അഞ്ചുദിവസം കൊണ്ട് 10 കോടി വാരി ടു കൺട്രീസ്

ദിലീപ്

സമീപകാലത്തെ ദിലീപ് ചിത്രങ്ങളിൽ ഏറ്റവും മികച്ച കളക്ഷനുമായി ടു കൺട്രീസ് മുന്നേറുകയാണ്. ഷാഫി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തിയ ചിത്രം കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. റിലീസ് ചെയ്ത് അഞ്ചു ദിവസം കൊണ്ട് ചിത്രം വാരിയത് പത്ത് കോടി രൂപയാണ്.

കുടുംബങ്ങൾക്കും കുട്ടികൾക്കും ഇഷ്ടപ്പെടുന്ന പ്രേക്ഷകന് കാശു മുതലാവുന്ന ഒരു ക്ലീൻ ഫൺ എന്റെർടെയിനർ ആണ് ടു കൺട്രീസ്. 97 തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്ന ടു കണ്ട്രീസ് കൂടുതൽ തിയറ്ററുകളിലേക്ക് പ്രദർശനം വ്യാപിപ്പിച്ചിട്ടുണ്ട്.

പല ജില്ലകളിലെയും മുഖ്യ തിയറ്ററുകളിലേക്ക് ടു കണ്ട്രീസിന്റെ പ്രദർശനം മാറ്റിയിട്ടുണ്ട്. ദിലീപ്–മംമ്ത എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാഫി ഒരുക്കുന്ന മുഴുനീള കോമഡി ചിത്രമാണ് ടു കൺട്രീസ്.

ടു കൺട്രീസ് റിവ്യു വായിക്കാം

2010ല്‍ പുറത്തിറങ്ങിയ മേരിക്കുണ്ടൊരു കുഞ്ഞാടിന് ശേഷം ഷാഫിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത് ആണ്. അ‍ഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീപും ഷാഫിയും വീണ്ടും ഒന്നിച്ചത്. അജു വർഗീസ്, ലെന , മുകേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.