ചോദിച്ചു, പപ്പയുടെ ‘പൂവിഴി വാസലിലേ’ എന്ന സിനിമ കണ്ടിട്ടുണ്ടോ എന്ന്. അവൻ ആകെ രണ്ടു മൂന്നു തമിഴ് സിനിമകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അദ്ദേഹം പറഞ്ഞു, ‘‘ആ പടം കാണണം. അപ്പൊ മനസ്സിലാകും മോന്റെ പപ്പാ ആരാണെന്ന്’’. വിജയ് സർ ചെറുപ്പത്തിൽ ആ പടത്തിലെ എന്റെ കഥാപാത്രത്തെ കണ്ടു പേടിച്ചുപോയിട്ടുണ്ടെന്ന് പറഞ്ഞു.  

‘ലിയോ’ സെറ്റിൽവച്ച് സഞ്ജയ് ദത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നു

സഞ്ജയ് ദത്ത്, അർജുൻ, ലോകേഷ്, അൻപറിവ് മാസ്റ്റർ എല്ലാവരും എന്റെ കുടുംബത്തെ സന്തോഷത്തോടെ സ്വീകരിക്കുകയും കുറച്ചു സമയം അവരോടൊപ്പം ചെലവഴിക്കുകയും ചെയ്‌തു. മക്കളോട് പഠനത്തിന്റെ വിശേഷങ്ങളൊക്കെ ചോദിച്ചു. ‘ലിയോ’യുടെ സെറ്റിൽ വച്ച് ഞങ്ങൾ സഞ്ജയ് ദത്തിന്റെ പിറന്നാൾ ആഘോഷിച്ച് കേക്ക് മുറിച്ചിരുന്നു. 

ADVERTISEMENT

മൂവായിരത്തോളം പേരുള്ള സെറ്റ് ആയിരുന്നു ‘ലിയോ’യുടേത്. ഭാര്യയ്ക്കും കുട്ടികൾക്കും അതൊരു പുതിയ അനുഭവമായിരുന്നു. അവർ ചില മലയാള സിനിമകളുടെ സെറ്റിൽ മാത്രമേ വന്നിട്ടുള്ളൂ.  ആർതർ കുഞ്ഞായിരിക്കുമ്പോൾ സെറ്റിലൊക്കെ കൊണ്ടുപോയിട്ടുണ്ട്, ‘വിണ്ണൈതാണ്ടി വരുവായാ’യുടെ ലൊക്കേഷനിൽ തൃഷ അവനെ എടുത്തുകൊണ്ടു നടക്കുമായിരുന്നു. ഇപ്പോൾ ചില സിനിമകളുടെ സെറ്റിൽ അവൻ വരാറുണ്ട്. 

‘ലിയോ’ ലൊക്കേഷനിൽ അൻപറിവ് മാസ്റ്റേഴ്സിനും സഞ്ജയ് ദത്തിനുമൊപ്പം ബാബു ആന്റണിയുടെ മകന്‍ ആർതർ

‘ലിയോ’ നന്നായിട്ടുണ്ട് എന്നാണ് കണ്ടപ്പോൾ എനിക്ക് തോന്നിയത്, എല്ലാവരെയും പിടിച്ചിരുത്തുന്ന ഒരു പടമാണ്. ഞാനും ആർതറും കൂടിയാണ് കണ്ടത്. അവന് ഒരുപാട് ഇഷ്ടപ്പെട്ടു. പപ്പയെ കുറേക്കൂടി ഉപയോഗിക്കാമായിരുന്നു എന്ന് അവൻ പറഞ്ഞു. ഞാൻ പറഞ്ഞു, ‘‘അങ്ങനെയല്ല, അവസാന നിമിഷമാണ് എന്നെ കാസ്റ്റ് ചെയ്തത്. അതുകൊണ്ടാണ് സ്ക്രീൻ സ്പേസ് കുറഞ്ഞുപോയത്’’.  

ലോകേഷ് കനകരാജിനൊപ്പം ബാബു ആന്റണിയും മകന്‍ ആർതറും
ADVERTISEMENT

എന്നെ സംബന്ധിച്ച്, ലോകേഷിന്റെ പടത്തിന്റെ ഭാഗമാകുക, അത്രയേ ഉദ്ദേശിച്ചുള്ളൂ. വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അവസാന നിമിഷമാണ് ലോകേഷ് എന്നെ കാസ്റ്റ് ചെയ്തത്. അതുകൊണ്ട് കാര്യമായി എന്നെ ഉപയോഗിക്കാൻ പറ്റിയില്ല എന്ന വിഷമമുണ്ട് അവർക്ക്. പടത്തിൽ എനിക്ക് വെടി കൊണ്ടിട്ടേയുള്ളൂ, മരിക്കുന്നതായി കാണിക്കുന്നില്ല. അതുകൊണ്ട് ലോകേഷ് യൂണിവേഴ്‌സ് പടങ്ങൾ ഇനിയും വരുമ്പോൾ എന്നെ കാസ്റ്റ് ചെയ്യാവുന്നതേ ഉള്ളൂ.

‘ലിയോ’ ലൊക്കേഷനിൽ സഞ്ജയ് ദത്തിനൊപ്പം ബാബു ആന്റണിയുടെ കുടുംബം

ലോകേഷ് ചെറുപ്പം മുതൽ എന്റെ സിനിമകൾ കാണാറുണ്ടെന്നു പറഞ്ഞു. ‘പൂവിഴി വാസലിലേ’ കണ്ടിട്ട് അതിശയിച്ചു പോയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ഇപ്പോഴത്തെ മിക്ക തമിഴ്, മലയാളം സംവിധായകരും എന്റെ സിനിമകൾ കണ്ടു വളർന്നവരാണ്. അതിന്റേതായ ഒരു ബഹുമാനം അവർക്കുണ്ട്. വിജയ് എന്നെ കണ്ടപ്പോൾത്തന്നെ, എന്റെ പടങ്ങളുടെ എല്ലാം പേര് പറഞ്ഞു. ഞാൻ ചോദിച്ചു, വിജയ് സർ ഇതെല്ലാം കണ്ടിട്ടുണ്ടോ എന്ന്.  ഇതൊക്കെ ചെറുപ്പത്തിലേ കണ്ട് ഞാൻ താങ്കളുടെ ഫാൻ ആയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അൻപറിവ്  മാസ്റ്റേഴ്സിനും എന്നെ ഒരുപാട് ഇഷ്ടമാണെന്നു പറഞ്ഞു. 

‘ലിയോ’ ലൊക്കേഷനിൽ അൻപറിവ് മാസ്റ്റേഴ്സിനൊപ്പം ബാബു ആന്റണിയുടെ കുടുംബം

മക്കൾ രണ്ടുപേരും കാക്കമുട്ടൈ എന്ന തമിഴ് പടം വളരെ താൽപര്യത്തോടെ കണ്ടിട്ടുണ്ട്. അതിന്റെ സബ്ടൈറ്റിൽ വായിച്ചാണ് അവർ മനസ്സിലാക്കുന്നത്. ആർതർ വിജയ്‌യുടെ പടങ്ങൾ കാണാറുണ്ട് അവന് വിജയ്‌യെ വളരെയധികം ഇഷ്ടമാണ്. വിണ്ണൈതാണ്ടി വരുവായാ, സൂര്യൻ ഒക്കെ കണ്ടിട്ടുണ്ട്. ‘ബസൂക്ക’ എന്ന മമ്മൂട്ടി സിനിമയുടെ സെറ്റിൽ അവർ വന്നിരുന്നു.

‘ലിയോ’ ലൊക്കേഷനിൽ ലോകേഷ് കനകരാജിനും ഗൗതം മേനോനുമൊപ്പം ബാബു ആന്റണിയും മകന്‍ ആർതറും

ഗൗതം മേനോന് അവനെ ഒത്തിരി ഇഷ്ടമായി.  അവനെ ഒരു പടത്തിൽ കാസ്റ്റ് ചെയ്യണമല്ലോ എന്നു പറഞ്ഞു അദ്ദേഹം. ഇപ്പോൾ അവൻ 12 ാം ക്ലാസ്സിൽ പഠിക്കുകയാണ്. അടുത്ത വർഷം കോളജിൽ ആകുമ്പോൾ കൂടുതൽ ഫ്രീ ടൈം കിട്ടും, അപ്പോൾ സിനിമകളിൽ കൂടുതൽ സജീവമാകണം എന്നാണ് അവന്റെ ആഗ്രഹം.’’–ബാബു ആന്റണി പറഞ്ഞു.

English Summary:

Babu Antony about Leo movie experience