മഹാഭാരതം വീണ്ടും സിനിമാലോകത്ത് ചർച്ചയാകുകയാണ്. എംടിയുടെ രണ്ടാമൂഴം 600 കോടി പ്രോജ്കടിൽ ഒരുങ്ങുന്നുവെന്ന വാർത്ത ഇന്ത്യൻ സിനിമാലോകത്ത് തന്നെ ചർച്ചയായി മാറി. ചിത്രത്തിൽ താൻ ഭീമനായി അഭിനയിക്കുന്നുവെന്ന് മോഹൻലാൽ തന്നെ വെളിപ്പെടുത്തുകയും ചെയ്തു.
ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. സിനിമയില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭീഷ്മരെയാണ് അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുക. ഇക്കാര്യം സംവിധായകന്‍ ശ്രീകുമാര്‍ സ്ഥിരീകരിച്ചു. അതേസമയം ഐശ്വര്യാ റായി സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയിൽ സ്ഥിരീകരണമുണ്ടായിട്ടില്ല. അഭിനേതാക്കളുടെ കാര്യത്തില്‍ ആലോചനകള്‍ നടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
പീറ്റര്‍ ഹെയ്നാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുക. രണ്ടു ഭാഗമായിട്ടായിരിക്കും രണ്ടാമൂഴം റിലീസ് ചെയ്യുക. ഏകദേശം 600 കോടി ബഡ്ജറ്റിലാണ് രണ്ടാമൂഴം ഒരുങ്ങുന്നത്.