രങ്കണ്ണന്റെ ‘ഹൾക്ക്’; 95 കിലോയുള്ള അമ്പാൻ; സജിൻ ഗോപു അഭിമുഖം
രങ്കണ്ണയും അമ്പാനും തിയറ്ററുകളിൽ ആറാടുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ തിയറ്ററിൽ ആവേശം വിതച്ചു മുന്നേറുമ്പോൾ സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. രങ്കണ്ണൻ മാസാണെങ്കിൽ അമ്പാൻ കൊലമാസാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടയെങ്കിലും പ്രേക്ഷകനെ
രങ്കണ്ണയും അമ്പാനും തിയറ്ററുകളിൽ ആറാടുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ തിയറ്ററിൽ ആവേശം വിതച്ചു മുന്നേറുമ്പോൾ സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. രങ്കണ്ണൻ മാസാണെങ്കിൽ അമ്പാൻ കൊലമാസാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടയെങ്കിലും പ്രേക്ഷകനെ
രങ്കണ്ണയും അമ്പാനും തിയറ്ററുകളിൽ ആറാടുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ തിയറ്ററിൽ ആവേശം വിതച്ചു മുന്നേറുമ്പോൾ സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. രങ്കണ്ണൻ മാസാണെങ്കിൽ അമ്പാൻ കൊലമാസാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടയെങ്കിലും പ്രേക്ഷകനെ
രങ്കണ്ണയും അമ്പാനും തിയറ്ററുകളിൽ ആറാടുകയാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശം’ തിയറ്ററിൽ ആവേശം വിതച്ചു മുന്നേറുമ്പോൾ സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ എന്ന കഥാപാത്രവും പ്രേക്ഷകമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ്. രങ്കണ്ണൻ മാസാണെങ്കിൽ അമ്പാൻ കൊലമാസാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഗുണ്ടയെങ്കിലും പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലാൻ ക്വട്ടേഷൻ എടുത്ത ഗുണ്ടയാണ് അമ്പാൻ. ജിത്തു മാധവന്റെ ആദ്യ ചിത്രമായ ‘രോമാഞ്ച’ത്തിൽ നിരൂപായി വന്ന് പ്രേക്ഷകനെ ചിരിപ്പിച്ച താരമാണ് ആവേശത്തിലെ അമ്പാൻ എന്ന് ആരും പറയില്ല. അത്രകണ്ട് ലുക്കിലും അഭിനയത്തിലും മാറ്റങ്ങളുമായാണ് ഇത്തവണ സജിൻ ഗോപു എത്തിയിട്ടുള്ളത്. ‘ചുരുളി’യിലും രോമാഞ്ചത്തിലും സ്വന്തം കഥാപാത്രങ്ങൾ ഉഗ്രനാക്കിയ സജിന്റെ മാരക വിളയാട്ടം തന്നെയാണ് ആവേശത്തിൽ. വിരലിലെണ്ണാവുന്ന സിനിമകളേ ചെയ്തിട്ടില്ലെങ്കിലും ചെയ്തതെല്ലാം ഹിറ്റ് ആണെന്ന ബഹുമതി കൂടി ഈ ചെറുപ്പക്കാരൻ സ്വന്തം പേരിൽ കുറിച്ചിടുകയാണ്. ഇഷ്ടതാരമായ ഫഹദ് ഫാസിലുമായി സ്ക്രീൻ ഷെയർ ചെയ്യാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് സജിൻ ഗോപു. രങ്കയെ റോൾ മോഡലായി സ്‌നേഹിക്കുന്ന അമ്പാന്റെ വിശേഷങ്ങളുമായി സജിൻ ഗോപു മനോരമ ഓൺലൈനിലെത്തുന്നു...
രങ്കണ്ണയുടെ വിശ്വസ്തനായ അമ്പാൻ
രോമാഞ്ചം കഴിഞ്ഞപ്പോൾ തന്നെ ജിത്തു പറഞ്ഞിരുന്നു ഒരു കഥ മനസ്സിലുണ്ട് നീ ഉണ്ടാകണം എന്ന്. ജിത്തുവിന്റെ രണ്ടാമത്തെ പടത്തിലും ഒരു വേഷം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ജിത്തുവും ഞാനുമായി നല്ല സൗഹൃദമുണ്ട്. ഈ സിനിമയിൽ ജിത്തു ഏറ്റവും ആദ്യം കാസ്റ്റ് ചെയ്തത് എന്നെയാണ്. ഫഹദ് ഫാസിലിനോട് കഥ പറയുമ്പോൾ അമ്പാൻ റെഡി ആയിരുന്നു. രോമാഞ്ചത്തിലെ നിരൂപിന്റെ ഒരു ഛായയും ആവേശത്തിലെ അമ്പാന് ഉണ്ടാകരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായിരിക്കണം എന്നല്ലേ നമ്മൾ ആഗ്രഹിക്കൂ. കഥാപാത്രം എങ്ങനെയാണ് എന്ന് ജിത്തു പറഞ്ഞുതന്നിരുന്നു. പണ്ടത്തെ ബാലരമയിലെ മായാവിയുടെ കഥയിലെ വിക്രമിന്റെ ഒരു കാരിക്കേച്ചർ ചെയ്യാം എന്നൊരു ഐഡിയ ഉണ്ടായിരുന്നു.
‘‘എടാ ഈ കഥാപാത്രത്തിന്റെ ശാരീരിക ഘടനയ്ക്ക് പ്രത്യേകതയുണ്ട്. നീ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യൂ പക്ഷെ ബോഡി ബിൽഡിങ് ആകരുത്. നല്ല ആരോഗ്യമുള്ള ആളായിരിക്കണം. പക്ഷേ ജിമ്മിൽ പോയി ഉണ്ടാക്കിയതായി തോന്നരുത്’’–ഇങ്ങനെയാണ് ജിത്തു പറഞ്ഞത്. ഞാൻ ജിമ്മിൽ പോയി ട്രെയിനറെ കണ്ടു വർക്ക് ഔട്ട് തുടങ്ങി. വയറു കുറച്ചില്ല. നന്നായി ഭക്ഷണം കഴിച്ചു. ശരീരഭാരം 95 കിലോയിലേക്ക് കൂട്ടി. ബെംഗളൂർ ആയിരുന്നു ഷൂട്ടിങ് ലൊക്കേഷൻ.
രങ്കണ്ണയാണ് അമ്പന്റെ റോൾ മോഡൽ. രങ്കയെപ്പോലെ ആകാൻ ആണ് അമ്പാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ വർക്ക്ഔട്ട് ആകുന്നില്ല. രങ്കയെപ്പോലെ മീശയും കൃതാവും വച്ച് നടക്കുകയാണ്. രങ്കയാണ് അമ്പാന്റെ എല്ലാമെല്ലാം, അതുപോലെ തന്നെ രങ്കയുടെ കാര്യത്തിൽ അമ്പാൻ പൊസ്സസ്സീവ് ആണ്. രങ്കയ്ക്കു വേണ്ടി എന്തും ചെയ്യും വേണമെങ്കിൽ കൊല്ലുകയും ചാവുകയും ചെയ്യും. രങ്ക അമ്പാന്റെ ചങ്കാണ്. എന്തും ചെയ്യാൻ മടിക്കാത്ത അമ്പാൻ, പക്ഷേ രങ്ക പിണങ്ങിയാൽ കരയുകയും ചെയ്യും. രങ്ക വെകിളി ആണെങ്കിൽ അതിനപ്പുറം വെകിളി ആണ് അമ്പാൻ. രങ്ക വെട്ടിക്കൊന്നാലും അമ്പാന് പരാതിയില്ല. വേദനിച്ചിരിക്കുമ്പോഴും കോമഡി പറയുന്ന ഒരു കഥാപാത്രം.
ഫഹദ് ഫാസിൽ എന്ന ആവേശം
എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസിൽ. സിനിമയിൽ വന്നപ്പോൾ മുതൽ അദ്ദേഹത്തോടൊപ്പം എന്നെങ്കിലും അഭിനയിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിത്ര പെട്ടെന്ന് നടക്കുമെന്നും അദ്ദേഹത്തോടൊപ്പം ഒരു മുഴുനീള കഥാപാത്രം അവതരിപ്പിക്കാൻ കഴിയുമെന്നും കരുതിയില്ല. ഫഹദ് ഫാസിലുമായി സ്ക്രീൻ ഷെയർ ചെയ്യാൻ കഴിയും എന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ആവേശമാണ്. അദ്ദേഹം അപാര റേഞ്ച് ഉള്ള നടനാണ്. ഞങ്ങൾ തമ്മിലുള്ള റാപ്പോ കറക്ടായിരുന്നു. ഒരുമിച്ചുള്ള സീനുകൾ ചെയ്യുമ്പോൾ തമ്മിൽ ചർച്ച ചെയ്തിട്ടാണ് ചെയുക. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോൾ നല്ല കംഫര്‍ട്ട് ആയിരുന്നു. അദ്ദേഹം തകർത്തഭിനയിക്കുകയല്ലേ അപ്പോൾ അദ്ദേഹത്തിന്റെ എനർജി നമുക്ക് കൂടി കിട്ടും, അദ്ദേഹം ചെയ്യുമ്പോൾ റിയാക്‌ഷൻ കൊടുത്ത് കൂടെ നിൽക്കുക അതാണ് ചെയ്തത്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനോടൊപ്പം ഒരു സിനിമയിൽ മുഴുവൻ അഭിനയിക്കാൻ കഴിഞ്ഞു. അതിപ്പോൾ തിയറ്ററിൽ നല്ല പ്രതികരണങ്ങൾ കിട്ടി ഹിറ്റ് ആകുന്നു ഇതൊക്കെ ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്.
എടാ മോനെ ഇത് രങ്കണ്ണന്റെ പിള്ളേരാ
പ്രി പ്രൊഡക്‌ഷന്റെ സമയത്ത് തന്നെ ഞങ്ങൾ ബെംഗളൂരിൽ പോയി താമസം തുടങ്ങി. ശരിക്കും രോമാഞ്ചത്തിന്റെ റിലീസും പ്രമോഷനും കഴിഞ്ഞു പോയതാണ് ബെംഗളൂർക്ക്. ഞാനും രങ്കണ്ണന്റെ പിള്ളേരായി അഭിനയിച്ച ഹിപ്സ്റ്റർ, റോഷൻ, മിഥുൻ എന്നിവരും ഒരുമിച്ചാണ് ഒരു അപ്പാർട്മെന്റിൽ താമസിച്ചത്. ഞങ്ങൾ ഒരുമിച്ച് നല്ല അടിപൊളിയായിരുന്നു. ഒരുമിച്ച് രാവിലെ ഷൂട്ടിന് പോകും, തിരിച്ചും ഒരുമിച്ച് വരും. അതൊക്കെ നല്ല അനുഭവങ്ങളായിരുന്നു. അവർ സോഷ്യൽ മീഡിയ താരങ്ങളാണ്, അവരുമായി നല്ല സൗഹൃദമായിരുന്നു.
നഞ്ചപ്പയോടൊപ്പം സ്റ്റണ്ട് പ്രാക്ടീസ്
ഫുൾ ടൈം സ്റ്റണ്ട് ചെയ്യുന്ന കഥാപാത്രമാണ് അമ്പാൻ. അതുകൊണ്ട് കുറച്ച് പ്രാക്ടീസ് ചെയ്യേണ്ടി വന്നു. ഞാനും നഞ്ചപ്പ ആയി അഭിനയിച്ച കെകെയും ഹിന്ദിക്കാരായ രണ്ടുപേരും കൂടി ഫൈറ്റ് മാസ്റ്റർ ചേതൻ ഡിസൂസയുടെ അടുത്ത് പോയി പ്രാക്ടീസ് ചെയ്തു. അവർക്കൊന്നും ശരിക്കും പഠിക്കേണ്ട കാര്യമില്ല. കെകെ നാൽപതു വർഷത്തിൽ കൂടുതലായി മാർഷ്യൽ ആർടിസ്റ്റാണ്. ഹിന്ദിക്കാരായാലും കുട്ടിക്കാലം മുതൽ സ്റ്റണ്ട് ചെയ്യുന്നവരാണ്. എനിക്കാണ് കൂടുതൽ പ്രാക്ടീസ് ചെയ്യേണ്ടി വന്നത്. ഇവർക്കൊപ്പം പിടിച്ചു നിൽക്കണ്ടേ .പിന്നെ ഞാൻ എന്തും എളുപ്പം പഠിക്കുന്ന ആളാണ്, ഞാൻ ചെയ്തത് എത്രത്തോളം വർക്ക് ആയി എന്ന് അറിയില്ല. എല്ലാവരും കയ്യടിക്കുന്നുണ്ട് നല്ല അഭിപ്രായം പറയുന്നുണ്ട്. എന്റെ കഥാപാത്രം സർപ്രൈസ് ആയി വച്ചിരിക്കുകയായിരുന്നു, ടീസർ ഇറങ്ങിയപ്പോഴൊന്നും അതിൽ ഞാൻ ഇല്ല. രോമാഞ്ചത്തിലെ നിരൂപ് ആണ് ഇത് ചെയ്തതതെന്ന് ആർക്കും തോന്നിയില്ല. ഇപ്പോൾ എല്ലാവരും ഇത് ഞാൻ ആണ് എന്ന് മനസ്സിലാക്കി വരുന്നു.
വീടിനടുത്തെ തിയറ്ററിൽ വിഷു റിലീസ്
സിനിമ കണ്ടിട്ട് നല്ല പ്രതികരണങ്ങൾ കിട്ടുന്നത്. പടത്തിനു ടിക്കറ്റ് കിട്ടാനില്ല എന്ന് പറയുമ്പോൾ അവർക്ക് സങ്കടം, പക്ഷേ ഞങ്ങൾക്ക് സന്തോഷമാണ്. എല്ലായിടത്തുനിന്നും നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്, പിള്ളേര് ഒക്കെ രണ്ടും മൂന്നും പ്രാവശ്യമാണ് കാണുന്നത് എന്നറിഞ്ഞു. ഭയങ്കര സന്തോഷമാണ്. വിഷു പെരുനാൾ എന്നീ എന്ന വലിയ ആഘോഷത്തിനിടയിൽ നമ്മുടെ പടം തിയറ്ററിൽ റിലീസ് ആവുകയും അത് വലിയ സന്തോഷമാണ്. ഇങ്ങനെ ഒരു ഹിറ്റ് ആയ വിഷു റിലീസ് ഒക്കെ ഏതൊരു നടന്റെയും സ്വപ്നമാണ്. ഞാൻ ഒക്കെ എല്ലാ ഉത്സവവേളകളിലും തിയറ്ററിൽ പോയി പടം കണ്ടു കയ്യടിക്കുന്നവർ ആയിരുന്നു. ചെറുപ്പം തൊട്ടേ അങ്ങനെ ആയിരുന്നു. ഇതിപ്പോ എന്റെ വീടിനടുത്തെ തിയറ്ററിൽ ഞാൻ അഭിനയിച്ച സിനിമ വിഷുവിന് വരികയും നമ്മുടെ നാട്ടുകാർ അത് കണ്ടിട്ട് വിളിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്യുമ്പോൾ സന്തോഷമുണ്ട്.
തടി കുറച്ചിട്ട് വീണ്ടും കൂട്ടേണ്ടി വന്നു
ഞാൻ ആവേശത്തിന് വേണ്ടി വണ്ണം കൂട്ടിയതിനു ശേഷം ഷൂട്ടിങ് കഴിഞ്ഞപ്പോൾ തടി കുറച്ച് പഴയപോലെ ആയിരുന്നു. അപ്പോഴാണ് മറ്റൊരു പടം വന്നത്. അതിനു വേണ്ടി വീണ്ടും തടി കൂട്ടണം. ബേസിൽ ജോസഫ് അഭിനയിക്കുന്ന ഒരു സിനിമയിൽ നല്ലൊരു കഥാപാത്രം ചെയ്യാനുള്ള അവസരമാണ് ലഭിച്ചത്. അതിനു വേണ്ടി ഞാൻ വീണ്ടും വണ്ണം കൂട്ടി. ഇപ്പോൾ വീണ്ടും തടി കുറച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പടത്തിനു ഇങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ സിനിമയ്ക്കു വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.
ഇപ്പോൾ അമ്പാൻ എന്നാണ് എല്ലാവരും വിളിക്കുന്നത്
തിയറ്ററുകളിൽ ചെല്ലുമ്പോൾ നല്ല പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. എന്റെ നാട്ടിലെ തിയറ്ററിൽ ചെന്നപ്പോൾ അവർ പറഞ്ഞു അകത്തോട്ട് കയറണ്ട കുറെ കസേര ഒക്കെ ഒടിഞ്ഞിട്ടുണ്ട്. പിള്ളേർ ഡാൻസും പാട്ടുമൊക്കെയായി ആഘോഷിക്കുകയാണ്. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്. കോവിഡിന് ശേഷം തിയറ്റർ ഹിറ്റായ ജാനേ മൻ വമ്പൻ ഹിറ്റായിരുന്നു അതിനു ശേഷം വന്ന ജിത്തുവിന്റെ രോമാഞ്ചവും സൂപ്പർ ഹിറ്റ് ആയി. ചുരുളിയും ഹിറ്റ് പടമായിരുന്നു. ഇപ്പോൾ ആവേശവും ഹിറ്റ് ആവുകയാണ്. നമ്മുടെ സിനിമകൾ തിയറ്ററിൽ ഹിറ്റ് ആകുന്നത് കാണുമ്പൊൾ ഒരു നടൻ എന്ന നിലയിൽ വലിയ സന്തോഷമുണ്ട്. ‘രോമാഞ്ചം’ കഴിഞ്ഞപ്പോൾ എന്നെ എല്ലാവരും നിരോധ് എന്നാണ് വിളിച്ചിരുന്നത് അതിലെ പേര് നിരൂപ് എന്നായിരുന്നു. പക്ഷേ ഇപ്പൊ ആ പേര് മാറി അമ്പാൻ എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്.