നടനും പ്രശസ്ത മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. രക്തസംബന്ധമായ അസുഖം മൂലമാണ് മരണം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത യുവതാരം ഷെയ്ൻ നിഗത്തിന്റെ പിതാവാണ് അബി.
മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി അൻപതിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തൃശിവപേരൂർ ക്ലിപ്തം എന്ന സിനിമയിലാണ് അബി അവസാനമായി അഭിനയിച്ചത്.
1991ൽ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. കാസർഗോഡ് കാദർഭായ്, സൈന്യം, വാർദ്ധക്യപുരാണം, മഴവിൽക്കൂടാരം, ജയിംസ് ബോണ്ട്, രസികൻ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയവ പ്രധാനസിനിമകൾ.