‘കയ്യിലെ അവസാന പൈസ വരെയും ചിത്രത്തിന്റെ പെർഫക്‌ഷനു വേണ്ടി ചെലവിട്ടു’
അജയന്റെ രണ്ടാം മോഷണം എന്ന എആർഎമ്മിലൂടെ ചിത്രങ്ങളുടെ എണ്ണത്തിൽ അർധ സെഞ്ചറി തികയ്ക്കുകയാണു ടൊവിനോ തോമസ്. ഒന്നിനൊന്നു വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങൾ...യോദ്ധാവായ കുഞ്ഞിക്കേളുവും മോഷ്ടാവായ മണിയനും മണിയന്റെ പേരക്കുട്ടിയും ഇലക്ട്രീഷനുമായ അജയനുമായി ടൊവിനോയുടെ പകർന്നാട്ടം തിയറ്ററുകളിൽ പ്രേക്ഷകരുടെ കയ്യടി

അജയന്റെ രണ്ടാം മോഷണം എന്ന എആർഎമ്മിലൂടെ ചിത്രങ്ങളുടെ എണ്ണത്തിൽ അർധ സെഞ്ചറി തികയ്ക്കുകയാണു ടൊവിനോ തോമസ്. ഒന്നിനൊന്നു വ്യത്യസ്തമായ മൂന്നു കഥാപാത്രങ്ങൾ...യോദ്ധാവായ കുഞ്ഞിക്കേളുവും മോഷ്ടാവായ മണിയനും മണിയന്റെ പേരക്കുട്ടിയും ഇലക്ട്രീഷനുമായ അജയനുമായി ടൊവിനോയുടെ പകർന്നാട്ടം തിയറ്ററുകളിൽ പ്രേക്ഷകരുടെ കയ്യടി വാങ്ങുന്നു.
‘പ്രേക്ഷകർക്കു നന്ദി. പന്ത്രണ്ടു വർഷം കഴിഞ്ഞു ഞാൻ സിനിമയിലെത്തിയിട്ട്. ഇപ്പോഴും ഞാൻ സിനിമയിൽ ഉണ്ടെങ്കിൽ അതിനു കാരണം പ്രേക്ഷകർ എന്നോടു കാട്ടിയ സമാനതകളില്ലാത്ത, സ്നേഹം തന്നെയാണ്. നമ്മുടെ ക്രാഫ്റ്റിനെ കൂടുതൽ തേച്ചുമിനുക്കാനും കഥാപാത്രങ്ങൾക്കായി കൂടുതൽ കഷ്ടപ്പെടാനുമുള്ള ഊർജമാണ് ഈ സ്നേഹം. അൻപതാമത്തെ ചിത്രമായി എആർഎം എത്തുമ്പോൾ അതിനും വലിയ വിജയം തന്നെയാണു പ്രേക്ഷകർ തന്നത്. ഞാൻ എവിടെ നിന്നാണു തുടങ്ങിയത് എന്ന് എനിക്കു നന്നായി അറിയാം. വളരെ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ ആളാണ്. ഇന്ന് ഒരു സിനിമയിൽ മൂന്നു റോൾ ചെയ്യാൻ എനിക്കു ധൈര്യം ലഭിച്ചതും പ്രേക്ഷകർ ഇത്ര നാളും നൽകിയ പിന്തുണ കൊണ്ടു തന്നെയാണ്.
ഏറെ കായികാധ്വാനമുള്ള മൂന്നു വേഷങ്ങൾ; എന്തൊക്കെയായിരുന്നു തയാറെടുപ്പുകൾ?
ശരീരം ഒരുക്കുന്നതിലും പ്രാധാന്യം എനിക്കു തോന്നിയത് അഭിനയത്തിനു തന്നെയാണ്. കാരണം, മൂന്നു സ്വഭാവമുള്ള ആ മൂന്നു കഥാപാത്രങ്ങളും മൂന്നായി തന്നെ തോന്നണമായിരുന്നു. മൂന്നു തരത്തിലാണു മൂന്നു കഥാപാത്രങ്ങളും കളരിപ്പയറ്റ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. അടിയും വെട്ടും തടയുമെല്ലാം വ്യത്യസ്തം. ആ ചാലഞ്ച് ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
വലിയ സ്കെയിലിലുള്ള ചിത്രം, ത്രീഡി, ടൊവിനോയുടെ ട്രിപ്പിൾ റോൾ... എന്നിട്ടും ചിത്രം അർഹിക്കുന്ന രീതിയിലുള്ള മാർക്കറ്റിങ് ഉണ്ടായില്ലെന്നു പരാതികൾ?
പുതുമുഖ സംവിധായകനാണ്. പുതിയ എഴുത്തുകാരനും. ഈ ചിത്രം ഇത്ര വലിയ രീതിയിൽ ത്രീഡിയിൽ തന്നെ വേണമെന്നതു ഞങ്ങളുടെ വലിയ ആഗ്രഹമായിരുന്നു. കയ്യിലുള്ള അവസാനത്തെ പൈസ വരെയും ചിത്രത്തിന്റെ പെർഫക്‌ഷനു വേണ്ടി ചെലവിടാനാണു ഞങ്ങൾ ശ്രമിച്ചത്. ചിത്രത്തിനായി ഉപയോഗിക്കേണ്ട തുക മാർക്കറ്റിങ്ങിനായി മാറ്റിവയ്ക്കാൻ മനസ്സ് അനുവദിച്ചില്ല. മാത്രമല്ല, മാർക്കറ്റിങ്ങിനു വളരെ വലിയ ബജറ്റിടാൻ മാത്രം വലുപ്പം നമ്മുടെ ഇൻഡസ്ട്രിക്കില്ല. ഇതരഭാഷകളിലെ പല വൻകിട ചിത്രങ്ങളുടെയും പ്രമോഷൻ ബജറ്റ് എആർഎമ്മിന്റെ മൊത്തം ബജറ്റിനു തുല്യമാണ്.
തിയറ്ററിലെത്തി രണ്ടു ദിവസത്തിനുള്ളിൽ എആർഎമ്മിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നു. സാങ്കേതികവിദ്യ ഇത്രയേറെ വളർന്ന കാലത്ത് ഇതിനൊരു പ്രതിവിധി വേണ്ടേ?
പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചു തടയിടാൻ ശ്രമിക്കുമ്പോൾ അതിനെ വെല്ലുന്ന വിദ്യകളുമായാണു വ്യാജപതിപ്പുകാർ രംഗത്തുവരുന്നത്. വലിയ വാടകയുള്ള അലക്സ സൂപ്പർ 35 ക്യാമറയൊക്കെ ഉപയോഗിച്ചെടുത്ത ചിത്രമാണ് എആർഎം. ആ മികച്ച സിനിമാനുഭവം വ്യാജപതിപ്പു കാണുന്ന പ്രേക്ഷകനു ലഭിക്കുന്നില്ല. വ്യാജപതിപ്പുകൾ കാണില്ല എന്നു പ്രേക്ഷകർ തീരുമാനിക്കാതെ ഇതിനു പൂർണമായി തടയിടാൻ കഴിയുമോ എന്നു സംശയമാണ്.
നവാഗതനായ സംവിധായകനൊപ്പം വലിയൊരു ചിത്രം?
2017ൽ തീരുമാനിച്ച ചിത്രമാണ് എആർഎം. ജിതിൻലാൽ സുഹൃത്താണ്. എന്നാൽ, സൗഹൃദത്തിലുപരി ജിതിന്റെ ടാലന്റ് തന്നെയാണ് ഈ ചിത്രം തിരഞ്ഞെടുത്തതിന്റെ മാനദണ്ഡം. എന്റെ കരിയറിൽ ഞാൻ അഭിനയിച്ചിട്ടുള്ള ഭൂരിഭാഗം ചിത്രങ്ങളും പുതുമുഖ സംവിധായകർക്കൊപ്പമാണ്. എന്നോടു കഥകൾ പറഞ്ഞതും എന്നെ വച്ചു ചിത്രങ്ങൾ ആലോചിച്ചതും പുതുമുഖങ്ങളായതിനാൽ സംഭവിച്ചതാണ്. അവയിലേറെയും നല്ല സിനിമകളായി എത്തിയിട്ടുണ്ട്.