‘ക്വീൻ’ നായികമാർ ഫ്രാൻസിൽ

കങ്കണ റണൗട്ട് നായികയായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ക്വീൻ ഇതരഭാഷകളിൽ റീമേയ്ക്കിനൊരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ഒരുങ്ങുന്നുണ്ട്. കങ്കണ ചെയ്ത വേഷം മലയാളത്തിൽ മഞ്ജിമയും തമിഴിൽ കാജൽ അഗർവാളും തെലുങ്കില്‍ തമന്നയും കന്നഡയിൽ പരുൾ യാദവും അവതരിപ്പിക്കും.

നാല് ഭാഷകളിലും ഒരേസമയമാകും ചിത്രീകരണം നടക്കുക. ഇതിന്റെ ഭാഗമായി നാല് ഭാഷകളിലെ നായികമാരും ഫ്രാ‍ൻസില്‍ എത്തിക്കഴിഞ്ഞു.

മലയാളത്തിൽ സം സം എന്നാണ് ചിത്രത്തിന് േപര്. തമിഴിൽ പാരിസ് പാരിസ്. തെലുങ്കില്‍ ക്വീൻ വണ്‍സ് എഗെയ്ൻ. കന്നഡയിൽ ബട്ടർഫ്ലൈ.

റാണി മെഹ്‌റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ഹിന്ദി ചിത്രമായ ക്യൂന്‍ പറഞ്ഞത്.  പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ജീവിതത്തില്‍ ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും ലഭിച്ച് മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം കങ്കണയ്ക്ക് ലഭിച്ചിരുന്നു.