പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നാണ് പ്രതീക്ഷ: ‘കിഷ്കിന്ധാ കാണ്ഡം’ സംവിധായകൻ അഭിമുഖം
‘കക്ഷി അമ്മിണിപ്പിള്ള’യുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ എത്തുകയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം. പേരുപോലെ തന്നെ ഒരല്പം മിസ്റ്ററിയും സസ്‌പെൻസും ഒളിച്ചുവച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍
‘കക്ഷി അമ്മിണിപ്പിള്ള’യുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ എത്തുകയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം. പേരുപോലെ തന്നെ ഒരല്പം മിസ്റ്ററിയും സസ്‌പെൻസും ഒളിച്ചുവച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍
‘കക്ഷി അമ്മിണിപ്പിള്ള’യുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ എത്തുകയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം. പേരുപോലെ തന്നെ ഒരല്പം മിസ്റ്ററിയും സസ്‌പെൻസും ഒളിച്ചുവച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍
‘കക്ഷി അമ്മിണിപ്പിള്ള’യുടെ സംവിധായകൻ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘കിഷ്കിന്ധാ കാണ്ഡം’ തിയറ്ററിൽ എത്തുകയാണ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമാണം. പേരുപോലെ തന്നെ ഒരല്പം മിസ്റ്ററിയും സസ്‌പെൻസും ഒളിച്ചുവച്ചുള്ള ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർ സിനിമയ്ക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന പേരിനു കിഷ്കിന്ധയുടെ മിത്തുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകൻ ദിൻജിത്ത് പറയുന്നു. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി തുടങ്ങിയ വമ്പൻ താരനിരയുമായി പ്രേക്ഷകരെ സർപ്രൈസ് ചെയ്യിക്കാനെത്തുന്ന കിഷ്കിന്ധാ കാണ്ഡത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ദിൻജിത്ത്...
മൂന്ന് ബുദ്ധിമാന്മാരായ കുരങ്ങന്മാർ
മൂന്ന് ബുദ്ധിമാന്മാരായ കുരങ്ങന്മാർ എന്നതാണ് നമ്മുടെ സിനിമയുടെ ടാഗ് ലൈൻ. ഈ സിനിമയിൽ എല്ലാവരും ബുദ്ധിമാന്മാരാണ്. അത് പടം കാണുമ്പോൾ മനസ്സിലാകും. കിഷ്കിന്ധാകാണ്ഡം എന്ന പേരിനെക്കുറിച്ച് പലരും ചോദിക്കുന്നുണ്ട്. ഈ സിനിമയിലെ കഥാപാത്രങ്ങൾ ജീവിക്കുന്നത് ഒരു കാടിനടുത്താണ്. അവിടുത്തെ എക്കോസിസ്റ്റം തന്നെ കാടുമായി ബന്ധപ്പെട്ടതാണ്. കിഷ്കിന്ധ എന്നത് സുഗ്രീവന്റെയും ബാലിയുടേയുമൊക്കെ രാജ്യമാണല്ലോ. ആ പേര് സിനിമയ്ക്ക് ഉപയോഗിച്ചാൽ രസകരമായിരിക്കുമെന്ന് തോന്നി. ആ പേര് പറഞ്ഞപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഈ പേരിന് കിഷ്കിന്ധയുടെ മിത്തുമായി ഒരു ബന്ധവുമില്ല പേര് മാത്രം ഉപയോഗിച്ച് എന്നേ ഉള്ളൂ.
കക്ഷി അമ്മിണിപ്പിള്ള ആസിഫിനെ മെച്ച്വർ ആക്കി
എന്റെ ആദ്യ സിനിമയായ കക്ഷി അമ്മിണിപ്പിള്ള ആസിഫിന് ഒരുപാട് മൈലേജ് കൊടുത്തിട്ടുണ്ട് എന്ന് എനിക്ക് തോന്നാറുണ്ട്. അത് ആസിഫും പറയാറുണ്ട്. എപ്പോഴും കോളജ് പയ്യനായി അഭിനയിച്ചിരുന്ന ആസിഫിന് അതിൽ നിന്ന് മാറി ഒരു ഏട്ടൻ ഇമേജ് കൊടുത്ത പടമായിരുന്നു അത്. ഒരു വക്കീലിന്റെ കഥാപാത്രമായിരുന്നു. ആസിഫിന്റെ ടാലന്റ് വളരെ നന്നായി വ്യക്തമായ സിനിമയാണത്. അതിന്റെ ഒരു ഇഫക്ട് പിന്നീട് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കിട്ടി. കുറച്ചു ഇരുത്തം വന്ന ഒരു കഥാപാത്രം ആസിഫിന് കൊടുക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ബാഹുൽ രമേഷ് ആണ് ഇതിന്റെ തിരക്കഥാകൃത്ത്. ഞങ്ങൾ ഒരുമിച്ചുള്ള ചർച്ചകളിൽ ഒക്കെ എത്രയും പെട്ടെന്ന് ഒരു സിനിമ ചെയ്യണം ആസിഫിനോട് കഥപറയണം എന്ന ധാരണയായിരുന്നു. ആ സമയത്താണ് അലക്സി കുര്യൻ എന്ന പ്രൊഡക്‌ഷൻ കൺട്രോളർ ഒരു സിനിമ പ്രൊഡ്യൂസ് ചെയ്യണം നല്ല പ്രോജക്റ്റ് ഉണ്ടോ എന്ന് ചോദിച്ചു വന്നത്. അങ്ങനെ പെട്ടെന്ന് തന്നെ എല്ലാം തീരുമാനമായി, പിന്നീടു സിനിമ ഗുഡ്‌വിൽ ഏറ്റെടുത്തു നല്ല രീതിയിൽ പ്രൊഡക്‌ഷന് സഹായിച്ചു. എല്ലാ അണിയറപ്രവർത്തകരും ഒരേ മനസ്സോടെ പ്രവർത്തിച്ചപ്പോൾ പടം നല്ല രീതിയിൽ പൂർത്തിയായി.
എൻ.എൻ. പിള്ളയെ മനസ്സിൽ കണ്ടെഴുതിയ കഥാപാത്രം
ആസിഫും അപർണയും കുറച്ചു താമസിച്ച് കല്യാണം കഴിക്കുന്ന ദമ്പതികളായാണ് അഭിനയിച്ചത്. അപർണയുടെ ആ സമയത്തെ ലുക്ക് ഈ കഥാപാത്രത്തിന് യോജിച്ചതായിരുന്നു. അങ്ങനെ ആ കഥാപത്രത്തിനു അപർണ ഓക്കേ ആയി. അപ്പുപിള്ള എന്ന കഥാപാത്രമായി കുട്ടേട്ടൻ (വിജയരാഘവൻ) വേണമെന്ന് തോന്നിയത് അദ്ദേഹത്തിന്റെ അച്ഛൻ എൻ.എൻ. പിള്ളയുടെ ലുക്ക് ഓർത്തിട്ടാണ്. ബാഹുൽ എഴുതുന്ന സമയത്ത് പഴയ പടങ്ങളുടെ കഥാപാത്രത്തിന്റെ റെഫെറൻസ് എടുത്തിരുന്നു. എൻ.എൻ. പിള്ള സാറിനെ മനസ്സിൽ ആലോചിച്ചാണ് പല ഡയലോഗുകളും എഴുതിയത്. ഒടുവിൽ കഥാപാത്രം കുട്ടേട്ടനിൽ എത്തിച്ചേർന്നു. അദ്ദേഹം വളരെയധികം ടാലന്റ് ഉള്ള ആളാണ്, അത് ഞങ്ങളുടെ സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു.
പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നാണ് പ്രതീക്ഷ
കിഷ്കിന്ധാ കാണ്ഡം ഒരു ത്രില്ലർ ആണ്, ഇതിൽ മിസ്റ്ററിയുണ്ട് അതുപോലെ തന്നെ ഫാമിലി ഡ്രാമയുമാണ്. കുറെ കാലമായി സിനിമയിൽ കാണാത്ത ഒരു അച്ഛൻ–മകൻ ബന്ധമാണ് സിനിമ പറയുന്നത്. ഈ പടം കാണുന്നവർക്ക് ഇതൊരു അനുഭവമായിരിക്കും. ഇത് ഒരുപാടുകാലം നമ്മെ വിടാതെ മനസ്സിൽ ഒരു മുറിപ്പാടായി കിടക്കും. ബാഹുലിന്റെ എഴുത്തിന്റെ ഒരു രീതി അങ്ങനെയാണ്. അവൻ എട്ടുദിവസം കൊണ്ടാണ് ഈ സ്ക്രിപ്റ്റ് എഴുതിയത്. എനിക്ക് ഒരുപാട് സർപ്രൈസ് തോന്നിയ സ്ക്രിപ്റ്റ് ആണ്. എന്റെ രണ്ടാമത്തെ പടം ഏറ്റവും ബെസ്റ്റ് ആയിരിക്കണം എന്ന് കരുതിയാണ് ഞാൻ ഇതുവരെ കാത്തിരുന്നത്. ഈ തിരക്കഥ കേട്ടപ്പോൾ എനിക്ക് ഒരുപാട് ആവേശം തോന്നി.
ഒരു ബ്രില്യന്റ് സ്ക്രിപ്റ്റ് ആണ് ഇത്, അത് ഞാൻ എങ്ങനെ സിനിമയാക്കി തീർത്തു എന്നത് പ്രേക്ഷകർ കണ്ടിട്ട് വിലയിരുത്തേണ്ടതാണ്. ഇതിൽ ഒരു പൊലീസ് അന്വേഷണമോ ഒന്നുമല്ല ഉള്ളത്, പക്ഷേ പ്രേക്ഷകൻ തന്നെ സിനിമ കണ്ടു തുടങ്ങുമ്പോൾ ഒരു അന്വേഷണം തുടങ്ങും. ആ രീതിയിലാണ് ബാഹുല്‍ ഇത് എഴുതിയിരിക്കുന്നത്. നല്ല സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കും എന്ന വിശ്വാസത്തിലാണ് സിനിമ തിയറ്ററിൽ എത്തുന്നത്.
സംഗീതമാണ് ഹൈലൈറ്റ്
ഈ സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് സംഗീതമാണ്. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയുടെ സംഗീതം ചെയ്‌ത മുജീബ് മജീദ് ആണ് നമ്മുടെ സിനിമയ്ക്ക് സംഗീതം ചെയ്തത്. അദ്ദേഹത്തിന്റെ സംഗീതമായിരിക്കും ഈ സിനിമയിൽ ഏറ്റവും കൂടുതൽ ആൾക്കാർ അഭിനന്ദിക്കാൻ പോകുന്ന ഒരു കാര്യം. ഞാൻ ഇപ്പോൾ ചെക്ക് ചെയ്തിട്ട് വരികയാണ്. ഞാനും ബാഹുലും പറയുകയായിരുന്നു ഇനി സുഷിൻ ശ്യാം എന്നൊക്കെ പറയുന്നതുപോലെ മുജീബ് മജീദ് എന്ന സംഗീത സംവിധായകനെപ്പറ്റി ഭാവിയിൽ ആളുകൾ പറയും. പശ്ചാത്തല സംഗീതമാണ് സിനിമയിൽ ചെയ്തത്. സിനിമയിൽ പാട്ടുകൾ ഇല്ല, രണ്ടു പാട്ടുകൾ നമ്മൾ ചെയ്തത് പ്രമോഷൻ സോങ് ആയി ഇറങ്ങിയിട്ടുണ്ട്. പാട്ടിനു സിനിമയിൽ സ്പേസ് ഇല്ല. ഗുഡ്‌വിൽ ജോബി ചേട്ടൻ വലിയ സപ്പോർട്ട് ആയിരുന്നു തന്നത്.