നമ്മൾ അല്ലെങ്കിൽ പിന്നെ ആരു ചെയ്യും?: സന്തോഷ് ശിവനോട് മോഹൻലാൽ പറഞ്ഞത്; അഭിമുഖം
‘ബറോസി’ന്റെ യഥാർഥ കാഴ്ചാനുഭവം ലഭിക്കണമെങ്കിൽ ട്രെയിലർ 3ഡിയിൽ തന്നെ കാണണമെന്ന് ഛായഗ്രഹകൻ സന്തോഷ് ശിവൻ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും തനിക്കും ഇത്തരത്തിൽ ചാലഞ്ചിങ്
‘ബറോസി’ന്റെ യഥാർഥ കാഴ്ചാനുഭവം ലഭിക്കണമെങ്കിൽ ട്രെയിലർ 3ഡിയിൽ തന്നെ കാണണമെന്ന് ഛായഗ്രഹകൻ സന്തോഷ് ശിവൻ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും തനിക്കും ഇത്തരത്തിൽ ചാലഞ്ചിങ്
‘ബറോസി’ന്റെ യഥാർഥ കാഴ്ചാനുഭവം ലഭിക്കണമെങ്കിൽ ട്രെയിലർ 3ഡിയിൽ തന്നെ കാണണമെന്ന് ഛായഗ്രഹകൻ സന്തോഷ് ശിവൻ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും തനിക്കും ഇത്തരത്തിൽ ചാലഞ്ചിങ്
‘ബറോസി’ന്റെ യഥാർഥ കാഴ്ചാനുഭവം ലഭിക്കണമെങ്കിൽ ട്രെയിലർ 3ഡിയിൽ തന്നെ കാണണമെന്ന് ഛായഗ്രഹകൻ സന്തോഷ് ശിവൻ. ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ എന്തുകൊണ്ട് ഇത്തരത്തിലൊരു സിനിമ എന്ന് ചോദിച്ചപ്പോൾ നമ്മൾ എങ്കിലും ഇത്തരത്തിലൊരു സിനിമ ചെയ്യണ്ടേ എന്നാണ് മോഹൻലാൽ പറഞ്ഞതെന്നും തനിക്കും ഇത്തരത്തിൽ ചാലഞ്ചിങ് ആയ സിനിമ ചെയ്യുന്നത് വലിയ താല്പര്യമാണെന്നും സന്തോഷ് ശിവൻ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു .
കുട്ടികൾക്കായുള്ള ഫാന്റസി ചിത്രമാണ് ബറോസ്
ഇപ്പോൾ പുറത്തിറക്കിയ ബറോസിന്റെ ട്രെയിലർ 3ഡിയിൽ കാണേണ്ടതാണ്. കാരണം 3ഡിയിലാണ് സിനിമ മുഴുവൻ ഷൂട്ട് ചെയ്തത്. ഇപ്പൊൾ ഏറ്റവും പ്രചാരത്തിലുള്ള മാധ്യമം യൂട്യൂബ് ആണല്ലോ അതുകൊണ്ടാണ് യൂട്യൂബിൽ ട്രെയിലർ റിലീസ് ചെയ്തത്. അതിന്റെ യഥാർത്ഥ അനുഭവം കിട്ടണമെങ്കിൽ 3 ഡി യിൽ തന്നെ കാണണം. സിനിമയുടെ കണ്ടെന്റ് മോഹൻലാലിന്റെ വിഷൻ ആണ്. അദ്ദേഹത്തിന് കുട്ടികളുടെ ഒരു ഫാന്റസി ചിത്രം ചെയ്യണം എന്നായിരുന്നു ആഗ്രഹം. സിനിമ ഡിസ്നിയിലെ ആൾക്കാരൊക്കെ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. കുട്ടികൾക്ക് വേണ്ടിയുള്ള ചിത്രങ്ങൾ നമ്മുടെ നാട്ടിൽ അധികം വരാറില്ല.
എന്തുകൊണ്ടാണ് ആദ്യത്തെ പടം ഇങ്ങനെ ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു കുട്ടികളുടെ സിനിമകൾ അധികം ആരും ചെയ്യാറില്ലല്ലോ, നമുക്ക് ഇത് കുട്ടികൾക്ക് വേണ്ടിചെയ്യാം, അല്ലാതെയുള്ള സിനിമകളിൽ ഞാൻ അഭിനയിക്കുന്നുണ്ടല്ലോ. ഒരു ഫാന്റസി സിനിമ ചെയ്യണം എന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. ഒരുപാട് പടങ്ങൾ സംവിധാനം ചെയ്യണം എന്ന ആഗ്രഹമൊന്നും അദ്ദേഹത്തിനില്ല. പക്ഷേ ഈ ഒരു പടം അദ്ദേഹം തന്നെ ചെയ്യണം എന്ന് ഉണ്ടായിരുന്നു.
ബറോസ് മുഴുവൻ 3 ഡിയിലാണ് ചിത്രീകരിച്ചത്
3 ഡി സിനിമകൾ ഇപ്പോൾ എടുക്കുന്നവർ 3ഡിയിൽ ഒന്നും അല്ല ചെയ്യുന്നത്. 2ഡിയിൽ ചെയ്തിട്ട് 3 ഡിയിലേക്ക് മാറ്റുകയാണ്. ഇന്ത്യയിൽ ഒട്ടുമിക്ക എല്ലാ സിനിമകളും അങ്ങനെയാണ് ചെയ്യുന്നത്. രണ്ടു ദിവസം ഷൂട്ട് ചെയ്തിട്ട് എല്ലാവരും മതിയാക്കും. ഇത് പക്ഷേ മുഴുവനും 3 ഡി യിൽ തന്നെയാണ് ഷൂട്ട് ചെയ്തത്. അത് ചെയ്യാൻ ഭയങ്കര പാടാണ്. ലാലിന് സിനിമയോടുള്ള പാഷൻ കാരണം മുഴുവൻ 3 ഡിയിൽ തന്നെ ഷൂട്ട് ചെയ്തു. 3 ഡി ക്യാമറ എന്നത് രണ്ടു ക്യാമറ ഒരുമിച്ച് ചേരുന്നത്ര വലിയ ക്യാമറയാണ്. അത് നമുക്ക് സാധാരണ ക്യാമറ വച്ച് ചെയ്യുന്നതുപോലെ ചെയ്യാൻ പറ്റില്ല. ഇതിന് ഒരുപാട് ലൈറ്റ് വേണം, ക്യാമറ ചലിപ്പിക്കാൻ വലിയ പാടാണ്. അദ്ദേഹത്തിന് അതൊക്കെ വേണം, അത് സാധിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ കടമ.
എനിക്ക് ചാലഞ്ചിങ് ആയ വർക്കുകൾ ചെയ്യാൻ വലിയ ഇഷ്ടമാണ്. ഇത് നല്ലൊരു ക്രൂ ആയിരുന്നു, രാജീവ് കുമാർ, സന്തോഷ് രാമൻ തുടങ്ങി പാഷനേറ്റ് ആയിട്ട് കൂടെ നിൽക്കുന്ന കുറേപേർ ഉണ്ടായിരുന്നു. അതിന്റെ ഒരു റിസൾട്ട് സിനിമയിൽ കാണാം. ഈ സിനിമയിൽ അറിയപ്പെടുന്ന താരങ്ങൾ അധികം ഇല്ല. കുട്ടികളുടെ സിനിമയാകുമ്പോൾ എല്ലാ ഭാഷയിലും റിലീസ് ചെയ്യണം. വിഎഫ്‌എക്സ് ഒക്കെ 3 ഡി ചെയ്യുമ്പോൾ താമസം വരും അതാണ് സിനിമ തീരാൻ ഇത്രയും സമയം എടുത്തത്. ചെറിയ ഒരു എഫക്റ്റ് പോലും ചെയ്യാൻ സമയം എടുക്കും. നമ്മൾ സാധാരണ ശീലിച്ച സംഭവത്തിൽ നിന്ന് മാറിയാണ് ഈ സിനിമ ചെയ്തത്. എല്ലാ ജോലികളും ഡബിൾ ആണ്.
മോഹൻലാലിന് നല്ല വിഷ്വൽ സെൻസിബിലിറ്റി ഉണ്ട്
ഞാൻ അറിയുന്ന കാലം തൊട്ട് സിനിമയോടുള്ള മോഹൻലാലിന്റെ പാഷൻ എനിക്ക് അറിയാം. ഞങ്ങൾ പടം എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും കാണിക്കും. അദ്ദേഹത്തിന്റെ ഫ്രെയ്മിങ് ഒക്കെ നല്ലതാണ്. മഹാമാരി കാലത്ത് വേറെ പണി ഒന്നും ഇല്ലാത്തതുകൊണ്ട് പടം എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും അയയ്ക്കുമായിരുന്നു. അദ്ദേഹത്തിന് ഒരു വിഷ്വൽ സെൻസിബിലിറ്റി ഉണ്ടെന്നു എനിക്ക് നേരത്തെ തന്നെ അറിയാം. അങ്ങനെ ഒരു സംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ എളുപ്പമായിരിക്കും. അഭിനയത്തിൽ പിന്നെ അദ്ദേഹം ഒരു ടെക്സ്റ്റ് ബുക്ക് തന്നെ ആണല്ലോ. സംവിധായകൻ എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വേറൊരു സിനിമയുടെയും സ്വാധീനം അദ്ദേഹത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു സിനിമയുടെയും റെഫറൻസ് എടുത്തിട്ടില്ല. അദ്ദേഹത്തിന് ഇഷ്ടമുള്ളതുപോലെ ആണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഷൂട്ടിങ് സമയത്ത് മനസ്സിൽ തോന്നുന്നതു പോലെ ചെയ്യും. അത് നമുക്ക് വളരെ താൽപര്യം തോന്നിയ കാര്യമാണ്.
നമ്മളല്ലാതെ വേറെ ആരെടോ
ഞാൻ സിനിമ ചെയ്യുന്നതിന് മുൻപ് ചോദിച്ചു അണ്ണാ എന്തിനാണ് ഇങ്ങനെ ഒരു പടം ചെയ്യുന്നത് എന്ന്. അപ്പൊൾ അദ്ദേഹം എന്നോട് പറഞ്ഞു സന്തോഷേ ഇങ്ങനെ ഒരു പടം നമ്മൾ അല്ലെങ്കിൽ പിന്നെ വേറെ ആര് ചെയ്യും. കമേഴ്സ്യൽ ആയ സിനിമകൾ നമ്മൾ ഇഷ്ടംപോലെ ചെയ്യുന്നില്ലേ. നമ്മൾ ചെയ്യുമ്പോൾ ഒരു വ്യത്യസ്തത വേണ്ടേ. കുറച്ചുകൂടി റീച്ച് ഉള്ള സിനിമ ചെയ്യണം എന്ന് പറഞ്ഞു. സിനിമയിലെ നായിക ഒരു ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയാണ്. മോഹൻലാനേക്കാൾ ആ കുട്ടിക്കാണ് കൂടുതൽ പ്രാധാന്യം. അവർ തമ്മിലുള്ള ഒരു വൈകാരിക അടുപ്പമാണ് കഥ.
അതിന്റെ കൂടെ ചരിത്രവും മിത്തോളജിയും എല്ലാം ഉണ്ട്. ബറോസ് എന്ന് പറയുന്നത് ഒരു നാടോടിക്കഥ ആണല്ലോ. ഈ സിനിമയിൽ ഫ്രഞ്ച്, സ്പാനിഷ്, ആഫ്രിക്കൻ തുടങ്ങി പല രാജ്യത്തുനിന്നുള്ള താരങ്ങളുണ്ട്. അങ്ങനെ വലിയൊരു ഗ്ലോബൽ സിനിമയാണ് ബറോസ്. കമേഴ്സ്യൽ സിനിമ ആണെങ്കിലും ഒരു ഫാന്റസി സിനിമയാണിത്. ട്രെയിലർ ഒക്കെ കാണുമ്പോൾ എന്താണ് നമ്മൾ പ്രതീക്ഷിക്കേണ്ടത് എന്ന് മനസ്സിലായി കാണും, പ്രേക്ഷകർ ഇനി കണ്ടിട്ട് വിലയിരുത്തട്ടെ. മോഹൻലാലിന്റെ പാഷനും വിഷനും എല്ലാം പടത്തിൽ പ്രകടമായിട്ടുണ്ട്. എല്ലാവർക്കും വലിയൊരു അനുഭവം ആയിരിക്കും ഈ സിനിമ.
സെറ്റിൽ ഏറ്റവും കൂൾ മോഹൻലാൽ
മോഹൻലാൽ സാറിന് സംവിധാനത്തോടൊപ്പം ആ കഥാപാത്രം ചെയ്യുന്നത് ഒട്ടും ബുദ്ധിമുട്ട് ഇല്ലായിരുന്നു. അഭിനയിക്കുന്നതിനെപ്പറ്റി ഒന്നും ആലോചിക്കില്ല, അവിടെ ചെന്നുനിന്ന് അങ്ങ് ചെയ്യും. അദ്ദേഹം ആരോടും ദേഷ്യപ്പെടില്ല. സെറ്റിലെ ഏറ്റവും കൂൾ ആയിട്ടുള്ള ആളാണ് അദ്ദേഹം. ക്രൂവിനൊക്കെ വലിയ സന്തോഷമായിരുന്നു. എന്നെ ഇടയ്ക്കിടെ കളിയാക്കും, അടുത്ത പടത്തിൽ ഇദ്ദേഹം വേണ്ട എന്നൊക്കെ പറയും. നല്ല ഹ്യൂമർ സെൻസ് ഉള്ള ആളാണ് അദ്ദേഹം.നമ്മൾ സിനിമയോടൊപ്പം യാത്ര ചെയ്തതുകൊണ്ട് നമുക്കെല്ലാം സിനിമയെപ്പറ്റി വളരെ പോസിറ്റീവ് ആയ അനുഭവമാണ്, ഇനി പ്രേക്ഷകർ കാണുമ്പോൾ പടം എങ്ങനെ എന്ന് അവർ തീരുമാനിക്കട്ടെ.
മനസ്സ് നിറച്ച ബറോസ്
ട്രെയിലറിനെക്കുറിച്ച് നല്ല അഭിപ്രായമാണ് കിട്ടുന്നത്. യൂട്യൂബിൽ നമ്പർ വൺ ആണ്. വളരെ ബുദ്ധിമുട്ടി ചെയ്തതാണെങ്കിലും മനസ്സ് നിറച്ച ഒരു ഷൂട്ടിങ് അനുഭവമാണ് ബറോസ് തന്നത്. ഗോവ രാജ്യാന്തര മേളയിൽ ജൂറിയിൽ ആണ് ഇപ്പോൾ. അതുകഴിഞ്ഞ് സിംഗപ്പൂരിൽ ജൂറിയായി പോകും. അടുത്ത വർഷം ഒരു മറാഠി പടം ഏറ്റെടുത്തിട്ടുണ്ട്. റിതേഷ് ദേശ്മുഖ് ശിവാജി മഹാരാജ് ആയി അഭിനയിക്കുന്ന സിനിമയാണ്. ജിയോ ആണ് നിർമാണം.