സ്ട്രോക്ക് വന്നു കിടപ്പിലായപ്പോൾ സഹായിച്ചത് സഹോദരൻ: 13 വർഷം കാത്തിരുന്നു കിട്ടിയ നായകവേഷം; ജെയ്സ് ജോസ് അഭിമുഖം
വില്ലൻ കഥാപാത്രങ്ങളിലൂടെയും പൊലീസ് വേഷത്തിലൂടെയും പ്രേക്ഷകർക്കു പരിചിതനായ നടനാണ് ജെയ്സ് ജോസ്. സ്ക്രീനിൽ വന്നു നിന്നാൽ കഥാപാത്രത്തെ പ്രേക്ഷകർ ഊഹിച്ചെടുക്കും വിധം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോയ ജെയ്സ്, പുതിയ ചിത്രമായ ഗുമസ്തനിലൂടെ ആ ധാരണകൾ പൊളിച്ചടുക്കുകയാണ്. ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന കേന്ദ്ര
വില്ലൻ കഥാപാത്രങ്ങളിലൂടെയും പൊലീസ് വേഷത്തിലൂടെയും പ്രേക്ഷകർക്കു പരിചിതനായ നടനാണ് ജെയ്സ് ജോസ്. സ്ക്രീനിൽ വന്നു നിന്നാൽ കഥാപാത്രത്തെ പ്രേക്ഷകർ ഊഹിച്ചെടുക്കും വിധം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോയ ജെയ്സ്, പുതിയ ചിത്രമായ ഗുമസ്തനിലൂടെ ആ ധാരണകൾ പൊളിച്ചടുക്കുകയാണ്. ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന കേന്ദ്ര
വില്ലൻ കഥാപാത്രങ്ങളിലൂടെയും പൊലീസ് വേഷത്തിലൂടെയും പ്രേക്ഷകർക്കു പരിചിതനായ നടനാണ് ജെയ്സ് ജോസ്. സ്ക്രീനിൽ വന്നു നിന്നാൽ കഥാപാത്രത്തെ പ്രേക്ഷകർ ഊഹിച്ചെടുക്കും വിധം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോയ ജെയ്സ്, പുതിയ ചിത്രമായ ഗുമസ്തനിലൂടെ ആ ധാരണകൾ പൊളിച്ചടുക്കുകയാണ്. ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന കേന്ദ്ര
വില്ലൻ കഥാപാത്രങ്ങളിലൂടെയും പൊലീസ് വേഷത്തിലൂടെയും പ്രേക്ഷകർക്കു പരിചിതനായ നടനാണ് ജെയ്സ് ജോസ്. സ്ക്രീനിൽ വന്നു നിന്നാൽ കഥാപാത്രത്തെ പ്രേക്ഷകർ ഊഹിച്ചെടുക്കും വിധം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോയ ജെയ്സ്, പുതിയ ചിത്രമായ ഗുമസ്തനിലൂടെ ആ ധാരണകൾ പൊളിച്ചടുക്കുകയാണ്. ആൻഡ്രൂസ് പള്ളിപ്പാടൻ എന്ന കേന്ദ്ര കഥാപാത്രമായി സിനിമയിൽ പുതിയൊരു ഇന്നിങ്സിന് തുടക്കമിടുകയാണ് ജെയ്സ്. സിനിമയെ വെല്ലുന്ന പ്രതിബന്ധങ്ങളെ നേരിട്ടാണ് ഈ തിളക്കമാർന്ന വിജയം താരം സ്വന്തമാക്കിയത്. പുതിയ സിനിമയെക്കുറിച്ചും ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും തുറന്നു പറഞ്ഞ് ജെയ്സ് ജോസ് മനോരമ ഓൺലൈനിൽ.
മുഴുനീള ക്യാരക്ടർ റോളിൽ ആദ്യം?
സിനിമ മേഖലയിൽ ഏതാണ്ട് 13 വർഷമായി പ്രവർത്തിക്കുന്നു. ഏതൊരാളെയും പോലെ എനിക്കും നല്ലൊരു ക്യാരക്ടർ കിട്ടണമെന്നും അത് നന്നായി ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ ഇരുന്നപ്പോൾ കിട്ടിയ നിധിയാണ് ഗുമസ്തനിലെ വേഷം. സത്യത്തിൽ അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. തോമസിന്റെയും അപ്പൻ കുരുവിളയുടെയും കൂടെ വർഷങ്ങളായി ഗുമസ്ത പണി ചെയ്യുന്ന ഒരാളാണ് ഞാൻ ചെയ്യുന്ന ആൻഡ്രൂസ് പള്ളിപ്പാടൻ. പതിനാറാം വയസ്സിൽ തുടങ്ങിയ ജോലി. ഏതാണ്ട് 60 വയസ്സ് ആയിട്ടുള്ള ഒരാള്‍. ഇന്നു ജഡ്ജിമാർ ആയിരിക്കുന്ന പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. അത്രത്തോളം ശക്തനായ ഒരാൾ. ആ ക്യാരക്ടർ ചെയ്യുമ്പോൾ അതിന്റെ പക്വതയും പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകളുമുക്കെ കൃത്യമായി അവതരിപ്പിക്കപ്പെടേണ്ടതുണ്ട് എന്ന് സംവിധായകൻ അമൽ ആദ്യം തന്നെ പറഞ്ഞിരുന്നു.
അതിനുള്ള ശ്രമങ്ങളും നടത്തിയിട്ടുണ്ട്. മഴ നനഞ്ഞ സംഘട്ടന രംഗങ്ങളിൽ മുടിയിലെ ചായം ഇളകി പോകാൻ സാധ്യതയുള്ളതിനാൽ ബ്ലീച്ച് ഒക്കെ ചെയ്ത് ആ നിറം തന്നെ സെറ്റ് ആക്കിയിരുന്നു. ചില രംഗങ്ങൾക്ക് വേണ്ടി റീ ടേക്കുകളും പോകേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും കസേരയിൽ നിന്ന് എഴുന്നേൽക്കുന്ന രംഗമൊക്കെ. ഒരു 60 വയസ്സുകാരൻ എഴുന്നേൽക്കുന്ന അതേ രീതിയിൽ തന്നെ എഴുന്നേൽക്കണം എന്ന് തോന്നുന്നതുകൊണ്ടാണ് അത്തരം രംഗങ്ങൾ റീടേക്കിനു പോയത്. അത്രയധികം ശ്രദ്ധിച്ചാണ് അമൽ ഓരോ രംഗവും ഷൂട്ട് ചെയ്തത്.
പലപ്പോഴും ഒരു വേഷത്തിൽ അഭിനയിച്ചു കഴിഞ്ഞാൽ പിന്നീട് അതേ വേഷം തന്നെ തേടിയെത്തുന്ന ഒരു പ്രവണത സിനിമയിലുണ്ട്. ഒരു ക്യാരക്ടർ നന്നായി ചെയ്തു കഴിയുമ്പോൾ അടുത്ത ഡയറക്ടർ ഒരു പക്ഷേ അവരുടെ സിനിമയ്ക്കു വേണ്ടി അതേ വേഷത്തിൽ തന്നെ വീണ്ടും വിളിക്കാൻ സാധ്യതയുണ്ട്. ആ ക്യാരക്ടർ ആദ്യ സിനിമയിൽ തന്നെ ഭദ്രമാണ് എന്നതിന്റെ തെളിവാണത്. പക്ഷേ അതിലൂടെ നമ്മൾ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു പോവുകയാണ്. എന്നെ സംബന്ധിച്ച് ഞാൻ ഒരു തുടക്കക്കാരനാണ്. ചെയ്തത് കൂടുതലും പൊലീസ് വേഷങ്ങളുമാണ്. അതിൽ നിന്നും ഒരു ബ്രേക്ക് എടുക്കണം എന്ന് ആഗ്രഹിച്ചാൽ പോലും ചിലപ്പോൾ സാധിക്കാറില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഈ വേഷം വരുന്നത്. ഇങ്ങനെയുള്ള ക്യാരക്ടറും എനിക്ക് ചെയ്യാൻ കഴിയും പക്വതയുള്ള ക്യാരക്ടറും എനിക്ക് ചെയ്യാൻ കഴിയും എന്ന് തെളിയിക്കാൻ കിട്ടിയ ഒരു അവസരമായിട്ടാണ് ഞാൻ ഈ വേഷത്തെ ഉപയോഗിച്ചതും. ഡയറക്ടറുടെ ഭാഗത്തുനിന്നും അതിനു വലിയ സപ്പോർട്ട് ആണ് ലഭിച്ചത്. ഒപ്പം ആ മെയ്ക്കോവറും.
ഗുമസ്തനിലേക്ക് ?
ചിത്രത്തിന്റെ എഴുത്തുകാരനായ റിയാസ് പാലക്കാട്ടുകാരനാണ്. അദ്ദേഹം ഈ കഥ എന്നോടാണ് ആദ്യമായി പറയുന്നത്. പൊലീസ് ഓഫിസറുടെ വേഷമാണ് റിയാസ് എനിക്ക് വേണ്ടി കരുതിയിരുന്നത്. എന്നാൽ കഥ കേട്ടപ്പോൾ തന്നെ ഗുമസ്തൻ ക്യാരക്ടർ എനിക്ക് വല്ലാതെ ഇഷ്ടപ്പെടുകയും അത് ചെയ്താൽ നന്നായിരിക്കുമെന്ന് തോന്നുകയും ചെയ്തു. ഗുമസ്തനിലെ പൊലീസ് വേഷം അത്യാവശ്യം നന്നായി ചെയ്യേണ്ടത് തന്നെയാണെങ്കിൽ പോലും നിരവധി സിനിമകളിൽ പൊലീസ് വേഷം ചെയ്തതുകൊണ്ടാണ് ഒരു വ്യത്യസ്ത വേഷം ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചത്. ആ കാര്യം ഞാൻ റിയാസിനോട് പറഞ്ഞു. ചേട്ടന് അതാണ് താല്പര്യം എങ്കിൽ നമുക്ക് അത് തന്നെ ചെയ്യാം എന്ന് റിയാസ് പറഞ്ഞു. അങ്ങനെയാണ് റോൾ എന്നിലേക്ക് എത്തുന്നത്.
സംവിധായകനും പുതുമുഖം?
അമൽ ചെയ്യുന്ന ‘എതിരെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായപ്പോഴാണ് ‘ഗുമസ്തന്റെ’ കാര്യം ഞാൻ അദ്ദേഹത്തോട് പറയുന്നത്. അദ്ദേഹത്തിന് മേക്കിങ് സ്റ്റൈൽ ഒക്കെ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ടുതന്നെയാണ് റിയാസിന്റെ കഥയുടെ കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. ജീത്തു ജോസഫിന്റെ ഒക്കെ ഒരു മേക്കിങ് സ്റ്റൈൽ ആണ് അദ്ദേഹം പിന്തുടരുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അമലിനെ സംബന്ധിച്ചിടത്തോളം, ഒരു കഥ കിട്ടിയാൽ അതിനെ ഡെവലപ്പ് ചെയ്യാനും മുന്നോട്ടുകൊണ്ടുപോകാനും നന്നായി അറിയാം. ‘ബാങ്കിങ് അവേഴ്‌സ്’ എന്ന ചിത്രത്തിൻറെ സ്ക്രിപ്റ്റ് ചെയ്തതും അമലാണ്. നല്ല ഒരു റൈറ്റർ ആയ അദ്ദേഹം ഈ സിനിമ ചെയ്യുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതിയിട്ടാണ് ഞാൻ അദ്ദേഹത്തോട് ഗുമസ്തന്റെ കാര്യം പറയുന്നത്.
കഥ കേട്ടപ്പോൾ അമലിനും അത് വളരെയധികം ഇഷ്ടമായി. അമൽ ചെയ്ത രണ്ടാമത്തെ ചിത്രമാണ് ആദ്യം പുറത്തിറങ്ങുന്നത്. അത് ഞങ്ങളുടേതും. അദ്ദേഹത്തിന്റെ ആദ്യ ചിത്രം തന്നെ വലിയ ഒരു താരനിര ഉള്ളതാണ്. വലിയ വലിയ കാര്യങ്ങൾ വെച്ച് ഇനിയും സിനിമകൾ ചെയ്യാൻ ഉള്ള ഒരാൾ കൂടി ആണ് അദ്ദേഹം. അമലിനെ പോലെ ഒരാൾ സിനിമ ചെയ്യാം എന്ന് പറഞ്ഞപ്പോൾ എനിക്കും കോൺഫിഡൻസ് ആയി. ഈ സിനിമ ഒരു ത്രില്ലർ ചിത്രമാണെങ്കിൽ പോലും അതിൽ കുടുംബത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഒരു അച്ഛൻ മകൻ, അമ്മ മകൻ ബന്ധം ഒക്കെ വളരെ നന്നായി പറഞ്ഞു പോകുന്ന ചിത്രം. ചെറുപ്പക്കാർക്കു വേണ്ടിയുള്ള ത്രില്ലർ മൂഡിലുള്ള ചിത്രം എന്ന നിലയിലാണ് ആദ്യം പ്ലാൻ ചെയ്തതെങ്കിലും പിന്നീട് ബന്ധങ്ങളും കൂടി ഇതിലേക്ക് ചേർക്കുകയായിരുന്നു. ഇന്നിപ്പോൾ ചിത്രം പുറത്തിറങ്ങി കുടുംബപ്രേക്ഷകർ അത് സ്വീകരിച്ചു കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.
സൗഹൃദ കൂട്ടായ്മയിൽ ഉണ്ടായ ചിത്രം?
പൊലീസ് ഓഫീസറുടെ വേഷം ചെയ്ത ഷാജുവും ഞാനുമായി വളരെ കാലത്തെ സൗഹൃദമാണ് ഉള്ളത്. ആ ക്യാരക്ടറിനെ കുറിച്ച് പറഞ്ഞപ്പോൾ തന്നെ അദ്ദേഹം അത് ചെയ്യാം എന്ന് സമ്മതിച്ചു. ഐ എം വിജയൻ, മഖ്ബൂൽ, ദിലീഷ് പോത്തൻ, പ്രശാന്ത് അലക്സാണ്ടർ, കൈലാഷ് തുടങ്ങിയവരെല്ലാം വലിയ സപ്പോർട്ട് ആണ് തന്നത്. ബിബിനെപ്പോലെ ഒരു ആളാണ് ഗുമസ്തന്റെ മകനായി വരേണ്ടത് എന്ന് തീരുമാനിച്ചിട്ടാണ് അദ്ദേഹത്തോട് കഥ പറയുന്നത്. ബിബിനും കഥ വളരെയധികം ഇഷ്ടപ്പെട്ടു. ചിത്രത്തിലെ എല്ലാവരും തന്നെ നായകനായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയവരാണ്.
അവരോടെല്ലാം കഥ പറയുമ്പോൾ എന്താവും എന്ന ഒരു ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം വളരെ സുഗമമായി നടന്നു. ചിത്രത്തിന്റെ സംഗീതസംവിധായകൻ സ്റ്റീഫൻ ദേവസ്സിയാണ്. ഇങ്ങനെ ഒരു ചിത്രം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ സ്റ്റുഡിയോ റെന്റ് മാത്രം മതി സംഗീതം ഞാൻ ചെയ്തു തരാം എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് അതുപോലും ഉപേക്ഷിക്കാൻ അദ്ദേഹം തയാറായി. അത് വളരെ വലിയ കാര്യമാണ്. ഒരു തുടക്കക്കാരന്റെ സിനിമയ്ക്ക് കിട്ടുന്ന ഏറ്റവും വലിയ സപ്പോർട്ട് ആണത്. ഒരാളെപ്പോലും മാറ്റിവയ്ക്കാൻ കഴിയാത്ത അത്രയും വലിയ സപ്പോർട്ട് ആണ് ചിത്രത്തിന് കിട്ടിയത്.
ഒരു വണ്ടിക്കോ വീടിനോ വേണ്ടി ആവശ്യപ്പെട്ടാൽ ആവശ്യപ്പെട്ട സമയത്ത് എത്തിക്കുന്ന കുറെയധികം സുഹൃത്തുക്കൾ. അതൊക്കെ വലിയ സന്തോഷമാണ്. പശ്ചാത്തലസംഗീതം ചെയ്ത ബിനോയിയെ വളരെ യാദൃച്ഛികമായാണ് പരിചയപ്പെടുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് അവനെ കാണുമ്പോൾ അവൻ ചെയ്ത ഒരു പാട്ട് എന്നെ കാണിച്ചു. ആദ്യത്തെ വർക്ക് ഒരു ശരാശരി ആയിരുന്നെങ്കിലും രണ്ടാമത്തേത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അക്കാര്യം ഞാൻ അവനോട് പറയുകയും അമൽ ഒരു സീൻ അവനെക്കൊണ്ട് ചെയ്തു നോക്കിക്കുകയും ചെയ്തു. സത്യത്തിൽ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടാണ് അവൻ ആ വർക്ക് പൂർത്തിയാക്കിയത്. ഒരു മുഴുനീള ചിത്രം അവനെ ഏൽപ്പിക്കാൻ കഴിയുമോ എന്ന് സംശയിച്ച നിന്നിടത്തു നിന്നും അവൻ മതി എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിക്കുകയായിരുന്നു. ഇന്നിപ്പോൾ മ്യൂസിക് ചെയ്തത് ആരാണ് എന്ന് ചോദിച്ച പലയിടത്തു നിന്നും അന്വേഷണം വരുന്നുണ്ട്. അതെല്ലാം വലിയ ദൈവാനുഗ്രഹമായാണ് കരുതുന്നത്.
ചിത്രത്തിൻറെ പ്രൊഡ്യൂസർ അബ്ദുള്ള വലിയ സപ്പോർട്ട് ആണ് ഞങ്ങൾക്ക് തന്നത്. കൊറോണ പേപ്പേഴ്‌സ് എന്ന ചിത്രത്തിന്റെ സമയത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരു ബിസിനസുകാരനായ അദ്ദേഹം ഈ കഥ കേട്ടതിനു ശേഷമാണ് സിനിമ പ്രൊഡ്യൂസ് ചെയ്യാം എന്ന് തീരുമാനമെടുക്കുന്നത്. പിന്നെ ചിത്രത്തിൽ ഉൾപ്പെട്ട എല്ലാവരും തന്നെ സുഹൃത്തുക്കളാണ്. പലരും പ്രതിഫലം പോലും മേടിക്കാതെയാണ് ചിത്രത്തിനുവേണ്ടി പ്രവർത്തിച്ചത്. സാങ്കേതികമായി യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ ആണ് ചിത്രം പുറത്തിറക്കാൻ കഴിഞ്ഞത്. അതെല്ലാം വളരെ ഭാഗ്യമായാണ് കരുതുന്നത്.
പ്രേക്ഷകരോട് ?
സിനിമ അംഗീകരിക്കുമ്പോഴാണ് അതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും സന്തോഷം ലഭിക്കുന്നത്. അതിനോടൊപ്പം തന്നെ എന്റെ വേഷവും അംഗീകരിച്ചു എന്നറിയുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ഇന്നലെയും ഇന്നും ഒക്കെ പലയിടങ്ങളിലും ഹൗസ്ഫുൾ ഷോകൾ കാണുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട്. അങ്ങനെ മുന്നോട്ടുപോകുന്ന ഒരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് തന്നെ വലിയ സന്തോഷം തന്നെയാണ്. ഈ അടുത്ത കാലം വരെ നിന്നെ കൊണ്ട് കഴിയില്ല എന്ന് പറഞ്ഞ് ആളുകളെക്കൊണ്ട് നിനക്ക് ഇത് സാധിക്കും എന്ന് തെളിയിക്കാൻ കഴിഞ്ഞിടത്താണ് വിജയം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കുറേക്കാലത്തെ എന്റെ പരിശ്രമങ്ങൾ വിജയം കണ്ടതിന്റെ സന്തോഷമുണ്ട്. അതിന് ഞാൻ നന്ദി പറയുന്നത് പ്രേക്ഷകരോടാണ്. പിന്നീട് എന്റെ കൂടെ നിന്ന എല്ലാവരോടും. നിർമാതാവ്, തിരക്കഥാകൃത്ത്, ഡയറക്ടർ അങ്ങനെ എല്ലാവരോടും നന്ദിയും കടപ്പാടും ഒക്കെയുണ്ട്. ഇനിയും എല്ലാവരുടെയും പിന്തുണ കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതും.
തുണയായത് സഹോദരൻ
ദുബായിൽ ബിസിനസ് ചെയ്യുകയായിരുന്നു ഞാൻ, എന്റെ ആഗ്രഹം കൊണ്ടാണ് നാട്ടിൽ എത്തുന്നത്. സിനിമ ചെയ്യണം എന്നതായിരുന്നു കുറെ കാലമായുള്ള എന്റെ ആഗ്രഹം. അതിന് കൂടെ നിന്നത് എന്റെ ഭാര്യ ഡെയ്സിയാണ്. ഭാര്യയുടെ കുടുംബക്കാർ എല്ലാവരും തന്നെ ദുബായിൽ ബിസിനസ് ചെയ്യുകയാണ്. മൂന്നു മക്കൾ ആയതിനുശേഷം ആണ് ഞങ്ങൾ നാട്ടിലെത്തുന്നത്. അവളുടെ സപ്പോർട്ട് ഒന്നു കൊണ്ട് മാത്രമാണ് ഈ രംഗത്തേക്ക് ഞാൻ ഇറങ്ങുന്നത്. ഒപ്പം തന്നെ അച്ഛനും അമ്മയും സഹോദരങ്ങളും ഒക്കെ കൂടെ നിന്നു. അക്കാര്യത്തിൽ വലിയ ഭാഗ്യവാനാണ് ഞാൻ എന്നാണ് കരുതുന്നത്. ഇടയ്ക്ക് ഒരു അപകടം പറ്റി രണ്ടു കൈകളും അനക്കാൻ പറ്റാത്ത അവസ്ഥയിൽ എല്ലാകാര്യത്തിനും കൂടെ നിന്നത് ഭാര്യയാണ്. യാതൊരു വിഷമവുമില്ലാതെ അവൾ എന്നെ ഒരു കുഞ്ഞിനെ നോക്കുന്നത് പോലെ പരിചരിച്ചു.
അതിൽ നിന്നൊക്കെ നേരെയായി വീണ്ടും മുന്നോട്ടു പോകുന്നതിനിടയിൽ ഇക്കഴിഞ്ഞവർഷം എനിക്ക് ഒരു സ്ട്രോക്ക് വന്നിരുന്നു. ശരീരം ഒന്നും അനക്കാൻ കഴിയാതെ സംസാരിക്കാൻ മാത്രം സാധിക്കുന്ന ഒരു അവസ്ഥയായിരുന്നു അത്. തളർന്നുപോയ എന്നെ എന്റെ സുഹൃത്താണ് ആശുപത്രിയിൽ എത്തിച്ചത്. ഓസ്ട്രേലിയയിലുള്ള സഹോദരനാണ് മരുന്നിനൊക്കെ സഹായിച്ചത്. ഒരു ലക്ഷം രൂപ വിലയുള്ള മരുന്നുകൾ വച്ച് 10 ഡോസ് ഇഞ്ചക്ഷൻ എടുക്കേണ്ടി വന്നു. അതൊന്നും എന്നെ അറിയിക്കാതെ അവൻ തന്നെ മാനേജ് ചെയ്തു. മാനസികമായി തളർന്നുപോയ എന്നെ ധൈര്യം തന്ന് മുന്നോട്ട് നയിച്ചതും ഇനിയും മുന്നേറണമെന്ന ആഗ്രഹം ഉള്ളിൽ ഉറപ്പിച്ചു തന്നതും ഒക്കെ കുടുംബമാണ്. അതുകൊണ്ട് അതിൽ നിന്നും വളരെ പെട്ടെന്ന് തന്നെ അതിജീവിക്കാൻ എനിക്ക് സാധിച്ചു. സാമ്പത്തികമായി പിന്നോട്ട് പോകുന്ന അവസ്ഥയിൽ പോലും കുടുംബം കൂടെ നിന്നിട്ടുണ്ട്. പ്രത്യേകിച്ചും സഹോദരൻ ജിനീഷ്. ഇവരോടെല്ലാം ഒരുപാട് കടപ്പാടും ഉണ്ട്.