തിരുവനന്തപുരം∙ മികച്ച സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാർഡ് ജയരാജിന്. മികച്ച ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. മികച്ച നടൻ ഫഹദ് ഫാസിലും നടി മഞ്ജു വാരിയരും. സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്നം സംഗീത സംവിധായകൻ എം.കെ.അർജുനനാണ്.
അഭിനയത്തികവിനുള്ള ക്രിട്ടിക്സ് ജൂബിലി പുരസ്കാരം ഇന്ദ്രൻസിനും ചലച്ചിത്ര പ്രതിഭാ പുരസ്കാരം സംവിധായൻ ബാലു കിരിയത്തിനും നടൻ ദേവനും നടി ജലജയ്ക്കും.
മറ്റ് അവാർഡുകൾ: ദിലീഷ് പോത്തൻ(മികച്ച ചിത്രത്തിന്റെ സംവിധായകൻ), ആളൊരുക്കം(മികച്ച രണ്ടാമത്തെ ചിത്രം), വി.സി.അഭിലാഷ്(മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകൻ), ടൊവിനോ തോമസ്(മികച്ച രണ്ടാമത്തെ നടൻ), ഐശ്വര്യലക്ഷ്മി(മികച്ച രണ്ടാമത്തെ നടി), അലോക്(ബാലനടൻ), മീനാക്ഷി(ബാലനടി), സജീവ് പാഴൂർ(തിരക്കഥ), ഡോ.എം.ജി.സദാശിവൻ(ഗാനരചന), 4 മ്യൂസിക്(സംഗീത സംവിധാനം), കല്ലറ ഗോപൻ(ഗായകൻ), ജ്യോൽസ്ന(ഗായിക), നിഖിൽ എസ്.പ്രവീൺ (ഛായാഗ്രഹണം), അയൂബ് ഖാൻ(ചിത്രസന്നിവേശം), രംഗനാഥ് രവി(ശബ്ദലേഖനം).
മായാശിവ(കലാസംവിധാനം), എൻ.ജി.റോഷൻ(ചമയം), എസ്.കെ.സതീഷ്(വസ്ത്രാലങ്കാരം), ശ്രീകാന്ത് മേനോൻ, ഷെയ്ൻ നിഗം, നിമിഷ സജയൻ(നവാഗത പ്രതിഭകൾ), രാമലീല(ജനപ്രിയ ചിത്രം). ഇലകൾ പച്ച പൂക്കൾ മഞ്ഞ(ബാലചിത്രം).
ക്ലിന്റ്, സദൃശവാക്യം 24:29, ഹദിയ, ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്, കിണർ എന്നീ ചിത്രങ്ങൾക്കു പ്രത്യേക ജൂറി പുരസ്കാരവുമുണ്ട്.