ബാഹുബലിയിലൂടെ ലോകം മുഴുവൻ പ്രശസ്തയായ താരമാണ് അനുഷ്ക ഷെട്ടി. അതുകൊണ്ടുതന്നെ അനുഷ്കയുടെ അടുത്ത സിനിമ ഭാഗ്മതിയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഭാഗ്മതിയിലെ നായകൻ ബാഹുബലി നായകൻ പ്രഭാസ് ആയിരിക്കുമെന്നൊക്കെയുള്ള ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ മലയാളിതാരം ഉണ്ണിമുകന്ദനാണ് അനുഷ്ക്കയുടെ നായകൻ. അനുഷ്കയെക്കുറിച്ച് ഉണ്ണിയ്ക്ക് നൂറുനാവാണ്. ഉണ്ണിമുകുന്ദന് അനുഷ്കയെക്കുറിച്ച് പറഞ്ഞത്;
അനുഷ്കയെക്കുറിച്ച് ഒറ്റവരിയിൽ Humble, Simple, Powerful and Beautiful എന്ന് വിശേഷിപ്പിക്കാം. പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോഴും വിനയം കൈവിടാതെയിരിക്കേണ്ടത് എങ്ങനെയാണെന്ന് അനുഷ്കയിൽ നിന്നും പഠിക്കാൻ സാധിച്ചു. സൗന്ദര്യംകൊണ്ടു മാത്രമല്ല പെരുമാറ്റം കൊണ്ടും ആഢ്യത്വമുള്ള വനിതയാണ് അനുഷ്ക. തെലുങ്കിൽ പുതുമുഖമാണ് ഞാൻ, അവരാകട്ടെ അവിടുത്തെ സൂപ്പർതാരവും എന്നാൽ അതിന്റേതായ യാതൊരു ഭാവവും കാണിക്കാതെ മാന്യമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു. ഏത് പ്രതികൂലസാഹചര്യത്തെയും ചിരിച്ചുകൊണ്ട് നേരിടാൻ അനുഷ്കയ്ക്ക് അറിയാം. ഇംഗ്ലീഷിൽ പറയുകയാണെങ്കിൽ Icing of the cake ആണ് അനുഷ്ക''
Unni Mukundan on Avarude Ravukal: My character in the film is fifty percent myself
എല്ലാഅർഥത്തിലും തെലുങ്ക് പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന കഥാപാത്രമാണ് ഭാഗ്മതിയിലേത്. ശക്തി എന്നാണ് കഥാപാത്രത്തിന്റെ പേര്. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾക്ക് വേണ്ടി പോരാടുന്ന സൂപ്പർഹീറോ കഥാപാത്രമാണ്. തെലുങ്കിൽ ഇതുപോലെയൊരു അവസരം കിട്ടിയതിൽ സന്തോഷമുണ്ട്." ഉണ്ണിമുകുന്ദനും ടോവിനോ തോമസും അഭിനയിച്ച സിനിമ സ്റ്റൈലിന്റെ തെലുങ്ക് പതിപ്പിന് മികച്ച പ്രതികരണമായിരുന്നു. പത്തുമാസമായിട്ട് ഭാഗ്മതിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നുണ്ടായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായിട്ടാണ് ഭാഗ്മതി പുറത്തിറങ്ങുന്നത്. ക്ലിന്റ്, അവരുടെ രാവുകൾ എന്നിവയാണ് ഉണ്ണിമുകുന്ദന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.