അച്ഛന്‍ എന്ന അനുഭവമാണ് ഓരോ വിഷുവും: ബാലചന്ദ്ര മേനോന്‍

കണിക്കൊന്ന പൂ കാണുന്ന സുഖമുണ്ട് ബാലചന്ദ്ര മേനോൻ എഴുതിയ വിഷു ഓർമകള്‍ വായിക്കുമ്പോഴും. അച്ഛനെ അറിയുകയും അനുഭവിക്കുകയും ചെയ്യുകയാണ് ഓരോ വിഷുക്കാലത്തിലൂടെയും എന്നാണ് അദ്ദേഹം കുറിച്ചത്. കർക്കശക്കാരനായ അച്ഛൻ കുട്ടിക്കാലത്തൊരു പേടിസ്വപ്നമായിരുന്നു അതോടൊപ്പം അഭിമാനവും. എത്ര വഴക്കു പറഞ്ഞാലും അടിച്ചാലും വിഷു ദിനത്തിൽ അച്ഛനാണ് കണ്ണു പൊത്തിപ്പിടിച്ച് കണി കാണിക്കാനായി കൊണ്ടുപോകുന്നത്. അച്ഛന്റെ ശരീരത്തിന്റെ ഗന്ധവും ആ കരുതലിന്റെ ആഴവും അപ്പോഴാണ് അറിയുന്നത്. ആ അനുഭവമാണ് ഓരോ വിഷുവും ഓർമപ്പെടുത്തുന്നത്. ബാലചന്ദ്ര മേനോൻ എഴുതി. അച്ഛനെ കുറിച്ച് ഭരത് ഗോപിയോടു സംസാരിച്ചതിനെ കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. അച്ഛൻ വീട്ടിലില്ലായിരുന്നെങ്കിൽ എന്ന് ചിന്തിട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ഭരത് ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു "മേനോൻ ഇത്രയല്ലേ മോഹിച്ചുള്ളു ? ഞാൻ ആ പ്രായത്തിൽ എന്നും ശാർക്കര അമ്പലത്തിൽ പോയി തേങ്ങ അടിക്കുമായിരുന്നു എന്റെ അച്ഛൻ ഒന്ന് ചത്തു കിട്ടാൻ..."

ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം....