ശശി എന്ന പേരിനോട് ആദ്യമായി പ്രണയം തോന്നിയ നിമിഷം; ജയസൂര്യ

ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരങ്ങളിലൊരാളാണ് ജയസൂര്യ. ഹൃദയത്തിൽ തൊടുന്ന രസകരമായ കുറിപ്പുകളും അദ്ദേഹം എഴുതാറുണ്ട്. പല കുറിപ്പുകളും പല ചർച്ചകൾക്കും വഴിവച്ചു. ഇപ്പോഴിതാ  ''ശശി" എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷത്തെക്കുറിച്ച് ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ കുറിപ്പ് വായിക്കാം–

‘എല്ലാം ബുദ്ധിയുള്ള പിള്ളേരാ ... ഒരുവൻ വിജയ് ഫാൻ, ഒരുവൻ ലാലേട്ടൻ , മറ്റൊരുവൻ മമ്മൂക്ക... ഇത് കേട്ട് നെഞ്ച് തകർന്ന് ഞാൻ ചോദിച്ചു എന്നെ ആർക്കും ഇഷ്ടമല്ലേടാ മക്കളെ ... അതിൽ ഒരുവൻ പറഞ്ഞു എന്റെ അച്ഛൻ ചേട്ടന്റെ വല്ല്യ ഫാനാ... എന്താ മോനേ അച്ഛന്റെ പേര്... " ശശി" ആദ്യമായി ''ശശി" എന്ന പേരിനോട് പ്രണയം തോന്നിയ നിമിഷം.... നന്ദി. ജയസൂര്യ പറഞ്ഞു.