ജുവലിനൊപ്പം നില്‍ക്കുന്നത്, അന്ന് മോഹൻലാലിനെ വിറപ്പിച്ച വില്ലൻ

മലയാളത്തിൽ ഒരുപാട് വില്ലന്മാർ വന്നുപോയിട്ടുണ്ടെങ്കിലും അവിസ്മരണീയമായി നിന്നവർ വളരെ കുറച്ചേ ഒള്ളൂ. മലയാളിപ്രേക്ഷകരെ കിടുകിടാവിറപ്പിച്ച വില്ലനായിരുന്നു വിയറ്റ്നാം കോളനിയിലെ റാവുത്തർ. മോഹൻലാലിനെയും ഇന്നസെന്റിനെയുമൊക്കെ പേടിപ്പിച്ച ക്രൂരനായ വില്ലനെ ഇന്നും മറക്കില്ല.

റാവുത്തറിനെ വീണ്ടും പരിചയപ്പെടുത്തുകയാണ് നടി ജുവൽ മേരി. എന്നാൽ അന്ന് കണ്ട ആളേ അല്ല, റാവുത്തർ ആകെ മാറി. തെലുങ്ക് താരമായ വിജയ രംഗ രാജയാണ് റാവുത്തറിനെ വെള്ളിത്തിരയില്‍‍ ഗംഭീരമാക്കിയത്.

ഒരിടവേളയ്ക്ക് ശേഷം രംഗരാജ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ജുവൽ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലെ വില്ലനാണ് അദ്ദേഹം. മലയാളികളോട് ഇപ്പോഴും ഒരുപാട് സ്നേഹമുണ്ടെന്നും അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചത് നല്ലൊരു അനുഭവമായിരുന്നെന്നും ജുവൽ പറഞ്ഞു.

‘മൊബൈലും മറ്റും ഇല്ലാതിരുന്ന ഒരു കാലത്ത് മലയാളികൾ അയച്ചിരുന്ന കത്തുകൾ വലിയ ചാക്കുകണക്കിന് ഇദ്ദേഹത്തിന് കിട്ടാറുണ്ടയിരുന്നു !! എല്ലാവരോടും ഒരുപാട് സ്നേഹം അറിയിച്ചു’–വിജയ രംഗ രാജയെ കണ്ട ശേഷം ജുവൽ ഫെയ്സ്ബുക്കിൽ കുറിച്ചു.