ഇന്ത്യൻ സിനിമാലോകത്തെ ഞെട്ടിച്ചായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിതവിടവാങ്ങൽ. വാര്‍ത്തയറിഞ്ഞപ്പോള്‍ മുതൽ മുംബൈയിലെ ശ്രീദേവിയുടെ സഹപ്രവര്‍ത്തകരും കൂട്ടുകാരുമെല്ലാം ഇന്നലെ രാത്രി മുതല്‍ അവരുടെ വസതിയില്‍ എത്തിത്തുടങ്ങി. ബോളിവുഡ് ഒന്നടങ്കം സഹപ്രവർത്തകയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിച്ചേർന്നിട്ടുണ്ട്.
ഭര്‍ത്താവ് ബോണി കപൂറിന്റെ മരുമകന് മോഹിത് മര്‍വായുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിലെത്തിയ ശ്രീദേവി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നു.
ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അനില്‍ അംബാനി ഏര്‍പ്പെടുത്തിയ സ്വകാര്യ വിമാനം ദുബൈയിലെത്തിയിട്ടുണ്ട്. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം സംബന്ധിച്ച് പല അഭ്യൂഹങ്ങളും പുറത്ത് പ്രചരിക്കുന്നുണ്ട്. ഹൃദയാഘാതം മൂലമാണ് മരണമെന്നും, ബാത്ത് റൂമില്‍ കുഴഞ്ഞ് വീണതാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.