ആരാധകരെ ആവേശത്തിലാഴ്ത്തി രാജമൗലിയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. രാജമൗലി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്.
തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍.
2017 നവംബര്‍ 18 മുതല്‍ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞാണ് രാജമൗലി വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. മാസീവ് മള്‍ട്ടി സ്റ്റാറര്‍ എന്നാണ് അദ്ദേഹം ചിത്രത്തെ പരിചയപ്പെടുത്തുന്നത്.
രാജമൗലി, രാം ചരണ്‍, രാമ റാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആര്‍, ആര്‍, ആര്‍ എന്ന ഹാഷ് ടാഗിലൂടെയാണ് വിഡിയോയില്‍ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡിവിവി എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിർമിക്കുന്നത്.
തെലുങ്കില്‍ ഇറങ്ങിയ മൾടിസ്റ്റാർ ചിത്രങ്ങളിൽവെച്ച് ഏറ്റവും വലിയ സിനിമയാകും എന്നാണ് റിപ്പോർട്ട്.