‘കുട്ടികളുടെ മാത്രം സിനിമയല്ല, ഇതൊരു മാസ് എന്റർടെയ്നറാണ്’: വിനേശ് വിശ്വനാഥ് അഭിമുഖം
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും
നിരവധി ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററിയും ഒരുക്കിയ വിനേഷ് വിശ്വനാഥിന്റെ ആദ്യത്തെ സിനിമാ സംരംഭമാണ് ‘സ്താനാർത്തി ശ്രീക്കുട്ടൻ’. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രം കാലിക പ്രസക്തമായ നല്ലൊരു വിഷയമാണ് ചർച്ച ചെയ്യുന്നത്. കുട്ടികളുടെ ചിത്രം എന്ന ടാഗ് ലൈനിന് അപ്പുറം മാസും പ്രണയവും പാട്ടുകളും എല്ലാമുള്ള ഒരു മുഴുനീള എന്റർടൈനറാണ് ഈ സിനിമ. ചിത്രത്തിൽ അഭിനയിച്ച കുട്ടികളെ എല്ലാം ഓഡിഷൻ വഴി തിരഞ്ഞെടുത്തതാണെന്നും അവരെല്ലാവരും പ്രകടനം കൊണ്ട് തന്നെ ഞെട്ടിച്ചു എന്നും വിനേഷ് പറയുന്നു. തിയറ്ററിൽ ആസ്വദിക്കാനുതകുന്ന നിരവധി മുഹൂർത്തങ്ങളുള്ള സിനിമയാണ് സ്താനാർത്തി ശ്രീക്കുട്ടൻ. വിജയം അർഹിക്കുന്നുണ്ടെങ്കിൽ എല്ലാവരും ചിത്രം തിയറ്ററിൽ കണ്ടു വിജയിപ്പിക്കണം എന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ വിനേഷ് വിശ്വനാഥ് പറഞ്ഞു.
ഈ ‘സ്താനാർത്തി’യെ എല്ലാവരും വിജയിപ്പിക്കണം
‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന നമ്മുടെ സിനിമയിൽ കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏഴാം ക്ലാസ്സിലെ കുട്ടികളുടെ കഥയാണ്. പക്ഷേ ഇത് കുട്ടികൾക്കു വേണ്ടി മാത്രം ഉള്ള സിനിമയല്ല, എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന സിനിമയാണ്. സാധാരണ കുട്ടികളെ വച്ച് ചെയ്യുന്നു എന്നു പറയുമ്പോൾ ഒരു സ്ഥിരം പാറ്റേൺ ഉണ്ടാകാറുണ്ട്, ഫീൽഗുഡ്, ഗൃഹാതുരത്വം ഇതൊക്കെ. നമ്മുടെ സിനിമയും ഫീൽ ഗുഡ് ആണ്. സിനിമയിൽ ഗൃഹാതുരത്വം പറയാൻ വേണ്ടി പറഞ്ഞിട്ടില്ല. പക്ഷേ എല്ലാവർക്കും സ്കൂളിൽ പഠിച്ച ഓർമകൾ ഉള്ളതുകൊണ്ട് അവർക്ക് ഇത് റിലേറ്റ് ചെയ്യാൻ കഴിയും.
ഒരു എന്റർടെയ്നർ തന്നെയാണ് ചിത്രം. തുടക്കം മുതൽ ഒടുക്കം വരെ കുട്ടികൾക്ക് വേണ്ടിയുള്ള സിനിമയല്ലിത്. മാസ് രംഗങ്ങളും റൊമാന്‍സും പാട്ടും സ്ലോമോഷനും ഒക്കെ ഉള്ള ഒരു മാസ് പടം കൂടിയാണ് സ്താനാർത്തി ശ്രീക്കുട്ടൻ. സിനിമയിൽ വളരെ പ്രസക്തമായ ഒരു രാഷ്ട്രീയം ചർച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയം എന്നതുകൊണ്ട് കക്ഷിരാഷ്ട്രീയം അല്ല ഉദേശിച്ചത്, അല്ലാതെ നമ്മൾ ചർച്ച ചെയ്യേണ്ട ഒരു കാര്യം ഈ സിനിമ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉള്ളടക്കത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ഫ്ലാഷ് ബാക്ക് ഒന്നുമില്ല ഒരു പതിനഞ്ചു ദിവസത്തെ കഥയാണ് ചിത്രം പറയുന്നത്
‘സ്താനാർത്തി ശ്രീക്കുട്ടൻ’ അക്ഷരത്തെറ്റോ ?
‘സ്താനാർത്തി ശ്രീക്കുട്ടൻ’ എന്ന സിനിമയുടെ പേരിലെ അക്ഷരതെറ്റിനെപ്പറ്റി ഒരുപാട്പേര് ചോദിച്ചിരുന്നു. അത് ശരിക്കും ഞങ്ങൾക്ക് സ്ഥാനാർഥി എന്ന് എഴുതാൻ അറിയാത്തത് കൊണ്ടല്ല, തെറ്റിപ്പോയതുമല്ല. സ്ഥാനാർഥിഎന്ന വാക്ക് ഒരു ഏഴാം ക്ലാസ്സുകാരന് എഴുതാൻ വളരെ പ്രയാസമുള്ള വാക്കാണ്. ഒരു ഉഴപ്പനായ കുട്ടി ഈ വാക്ക് എഴുതുമ്പോൾ തെറ്റിപ്പോയേക്കാം. പടത്തിലുള്ള ഒരു കുട്ടി തെറ്റിച്ച് എഴുതുന്നതാണ് ശരിക്കും എന്തുകൊണ്ട് അങ്ങനെ എഴുതുന്നു എന്ന് പടത്തിലുണ്ട്. പിന്നീട് ഒരു ഘട്ടത്തിൽ അവൻ വാക്ക് ശരിയായി എഴുതുന്നുണ്ട്. അതിലേക്കുള്ള ഒരു യാത്രയാണ് ഈ പടം.
എന്റെ ആദ്യ സിനിമ
ആദ്യത്തെ സിനിമയ്ക്ക് മുൻപ് ഞാൻ അഞ്ചു ഷോർട്ട്ഫിലിമുകളും ഒരു ഡോക്യുമെന്ററിയും ചെയ്തിട്ടുണ്ട്. ഡോക്യുമെന്ററിയുടെ പേര് "ഈ ഭൂമീന്റെ പേര്" എന്നാണ്. അത് ഐഡിഎഫ്എഫ്കെ വേൾഡ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘അന്വേഷണം’ എന്ന ചിത്രത്തിൽ സംവിധായകൻ പ്രശോഭ് വിജയന്റെ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ‘അന്വേഷണം’ കഴിഞ്ഞിട്ടാണ് ഞാൻ ഈ സിനിമയുടെ എഴുത്തിലേക്ക് കടന്നത്.
കുട്ടികൾ ഞെട്ടിച്ചു
ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, ആനന്ദ് മന്മഥൻ ശ്രുതി സുരേഷ്, ഗംഗ മീര, ജോണി ആന്റണി, ജിബിൻ ഗോപിനാഥ് തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. ആനന്ദ് മന്മഥൻ തിരക്കഥയിൽ വർക്ക് ചെയ്തിട്ടുണ്ട്. എന്റെ മനസ്സിൽ രൂപപ്പെട്ട കഥ ഞാനും ആനന്ദും കൈലാഷ് എസ് ഭവൻ, മുരളീ കൃഷ്ണൻ എന്നിവർ ചേർന്ന് എഴുതി. ജയഹരി ആണ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ട്യൂൺ ചെയ്തത്. സിനിമ കാണുമ്പോൾ സീനിയർ താരങ്ങൾ അതിൽ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ ഞെട്ടിക്കാൻ പോകുന്നത് കുട്ടികൾ തന്നെയായിരിക്കും.
കുട്ടികളെ എല്ലാവരെയും ഓഡിഷൻ ചെയ്തു തിരഞ്ഞെടുത്തതാണ്. കാസ്റ്റിങിന് സഹായിക്കാൻ സാം ജോർജ് എന്ന തിയറ്റർ ട്രെയിനർ ഉണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ തിരഞ്ഞെടുത്ത് പതിനഞ്ചു ദിവസത്തെ ആക്റ്റിങ് വർക്ഷോപ്പ് കൊടുത്തു. അതുവഴി കുട്ടികളെ കഥാപാത്രമായി മാറ്റി എടുക്കുകയായിരുന്നു. ക്യാമ്പിന്റെ അവസാനമാണ് ഓരോ കുട്ടികളും ഏത് കഥാപാത്രമാണ് ചെയ്യുന്നതെന്ന് എന്ന് തീരുമാനിച്ചത്. സാം ജോർജ് അദ്ദേഹത്തിന്റെ ടീമിനൊപ്പം ഷൂട്ടിങ് നടക്കുമ്പോൾ ലൊകേഷനിൽ തന്നെ ഉണ്ടായിരുന്നു. ക്യാമറയുടെ മുന്നിൽ എത്തുന്നതിനു മുൻപ് തന്നെ കുട്ടികൾക്ക് ഡയലോഗ് എല്ലാം അറിയാം, അവർ എന്ത് ചെയ്യണം എന്നൊക്കെ അവരെ പഠിപ്പിച്ചു വയ്ക്കും. അത് നമുക്ക് വളരെ നല്ല സഹായമായിരുന്നു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് നന്നായി കുട്ടികൾ ചെയ്തു. നമ്മുടെ പ്രതീക്ഷകളെ തകർക്കുന്ന പ്രകടനമാണ് കുട്ടികൾ ചെയ്തത്.
വിജയം അർഹിക്കുന്നുണ്ടെങ്കിൽ തിയറ്ററിൽ കണ്ടു വിജയിപ്പിക്കണം എന്നാണ് അഭ്യർഥന
തിയറ്ററിൽ വിജയിക്കാതെ പോയി ഒടിടിയിൽ എത്തി വിജയിക്കുന്ന ഒരുപാട് സിനിമകൾ ഉണ്ട്. സ്താനാർത്തി ശ്രീക്കുട്ടൻ ഒരു നല്ല തിയറ്റർ അനുഭവമാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ട്രെയിലർ കാണുമ്പോൾ അത് മനസ്സിലാകും. സാധാരണ കുട്ടികളുടെ സിനിമകളിൽ ഉപയോഗിക്കുന്നതിനേക്കാൾ നല്ല സെറ്റ് ഡിസൈനുകളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിച്ചാണ് സിനിമ ചെയ്തിട്ടുള്ളത്. തിയറ്ററിൽ ആസ്വദിക്കാൻ പറ്റുന്ന ഒരുപാട് നിമിഷങ്ങൾ ഈ സിനിമയിൽ ഉണ്ട്. ഒരു നല്ല തിയറ്റർ അനുഭവമാണ് ഈ സിനിമ അതുകൊണ്ട് എല്ലാവരും ഈ സിനിമ തീയറ്ററിൽ പോയി കണ്ട് സിനിമ അർഹിക്കുന്ന വിജയത്തിലേക്ക് എത്തിക്കണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. വിജയം അർഹിച്ചിട്ടു കൂടി പരാജയപ്പെടുന്ന സിനിമകളുടെ ലിസ്റ്റിൽ ഈ സ്ഥാനാർത്തി വരരുത് എന്നാണ് ഞങ്ങളുടെ പ്രാർഥന.